IndiaNEWS

പണം വേണ്ട, നീതിയാണ് വേണ്ടത്; സര്‍ക്കാരിന്റെ ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം

കൊല്‍ക്കത്ത: സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിച്ച് കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബം. നഷ്ടപരിഹാരം വേണ്ട , അവളുടെ മരണത്തിന് പകരമായി പണം സ്വീകരിച്ചാല്‍ അത് അവളെ അപമാനിക്കുന്നതിന് തുല്യമാണ്. വേണ്ടത് നീതിയാണെന്ന് പിതാവ് പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പോലീസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സി.ബി.ഐ. ഏറ്റെടുത്തിരുന്നു.

Signature-ad

സി.ബി.ഐ. സംഘം ഡോക്ടറുടെ കുടുംബത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്ന് സി.ബി.ഐ. ഉറപ്പു നല്‍കിയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തങ്ങളെ പിന്തുണച്ചവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ.യുടെ ചോദ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പറയാന്‍ സാധിക്കില്ല. തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: