KeralaNEWS

കാലില്‍ പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച വൃദ്ധയെ രോഗം ഭേദമാകും മുന്‍പ് മടക്കി അയച്ചു

മലപ്പുറം: പരിചരിക്കാന്‍ ആരുമില്ലാതെ കാലില്‍ പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച 68കാരിയെ രോഗം ഭേദമാകും മുന്‍പ് വീട്ടിലേക്ക് തിരിച്ചയച്ചതായി പരാതി.

കരുളായി നിലംപതിയിലെ പ്രേമലീലയെ ആണ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചതായി പരാതി ഉയര്‍ന്നത്. കാലില്‍ പുഴുവരിച്ച നിലയില്‍ ഗുരുതരവാസ്ഥയില്‍ കണ്ടെത്തിയ വൃദ്ധയെ നാട്ടുകാര്‍ വീണ്ടും ആശുപത്രിയിലാക്കി.

Signature-ad

അതേസമയം, പ്രേമലീല ആവശ്യരപ്പെട്ടത് അനുസരിച്ചാണ് ഇവരെ വീട്ടിലേക്ക് അയച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മന്ത് രോഗം ബാധിച്ച് കാലില്‍ ഗുരുതരമായ മുറിവുകളും കിടപ്പുരോഗിയായിരുന്ന ഇവരുടെ ശരീരത്തിന്റെ പലഭാഗത്തും പൊട്ടിയിട്ടുമുണ്ട്,? ഇവിടെയെല്ലാം പഴുത്ത് പുഴുവരിച്ച നിലയിലാണ്. ഈ അവസ്ഥയിലാണ് ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: