KeralaNEWS

അവധി ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തി; ഒന്നാം ക്ലാസ് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ആറുവയസ്സുകാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു. തിരൂർ താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലിഷ് മീഡിയം എല്‍പി സ്‌കുളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന എം.വി. മുഹമ്മദ് ഷെഹ്‌സിന്‍ (6) ആണ് മരിച്ചത്. ബി.പി. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തില്‍ വീണാണു മരണം. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകനാണ്.

അവധി ദിനത്തില്‍ കോട്ടത്തറയിലെ ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഷെഹസിന്‍. മുഹമ്മദ് ഷാദില്‍ സഹോദരനാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച കബറടക്കം നടത്തും. ഷെഹ്‌സിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് ഫാത്തിമ മാതാ എല്‍പി സ്‌കൂളിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: