KeralaNEWS

റോഡിലുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ ഒഴുകിപ്പോയി; വൈദികനെ രക്ഷപ്പെടുത്തി

തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് വെള്ളിയാഴ്ച വൈകിട്ടുണ്ടായ അതിശക്തമായ മഴയില്‍ വൈദികന്റെ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന മുള്ളരിങ്ങാട് ലൂര്‍ദ് മാതാ പള്ളി വികാരി ജേക്കബ് വട്ടപ്പിള്ളിയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. കനത്ത മഴയെത്തുടര്‍ന്ന് മുള്ളരിങ്ങാട് – തലക്കോട് റോഡില്‍ വെള്ളം കയറിയിരുന്നു.

റോഡിലുണ്ടായ കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ മുള്ളരിങ്ങാട് പുഴയില്‍ വെള്ളം ഉയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്തിരുന്നു. വലിയകണ്ടം ഭാഗത്തു വച്ചാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്.

Signature-ad

കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ മേഖലയില്‍ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്. വലിയകണ്ടം, തറുതല എന്നിവടങ്ങളില്‍ പുഴയോരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: