Month: August 2024

  • Crime

    വാരിയെല്ലിനു പൊട്ടല്‍, കഴുത്തില്‍ പാടുകള്‍; മൂന്നു വര്‍ഷം പിന്നിട്ടിട്ടും ശ്രുതിയുടെ മരണത്തില്‍ ഒഴിയാതെ ദുരൂഹത

    തൃശൂര്‍: വലപ്പാട് എടമുട്ടം സ്വദേശിനിയും എല്‍എല്‍ബി വിദ്യാര്‍ഥിനിയുമായിരുന്ന ശ്രുതി കാര്‍ത്തികേയന്‍ (22) തമിഴ് നാട്ടിലെ ഈറോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് മൂന്നു വര്‍ഷം പിന്നിട്ടു. ബെംഗളൂരുവില്‍ എല്‍എല്‍ബി വിദ്യാര്‍ഥി ആയിരിക്കെ 2021 ഓഗസ്റ്റ് 17നാണ് ശ്രുതിയുടെ മരണം. വലപ്പാട് പള്ളിപ്പുറം തറയില്‍ കാര്‍ത്തികേയന്റെയും കൈരളിയുടെയും മകളാണു ശ്രുതി. മൂന്നു വര്‍ഷമായി ശ്രുതിയുടെ അമ്മ കൈരളി സമഗ്ര അന്വേഷണത്തിന് ശ്രമം തുടരുകയാണ്. വിഷം ഉള്ളില്‍ചെന്ന നിലയിലാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ല് പൊട്ടിയതായും കഴുത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. സുഹൃത്തുക്കളായ ചിലര്‍ക്ക് സത്യം അറിയാമെന്നാണ് ശ്രുതിയുടെ അമ്മ പറയുന്നത്. കേരള സര്‍ക്കാര്‍ തമിഴ്‌നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കേന്ദ്ര ഏജന്‍സികള്‍ ശ്രുതിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കും. ലഹരി മാഫിയയ്ക്കു ശ്രുതിയുടെ മരണത്തില്‍ പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ സംശയം. സുഹൃത്തുക്കളിലൊരാള്‍ ഇക്കാര്യം അറിയിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു. ശ്രുതിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠിക്കെതിരെ നടപടി ആവശ്യപ്പെട്ടു മാതാപിതാക്കള്‍…

    Read More »
  • Life Style

    നിങ്ങളുടെ സ്വന്തം വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് കുറ്റകരമാണോ അല്ലയോ?

    ഏത് മുന്നണി സംസ്ഥാനം ഭരിച്ചാലും ഖജനാവിന്റെ വരുമാന സ്രോതസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യ നിര്‍മ്മാണത്തില്‍ നിന്നും വില്പനയില്‍ നിന്നും ലഭിക്കുന്ന വമ്പിച്ച നികുതി. മദ്യനിരോധനത്തിനായുള്ള പ്രഹസന സമരങ്ങളും ഉപരിപ്ളവ പ്രചരണങ്ങളും എത്ര ആകര്‍ഷകമായി നടത്തിയാലും നല്ലൊരു വിഭാഗം പുരുഷന്മാരും (ചുരുക്കം സ്ത്രീകളും) മദ്യം ഉപയോഗിക്കുന്നുണ്ട് എന്നതാണ് വസ്തുത. മദ്യത്തിന്റെ ഉത്പാദനത്തിനും വില്പനയ്ക്കും അനുമതി നല്‍കിയതിനു ശേഷം ‘മദ്യം ആരോഗ്യത്തിന് ഹാനികരം’ എന്ന് ജാഗ്രതാ മുന്നറിയിപ്പ് നല്കുന്നത് ഒരേസമയം കൗതുകകരവും വിരോധാഭാസവുമായി തോന്നിയേക്കാം. ചരിത്രാതീതകാലം മുതല്‍ മദ്യം മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ലഹരി പാനീയമാണ്. വേദകാലഘട്ടത്തില്‍ സോമലതയുടെ നീരുകൊണ്ട് ഉത്പാദിപ്പിക്കുന്ന ‘സോമം’ എന്ന മദ്യം യാഗങ്ങളില്‍ ദേവന്മാര്‍ക്ക് അര്‍പ്പിക്കുകയും അത് പാനം ചെയ്യുകയും ചെയ്തിരുന്നു. കാടി പുളിപ്പിച്ച് അതില്‍ നിന്നുണ്ടാക്കുന്ന ‘സുമ’ എന്നൊരു മദ്യവും അക്കാലത്ത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. മഹാഭാരത കഥയില്‍, കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മുപ്പത്താറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യാദവര്‍ ഒത്തുകൂടി അമിതമായി മദ്യപിച്ച് തമ്മില്‍ത്തല്ലി യാദവകുലം നശിച്ചുവത്രേ. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി…

    Read More »
  • Crime

    ഡോക്ടര്‍ ചമഞ്ഞ് അഞ്ചര ലക്ഷം തട്ടി; മാതാവും മകനും അറസ്റ്റില്‍

    ഇടുക്കി: ഡോക്ടര്‍ ചമഞ്ഞ് ഏലപ്പാറ സ്വദേശിയില്‍നിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മാതാവിനെയും മകനെയും പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കിടങ്ങൂര്‍ സ്വദേശി ഉഷ, മകന്‍ വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രതീഷിന്റെ പരാതിയിലാണ് നടപടി. മകന്റെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയ പ്രതീഷിനെ ഡോക്ടറുടെ വേഷത്തിലെത്തിയ വിഷ്ണു സഹായം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി . ചികിത്സക്കാവശ്യമുള്ള 55 ലക്ഷം രൂപയുടെ 32 ശതമാനം ആരോഗ്യവകുപ്പില്‍നിന്ന് വാങ്ങി നല്‍കാമെന്ന പേരിലായിരുന്നു തട്ടിപ്പ്. പല തവണയായി വിഷ്ണുവും ഉഷയും അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ പ്രതീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി 11 പരാതികളാണ് ഇവര്‍ക്കെതിരെയുള്ളത്. നോര്‍ത്ത് പറവൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്റിലായിരുന്ന ഇവര്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. പീരുമേട് സി.ഐ ഗോപിചന്ദിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറ്റിലേക്ക് വീണു; ഡ്രൈവറെ രക്ഷപ്പെടുത്തി

    കോഴിക്കോട്: ചേവായൂരില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേ കണറിലേക്ക് വീണു. കാര്‍ ഡ്രൈവര്‍ രാധാകൃഷ്ണന് പരിക്കേറ്റു. പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതില്‍ തകര്‍ത്ത് കിണറിലേക്ക് വീഴുകയായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞ് കിണറിനിട്ട നെറ്റില്‍ കുത്തിനിന്നതുകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. താറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ രാധാകൃഷ്ണനെ വെള്ളിമാടുകുന്ന് അഗ്‌നിശമന സേന പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • India

    അര്‍ധരാത്രിയില്‍ ഹോട്ടലില്‍ നേതാക്കളുമായി കൂടിക്കാഴ്ച; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.ജെ.പിയിലേക്ക്?

    ന്യൂഡല്‍ഹി: ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കൊല്‍ക്കത്തയില്‍ എത്തി പാര്‍ക്ക് ഹോട്ടലില്‍ വെച്ച് ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചനടത്തിയതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ എത്തുന്ന ചംപയ് സോറന്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അതേസമയം, ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ചംപയ് സോറന്‍ ഒഴിഞ്ഞുമാറി. ‘ഏത് തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇത് ശരിയാണോ അല്ലേ എന്ന കാര്യം പറയാനും ഇപ്പോള്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെയാണ്’- ചംപയ് സോറന്‍ പ്രതികരിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍…

    Read More »
  • Kerala

    വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം; സിപിഎം നേതാവിന് താക്കീത്

    പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിച്ചെന്ന് ശ്രീധരന്‍ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഓടയുടെ നിര്‍മാണത്തിന്റെ ഗതി ജോര്‍ജ് ജോസഫ് മാറ്റുന്നതായി ശ്രീധരന്‍ ആരോപിച്ചത്. പത്തനംതിട്ട ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ കൊടുമണ്‍ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടം സംരക്ഷിക്കാന്‍ സംസ്ഥാന പാതയുടെ ഓടയുടെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡില്‍ ഓട നിര്‍മാണത്തിന്റെ ഗതിമാറ്റിയാല്‍ റോഡിന്റെ വീതി കുറയുമെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.നാല്‍പതുകോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മാണം നടക്കുന്നത്.

    Read More »
  • Fiction

    പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുകയല്ല, അവയെ കരുതലോടെ നേരിടുകയാണ് ജീവിതത്തിൻ്റെ വിജയമന്ത്രം

    വെളിച്ചം ആ നാട്ടിലെ ഏറ്റവും മികച്ച പൂച്ചയെ കണ്ടെത്താനുള്ള മത്സരമാണ് അവിടെ നടക്കുന്നത്.  മറ്റാരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്ന പൂച്ചക്കാണ് സമ്മാനം.   ഉടമസ്ഥര്‍ പൂച്ചകളുമായി എത്തി. എല്ലാ പൂച്ചകള്‍ക്കും ഒരേ പോലെയുള്ള പാത്രത്തില്‍ അവര്‍ പാല്‍ നല്‍കി. എല്ലാവരും ഓടി വന്ന് പാല് കുടിച്ചപ്പോള്‍ ഒരു പൂച്ചമാത്രം മണത്തുനോക്കിയിട്ട് തിരിഞ്ഞുനടന്നു. മറ്റുള്ളവരേക്കാള്‍ വ്യത്യസ്തമായി ചെയ്യുന്ന പൂച്ചക്കാണല്ലോ സമ്മാനം.  അങ്ങനെ ആ പൂച്ച വിജയിയായി മാറി. സംഘാടകര്‍ ഉടമസ്ഥനോട് ചോദിച്ചു: “താങ്കളുടെ പൂച്ചമാത്രം എന്താണ് പാല് കുടിക്കാഞ്ഞത്…?” അയാള്‍ പറഞ്ഞു: “ഒരിക്കല്‍ ഞാന്‍ തിളച്ചപാലാണ് അതിന് നല്‍കിയത്.  അത് കുടിച്ച് നാവ് പൊള്ളിയതില്‍ പിന്നെ പാല് കണ്ടാല്‍ പൂച്ച തിരിഞ്ഞോടും…”    അനുഭവബന്ധിതമാണ് ഓരോ പ്രവൃത്തിയും. നേരിട്ടനുഭവിച്ച പാഠങ്ങളെ ആയുസ്സുമുഴുവന്‍ പലപ്പോഴും മുറുകെ പിടിക്കും.  പക്ഷേ, സന്തോഷാനുഭവങ്ങളെ കൂട്ടുപിടുക്കുന്നതിനേക്കാള്‍ ദുരനുഭവങ്ങളെ കൂട്ടുപിടിക്കാനാണ് പലര്‍ക്കും താല്‍പര്യം. ഒരിക്കലുണ്ടായ അനിഷ്ടസംഭവത്തെ ന്യായീകരിച്ച് ജീവിതകാലം മുഴുവന്‍ അവ കൊണ്ടുനടക്കും. പക്ഷേ, അന്നത്തെ ആ അനുഭവം അപ്പോഴത്തെ…

    Read More »
  • Life Style

    ബൈജു ഏഴുപുന്നയുടെ മകള്‍ വിവാഹിതയായി; മരുമകന് നല്‍കിയത് ആഡംബര സമ്മാനം, അനുഗ്രഹിക്കാന്‍ സുരേഷ് ഗോപിയെത്തി

    നടനും നിര്‍മാതാവുമായ ബൈജു ഏഴുപുന്നയുടെ മകള്‍ അനീറ്റ വിവാഹിതയായി. ആര്‍ത്തുങ്കല്‍ പള്ളിയില്‍വച്ചായിരുന്നു ചടങ്ങ് നടന്നത്. സ്റ്റെഫാന്‍ ആണ് അനീറ്റയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും അതിഥിയായി എത്തി. കൂടെ മകന്‍ മാധവ് സുരേഷുമുണ്ടായിരുന്നു. മകള്‍ക്കും മരുമകനും ആഡംബര കാറാണ് ബൈജു ഏഴുപുന്ന സമ്മാനമായി നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസമായിരുന്നു അനീറ്റയുടെ വിവാഹ നിഷ്ചയം നടന്നത്. ചടങ്ങില്‍ സര്‍പ്രൈസ് അതിഥിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയിരുന്നു. കൂടാതെ രമേശ് പിഷാരടി, ടിനി ടോം, ബാല, ശീലു എബ്രഹാം,ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ളവരും സിനിമാ മേഖലയില്‍ നിന്ന് എത്തിയിരുന്നു. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ബൈജുവിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുണ്ടെന്നും സെലിബ്രിറ്റികളായിട്ടല്ല ഇവിടെ എത്തിയതെന്നും ടിനി ടോം പറഞ്ഞിരുന്നു.  

    Read More »
  • Kerala

    ജലനിരപ്പ് അപകടകരമായ നിലയില്‍, മണിമലയാര്‍, അച്ചന്‍കോവിലാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം; കൂട്ടിക്കലില്‍ മണ്ണിടിച്ചില്‍

    കോട്ടയം: കനത്തമഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലൂടെ ഒഴുകുന്ന മണിമലയാര്‍, അച്ചന്‍ കോവില്‍ നദികളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നു. മണിമലയാര്‍, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കേന്ദ്ര ജലകമ്മീഷന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.മണിമലയാറില്‍ ഓറഞ്ച് അലര്‍ട്ടും അച്ചന്‍കോവില്‍ നദിയില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷന്‍, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷന്‍, വള്ളംകുളം സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍ എത്തിയ സാഹചര്യത്തില്‍ നദീക്കരയില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനിടെ കോട്ടയം ജില്ലയില്‍ പെയ്ത കനത്തമഴയെ തുടര്‍ന്ന് കൂട്ടിക്കല്‍ – ചോലത്തടം റോഡില്‍ കാവാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത്. കാഞ്ഞിരപ്പള്ളി- മണിമല റോഡിലും മുണ്ടക്കയം…

    Read More »
  • Kerala

    ബസും ബൈക്കും കൂട്ടിയിടിച്ച് ആര്‍.എസ്.എസ്. പ്രാദേശിക നേതാവ് മരിച്ചു; അപകടം തൃശ്ശൂരില്‍

    തൃശ്ശൂര്‍: ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അന്തിക്കാട് പള്ളത്ത് രവി രാമചന്ദ്രന്‍(38) ആണ് മരിച്ചത്. ആര്‍.എസ്.എസ്. അന്തിക്കാട് മണ്ഡലം സേവാ പ്രമുഖ് ആണ് രവി രാമചന്ദ്രന്‍. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞാണി – അന്തിക്കാട് റോഡില്‍ കാഞ്ഞാണി സെയ്ന്റ് തോമസ് പള്ളി കപ്പേളയ്ക്ക് സമീപമായിരുന്നു അപകടം. ആംബുലന്‍സില്‍ ഒളരിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.

    Read More »
Back to top button
error: