NEWS

ഇരിട്ടി ഇരട്ട കൊലപാതകം:  കൊലയ്ക്ക് കാരണം കുടുംബവഴക്കും ലഹരി ഉപയോഗവും, പ്രതിയെ അറസ്റ്റു ചെയ്തു

     കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കാക്കയങ്ങാടിനെ നടുക്കിയ ഇരട്ട കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് അറസ്റ്റിലായത്. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് പാറക്കണ്ടം ചെറുവോട് സ്വദേശിനി പനിച്ചിക്കടവത്ത് അലീമ (55)യും മകൾ സൽമ (36)യുമാണ് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ക്രൂരമായി കൊല്ലപ്പെട്ടയത്.

സൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദ് ആണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി. അക്രമണത്തിനിടെ പരിക്കേറ്റ ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇയാളെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം തടയാൻ ശ്രമിക്കവേ സൽമയുടെ മകൻ ഫഹദി (12)നും പരിക്കേറ്റിരുന്നു. ഫഹദ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Signature-ad

ഷാഹുൽ ഹമീദ് ഇരുവരെയും അക്രമിക്കുന്ന സമയത്ത് സൽമയുടെ മകൻ ഫർഹാൻ, സഹോദരൻ ഷരീഫിൻ്റ ഭാര്യയും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും ഭയന്ന് റൂമിന്റെ വാതിൽ അടച്ചതിനാൽ അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഹലീമയേയും സൽമയേയും കാണുന്നത്. ഇവർ പൊലീസിനെ വിവരം അറിയിച്ചു. ഇരുവരേയും പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുടുംബവഴക്കും ലഹരി ഉപയോഗവുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ ആയുധവുമായി എത്തിയ ഷാഹുൽ ഹമീദ് വഴക്കിനിടയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലെ മുതിർന്നവർ പള്ളിയിൽ പോയ സമയത്താണ് അക്രമം നടന്നത്.

ഇരിട്ടി എ.എസ്.പി. യോഗേഷ് മന്ദയ്യയും മറ്റ് പോലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അറിഞ്ഞ നിരവധി ആളുകൾ ഹലീമയുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ട്. പി.എച്ച്. മുഹമ്മദാണ് ഹലീമയുടെ ഭർത്താവ്. ഷരീഫ്, സലിം, സലീന എന്നിവരാണ് മറ്റ് മക്കൾ. സൽമയുടെ മക്കൾ: ഫഹദ്, ഫർഹാൻ, നസ്രിയ.

മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: