Social MediaTRENDING

ഇന്ന് മീര ജാസ്മിന്റെ ഭര്‍ത്താവ്, അന്ന് നാനയില്‍ കവര്‍ഫോട്ടോ വരാന്‍ ആഗ്രഹിച്ചു! സന്തോഷം പങ്കുവെച്ച് അശ്വിന്‍

രു കാലത്ത് മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയായിരുന്നു മീര ജാസ്മിന്‍. ഇടയ്ക്ക് സിനിമയില്‍ നിന്നും വലിയൊരു ഇടവേള എടുത്ത് പോയ മീര അഭിനയ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. കൈനിറയെ സിനിമകളുമായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് നടിയിപ്പോഴും.

ഇതിനിടയില്‍ മീര നായികയായി അഭിനയിക്കുന്ന പുത്തന്‍ ചിത്രമാണ് പാലും പഴവും. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അശ്വിന്‍ ജോസാണ് നായകനായിട്ടെത്തുന്നത്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ പുറത്ത് വന്നതില്‍ നിന്നും രസകരമായ വിവരങ്ങളാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.

Signature-ad

മീര ജാസ്മിന്റെ കഥാപാത്രത്തെ വിവാഹം കഴിക്കുന്നതടക്കം അശ്വിന്റെ കഥാപാത്രം വളരെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനിടെ നടന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പുതിയൊരു ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാവുകയാണ്. സിനിമയില്‍ മീര ജാസ്മിനെ വിവാഹം കഴിച്ചതിന് ശേഷം മാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ഫോട്ടോ നാന എന്ന സിനിമാ മാസികയുടെ കവര്‍ ഫോട്ടോയായി അച്ചടിച്ച് വന്നിരുന്നു.

ചെറുപ്പത്തില്‍ നാനയുടെ കവര്‍ ഫോട്ടോ കണ്ടപ്പോള്‍ അങ്ങനൊന്നില്‍ തന്റെ ഫോട്ടോ വരണമെന്ന് ആഗ്രഹിച്ചിരുന്നതായിട്ടും പിന്നീട് അത് തന്നെ സംഭവിച്ചതിന്റെ സന്തോഷം പറഞ്ഞുമാണ് അശ്വിനെത്തിയിരിക്കുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെയാണ്….

‘താങ്ക് ഗോഡ്. പണ്ട് മുടി വെട്ടാന്‍ പോവുമ്പോള്‍ നാനയുടെ കവര്‍ ഫോട്ടോ നോക്കി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, നമ്മുടെ മുഖവും ഒരിക്കല്‍ വരാന്‍. അപ്പോള്‍ മറക്കണ്ട ഈ വരുന്ന ഓഗസ്റ്റ് 23 നമ്മുടെ പടം ഇറങ്ങും.. എന്നുമാണ് അശ്വിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഇതിന് താഴെ നടന് ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തിയിരിക്കുന്നത്.
ക്വീന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് അശ്വിന്‍ ജോസ്. ആദ്യ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് താരം സിനിമയില്‍ സജീവമാവുകയായിരുന്നു. കുറഞ്ഞ കാലം കൊണ്ട് മലയാളത്തില്‍ ചെറുതും വലുതുമായി നിരവധി സിനിമകളിലും താരം അഭിനയിച്ചിരുന്നു.

എന്നാല്‍, പാലും പഴവും എന്ന സിനിമയിലേക്ക് വലിയൊരു അവസരമാണ് അശ്വിനെ തേടി എത്തിയത്. 2018 ല്‍ അഭിനയിച്ച് തുടങ്ങിയ താരം വളരെ കുറഞ്ഞ കാലം കൊണ്ടാണ് മലയാള സിനിമയില്‍ തന്റേതായൊരു സ്ഥാനം നേടിയെടുക്കുന്നത്. സഹനടനായിട്ടാണ് ആദ്യം അഭിനയിച്ചതെങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അനുരാഗം എന്ന ചിത്രത്തിലൂടെ നായകനായിട്ടും അഭിനയിച്ചിരുന്നു. മാത്രമല്ല ആ സിനിമയുടെ കഥ എഴുതിയതും അശ്വിനായിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: