KeralaNEWS

‘കബഡി കബഡി’ സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു

തിരുവനന്തപുരം: കലാഭവന്‍ മണി, മുകേഷ്, രംഭ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്റ ഇരട്ട സംവിധായകരില്‍ ഒരാളായ സുധീര്‍ ബോസ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. കലാഭവന്‍ മണി പാടിയ മിന്നാമിനുങ്ങേ .. എന്ന ഗാനത്താല്‍ ശ്രദ്ധേയമായ സിനിമയായിരുന്നു കബഡി കബഡി .

2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു. എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്. മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍,ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: