തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് റോളില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ഇന്ന് പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. പുറത്തുവിടണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എന്തിനാണ് ഇത്ര വെപ്രാളമെന്നും മന്ത്രി ചോദിച്ചു. കോടതി പറഞ്ഞ സമയത്ത് റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ മറുപടി പറയേണ്ടത് ഉദ്യോഗസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്നാണ് നേരത്തെ അറിഞ്ഞിരുന്നത്. എന്നാല്‍, നടി രഞ്ജിനി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് വൈകിപ്പിക്കുകയായിരുന്നു. കമ്മിറ്റിക്ക് മൊഴി കൊടുത്ത ആളായതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മുമ്പ് അത് പരിശോധിക്കാന്‍ അനുവദിക്കണമെന്നാണ് രഞ്ജിനിയുടെ ആവശ്യം. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.