Month: July 2024

  • Social Media

    ദുബായില്‍ ബഹുനില ഹോട്ടലിന്റെ ബാല്‍ക്കണിയല്‍ വസ്ത്രം ഉണക്കാനിട്ട് വീട്ടമ്മ!

    ലോകത്തിന്റെ ഏത് കോണിലെത്തിയാലും അത് വരെ തുടര്‍ന്ന് വന്നിരുന്ന ചില രീതികള്‍ മനുഷ്യന്‍ അബോധമായി ആവര്‍ത്തിക്കും. അത് ജൈവികമായ ഒരു പ്രക്രിയയാണ്. സമാനമായ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത് ഒരേ സമയം വിമര്‍ശനവും അഭിനന്ദനവും ഏറ്റുവാങ്ങി. ദുബായിലെ ആഡംബര ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ ഒരു ഇന്ത്യന്‍ സ്ത്രീ വസ്ത്രങ്ങള്‍ ഉണക്കാനിടുന്ന വീഡിയോയായിരുന്നു അത്. പല്ലവി വെങ്കിടേഷ് എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ‘പാം അറ്റ്‌ലസിലായാലും അമ്മ വെറുമൊരു അമ്മയാകുന്നു’ എന്ന കുറിപ്പും കാണാം. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ചിലര്‍ രൂക്ഷ വിമര്‍ശനവുമായെത്തിയപ്പോള്‍ മറ്റ് ചിലര്‍ സ്ത്രീയെ പ്രശംസിച്ച് കൊണ്ട് കുറിപ്പെഴുതി. വീഡിയോയില്‍, ദുബായിലെ പാം അറ്റ്‌ലസ് എന്ന അംബരചുംബിയായ കെട്ടിടത്തിന്റെ ബാല്‍ക്കെണിയില്‍ ഒരു സ്ത്രീ കാക്കി ബര്‍മുഡ കുടഞ്ഞ് കൊണ്ട് വെയിലത്ത് ഉണക്കാനിടുന്നതായി ഭാവിക്കുന്നു. പിന്നാലെ ക്യാമറ ദൂരെയുള്ള മറ്റൊരു കെട്ടിടത്തിന്റെ ബാല്‍ക്കെണിയില്‍ തുണി ഉണങ്ങാനായി വിരിച്ചിട്ടിരിക്കുന്നതും കാണാം. നിരവധി…

    Read More »
  • India

    കളിച്ചുകൊണ്ടിരിക്കെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

    ന്യൂഡല്‍ഹി: കളിച്ചുകൊണ്ടിരിക്കെ വീടിന്റെ ടെറസ് തകര്‍ന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡല്‍ഹി ഹര്‍ഷ് വിഹാറില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടം നടന്നത്. വീടിന്റെ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയത്ത്, ടെറസിന്റെ ഭാഗം തകരുകയും കുട്ടി താഴേയ്ക്ക് പതിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ കുടുംബം വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ആറുമാസമായി ഇവര്‍ ഇവിടെ താമസിക്കുകയായിരുന്നു. ടെറസ് തകര്‍ന്ന് താഴേക്ക് വീണ കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീടിന്റെ ഉടമ രാംജി ലാല്‍ ഒളിവിലാണ്. അപകടമുണ്ടായ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇയാള്‍ താമസിക്കുന്നത്. ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയായിണെന്നും പോലീസ് പറഞ്ഞു.    

    Read More »
  • Kerala

    ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; അടിമാലിയില്‍ ബാലിക മരിച്ചു

    ഇടുക്കി: അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

    Read More »
  • Kerala

    ‘കബഡി കബഡി’ സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു

    തിരുവനന്തപുരം: കലാഭവന്‍ മണി, മുകേഷ്, രംഭ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്റ ഇരട്ട സംവിധായകരില്‍ ഒരാളായ സുധീര്‍ ബോസ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കലാഭവന്‍ മണി പാടിയ മിന്നാമിനുങ്ങേ .. എന്ന ഗാനത്താല്‍ ശ്രദ്ധേയമായ സിനിമയായിരുന്നു കബഡി കബഡി . 2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു. എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്. മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍,ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.  

    Read More »
  • Kerala

    പണയത്തിലുള്ള ഭൂമി വില്‍ക്കാന്‍ശ്രമം; ഡി.ജി.പിക്കും കുടുംബത്തിനുമെതിരേ കോടതി വിധി, 10.8 സെന്റ് ജപ്തി ചെയ്തു

    തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയും നിയമ ലംഘനം നടത്തി! ഭൂമി വില്‍ക്കാനായി 74 ലക്ഷം രൂപയുടെ കരാര്‍ ഉണ്ടാക്കുകയും 30 ലക്ഷം രൂപ മുന്‍കൂറായി വാങ്ങുകയും ചെയ്ത ശേഷം കരാര്‍ ലംഘിച്ചതിന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബിനും ഭാര്യയ്ക്കും എതിരെയുള്ള കോടതിവിധി ചര്‍ച്ചകളില്‍ എത്തുകയാണ്. 10.8 സെന്റ് വരുന്ന ഭൂമി, വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കോടതി ജപ്തി ചെയ്തു. പണം തിരികെനല്‍കുമ്പോള്‍ ജപ്തി ഒഴിവാകുമെന്നാണു വ്യവസ്ഥ. ഭൂമി വാങ്ങാന്‍ കരാര്‍ ഒപ്പിട്ട വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം അഡീഷനല്‍ സബ് കോടതി സബ് ജഡ്ജി അനു ടി.തോമസ് വിധി പ്രസ്താവിച്ചത്. ഡിജിപിയുടെ ഭാര്യ എസ്.ഫരീദാ ഫാത്തിമയുടെ പേരില്‍ പേരൂര്‍ക്കട വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 23ല്‍ റീസര്‍വേ നമ്പര്‍ 140/3 ആയി ഉള്ള ഭൂമി വില്‍ക്കാന്‍ 2023 ജൂണ്‍ 22നാണ് വഴുതക്കാട് സ്വദേശി ടി.ഉമര്‍ ഷെരീഫുമായി കരാര്‍ ഒപ്പിട്ടതെന്നു പരാതിയില്‍ പറഞ്ഞു. ഇതു മുഖവിലയ്ക്കെടുത്താണ് കോടതി നടപടികള്‍. ഈ വിധിയോട്…

    Read More »
  • India

    വഴി തടസപ്പെടുത്തി കച്ചവടം; ബി.എന്‍.എസ്. പ്രകാരം ആദ്യ കേസ് ഉന്തുവണ്ടിക്കാരനെതിരേ

    ന്യൂഡല്‍ഹി: ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’ (ബി.എന്‍.എസ്.) പ്രകാരമുള്ള ആദ്യ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യപ്പെട്ടു. ഡല്‍ഹിയില്‍ ഒരു തെരുവു കച്ചവടക്കാരനെതിരെയാണ് ആദ്യ എഫ്.ഐ.ആര്‍. ബിഎന്‍എസ്എസ് സെക്ഷന്‍ 173 പ്രകാരമാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. ഒരു ഫൂട് ഓവര്‍ ബ്രിഡ്ജിനു താഴെ കച്ചവടം നടത്തുകയായിരുന്ന ആള്‍ക്കെതിരെ വഴി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരമാണ് കച്ചവടക്കാരനെതിരെ കുറ്റച്ചാര്‍ത്ത് വരുന്നത്. പുകയില ഉല്‍പ്പന്നങ്ങളും വെള്ളവുമെല്ലാം വില്‍ക്കുന്ന കച്ചവടക്കാരനെതിരെയാണ് കേസ്. ന്യൂഡല്‍ഹി രെയില്‍വേ സ്റ്റേഷനരികെയുള്ള കാല്‍നടപ്പാലത്തിന് താഴെയാണ് ഇയാള്‍ ഒരു ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയിരുന്നത്. ഇത് യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നത് കണ്ടാണ് നടപടി. ഉന്തുവണ്ടി മാറ്റിയിടണമെന്ന് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാള്‍ അനുസരിച്ചില്ലെന്നാണ് പറയുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് നിയമസംഹിതകള്‍ നീക്കം ചെയ്ത് പുതിയ നിയമസംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ നിയമം നിലവില്‍ വന്നു. ഇനിയങ്ങോട്ട് ഭാരതീയ ന്യായ സംഹിത പ്രകാരമാണ് കേസുകളെടുക്കുക. അതെസമയം ഇതുവരെ ഐപിസിയില്‍ രജിസ്റ്റര്‍ കേസുകള്‍…

    Read More »
  • NEWS

    സോഷ്യല്‍ മീഡിയില്‍ ആക്രമണം േനരിട്ടപ്പോള്‍ അമ്മയില്‍നിന്ന് ആരും പിന്തുണച്ചില്ല, ജനറല്‍ സെക്രട്ടറിക്ക് പ്രതിഫലം നല്‍കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ജഗതി; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും നന്ദികേടുകള്‍ ചൂണ്ടിക്കാട്ടിയും ഇടവേള ബാബുവിന്റെ വിടവാങ്ങല്‍ പ്രസംഗം

    നീണ്ട ഇരുപത്തിയഞ്ച് വര്‍ഷം അമ്മയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇടവേള ബാബു പദവിയൊഴിയുന്നതിനു മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചപ്പോള്‍ പങ്ക് വച്ച വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ തന്നെ ചിലര്‍ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അമ്മയിലെ ഒരാള്‍ പോലും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത് എല്ലാവര്‍ക്കും വേണ്ടിയാണ്, സ്വന്തം സന്തോഷത്തിനായിരുന്നില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ തനിക്ക് നേരെ വലിയ ആക്രമണം നടന്നു. അന്ന് ഒപ്പമുണ്ടായിരുന്നവര്‍ നിശബ്ദരായി നിന്നു. ആരില്‍ നിന്നും സഹായം കിട്ടിയില്ല. ഈ പദവിയിലിരിക്കുന്ന ആള്‍ക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. പുതിയ ഭരണസമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാകരുത്. ഭാരവാഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ പെയ്ഡ് സെക്രട്ടറിയാണെന്ന് പ്രചാരണം ഉണ്ടായിയെന്നും ഇടവേള ബാബു ചൂണ്ടിക്കാണിച്ചു, എന്നാല്‍, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ജഗതി ശ്രീകുമാറാണ് ജനറല്‍ സെക്രട്ടറിക്ക് പ്രതിഫലം നല്‍കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അതു കഴിഞ്ഞ്…

    Read More »
  • Crime

    പിറന്നാള്‍ പാര്‍ട്ടിയില്‍ ഭര്‍ത്താവ് പുകഴ്ത്തി സംസാരിച്ചില്ല; സോഡയില്‍ വിഷം കലര്‍ത്തി ഭാര്യ, അറസ്റ്റ്

    വാഷിംഗ്ടണ്‍: ഭര്‍ത്താവിനായി സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് തന്നെ പുകഴ്ത്തി സംസാരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ പങ്കാളിക്കുള്ള സോഡയില്‍ വിഷം കലര്‍ത്തി. യു.എസിലെ മസോറിയിലാണ് സംഭവം. മിഷേല്‍ വൈ. പീറ്റേഴ്സ് (47) ആണ് ഗ്യാരേജ് റഫ്രിജറേറ്ററില്‍ തന്റെ ഭര്‍ത്താവ് സൂക്ഷിച്ചിരുന്ന ‘മൗണ്ടന്‍ ഡ്യൂവി’ന്റെ 2-ലിറ്റര്‍ ബോട്ടിലില്‍ രഹസ്യമായി വിഷം കലര്‍ത്തിയത്. തിങ്കളാഴ്ചയാണ് മിഷേലിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ 50-ാം പിറന്നാളിനോട് അനുബന്ധിച്ച് താന്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിയില്‍ ഭര്‍ത്താവ് തന്നെ പ്രശംസിച്ച് സംസാരിച്ചില്ലെന്ന കാരണത്താലാണ് വിഷം കലര്‍ത്തിയതെന്ന് മിഷേല്‍ പൊലീസിനോട് പറഞ്ഞു. മേയ് 1ന് മൗണ്ടന്‍ ഡ്യൂ കുടിച്ചപ്പോള്‍ അരുചി അനുഭവപ്പെട്ടെങ്കിലും താന്‍ വീണ്ടുമത് കുടിച്ചുവെന്ന് ഭര്‍ത്താവ് പറഞ്ഞു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി. തൊണ്ടവേദന, ചുമ, തവിട്ട്, മഞ്ഞ കഫം, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉണ്ടായെന്നും അദ്ദേഹം പറയുന്നു. സംശയം തോന്നിയ ഇയാള്‍ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഫ്രിഡ്ജില്‍ നിന്ന് സോഡയെടുത്ത് വിഷം കലര്‍ത്തുന്നത്…

    Read More »
  • Crime

    കാല്‍ രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിയെത്തി; വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍

    കോഴിക്കോട്: കാല്‍രണ്ടും കൂട്ടിക്കെട്ടിയ നിലയില്‍ കനാലിലൂടെ ഒഴുകിവന്ന വീട്ടമ്മയെ രക്ഷപ്പെടുത്തി യുവാക്കള്‍. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. സ്ത്രീ ഒഴുകി വരുന്നത് കണ്ടതോടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന എടക്കാട് സ്വദേശി ഡോണ്‍ എഡ്വിനും സുഹൃത്തുക്കളും വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. മൊകവൂര്‍ സ്വദേശിയാണ് വീട്ടമ്മ. ആദ്യം നീര്‍നായയാണെന്നാണ് കരുതിയതെന്നും തെരുവുവിളക്കിന്റെ നേരിയ വെളിച്ചത്തില്‍ കൈയും തലയും വെള്ളത്തിനു മുകളില്‍ കണ്ടതോടെ വെള്ളത്തിലേക്ക് ചാടിയതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയെ കരയ്ക്കെത്തിച്ച ശേഷം യുവാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി, യുവാക്കളോടൊപ്പം വെള്ളത്തിലിറങ്ങി. രണ്ടരമീറ്ററോളം ഉയരവും ഒരാള്‍പ്പൊക്കത്തില്‍ വെള്ളവുമുള്ള കനാലില്‍നിന്ന് സാഹസികമായാണ് സ്ത്രീയെ കരയ്ക്കെത്തിച്ചത്. പൊലീസ് വാഹനത്തില്‍ത്തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ഒരു മണിക്കൂറിലേറെ പ്രഥമശുശ്രൂഷ നല്‍കിയശേഷം ബീച്ചാശുപത്രിയിലേക്ക് മാറ്റി. കാല്‍വരിഞ്ഞുമുറുക്കി വെള്ളത്തിലേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചതാകാനാണ് സാധ്യതയെന്നും ഇവരില്‍നിന്ന് മൊഴിയെടുത്താല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും എലത്തൂര്‍ പൊലീസ് പറഞ്ഞു.  

    Read More »
  • Kerala

    തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം; ജില്ലാ കമ്മിറ്റി അംഗത്തോട് വിശദീകരണം തേടി സിപിഎം

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിക്ക് പാര്‍ട്ടിയുടെ കുരുക്ക്. കരമന ഹരിയോട് സിപിഎം വിശദീകരണം തേടി. തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനം എന്നായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തില്‍ ഹരിയുടെ പരാമര്‍ശം. മുതലാളി ആരെന്ന് പറയണമെന്ന് യോഗത്തില്‍ തന്നെ എം.സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍, പേര് പറയാന്‍ ഹരി തയാറായില്ല. തുടര്‍ന്നാണ് ആരോപണത്തില്‍ വിശദീകരണം തേടിയത്. കരമന ഹരിയുടെ പരാമര്‍ശം പരിശോധിക്കുമെന്നും എം.സ്വരാജ് വ്യക്തമാക്കി. ഇന്നലത്തെ കമ്മിറ്റിയില്‍ ഹരി പങ്കെടുത്തിരുന്നില്ല. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവിധ ബോര്‍ഡുകളിലടക്കം അംഗമായ ഹരി തിരുവനന്തപുരം നഗരത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വസ്തരില്‍ ഒരാളാണ്. നഗരസഭ മുന്‍ കൗണ്‍സിലറുമായ ഹരി മുഖ്യമന്ത്രിയോടും അടുപ്പം സൂക്ഷിക്കുന്നുണ്ട്. മാസപ്പടി ആക്ഷേപത്തില്‍ മൗനം പാലിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സംശയത്തിനിടയാക്കി. മക്കള്‍ക്കെതിരായ ആക്ഷേപങ്ങളില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന നിലപാടായിരുന്നു…

    Read More »
Back to top button
error: