Month: July 2024
-
Kerala
പത്താം ക്ലാസ് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് കടുത്ത അതൃപ്തി; സജി ചെറിയാനെ മുഖ്യമന്ത്രി ശാസിച്ചേക്കും
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ പരാമര്‍ശത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കടുത്ത അതൃപ്തിയില്‍. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും അറിയിക്കും. വാ വിട്ട വാക്കുകള്‍ ഭരണത്തെ പ്രതിസന്ധിയിലാക്കുമെന്നും ഇത് നിയന്ത്രിച്ചേ മതിയാകൂവെന്നുമാണ് ശിവന്‍കുട്ടിയുടെ നിലപാട്. മുഖ്യമന്ത്രിയും പ്രസ്താവന ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി മുമ്പോട്ട് പോകേണ്ടതുണ്ടെന്നാണ് സജി ചെറിയാന്‍ പ്രസ്താവനയില്‍ സിപിഎമ്മിലെ ഭൂരിപക്ഷ നിലപാട്. എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിനു യോഗ്യത നേടുന്ന വിദ്യാര്‍ഥികളുടെ നിലവാരം സംബന്ധിച്ചുള്ള പ്രതികരണമാണ് ശിവന്‍കുട്ടിയെ ചൊടിപ്പിച്ചത്. പല കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം തിരുത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തന്നെ എത്തി. സജി ചെറിയാന്റെ പല പ്രസ്താവനകളും ഇതിന് മുമ്പ് സര്‍ക്കാരിന് തലവേദനായി. ഭരണ ഘടനയിലും കൃഷിക്കാരുമായും ബന്ധപ്പെട്ട് പറയാന്‍ പാടില്ലാത്തത് സജി ചെറിയാന്‍ പറഞ്ഞു. ഒരു ഘട്ടത്തില്‍ മന്ത്രിസ്ഥാനം പോലും രാജിവയ്ക്കേണ്ടി വന്നു. എന്നിട്ടും പാഠം പഠിച്ചില്ലെന്ന…
Read More » -
Kerala
‘മുങ്ങല്‍’വിദഗ്ധരെ ആരോഗ്യവകുപ്പില്‍ വേണ്ട; പേര് പ്രസിദ്ധീകരിച്ചു, അടുത്തത് പിരിച്ചുവിടല്‍
തിരുവനന്തപുരം: അനധികൃതമായി ജോലിക്ക് ഹാജരാകാത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഹാജരാകാത്ത കാലയളവടക്കം ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. അടുത്ത 15 ദിവസത്തിനകം ഇവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. 2023 ഒക്ടോബര്‍ വരെ ജോലിക്ക് ഹാജരാക്കത്തവരുടെ പട്ടികയാണ് പുറത്തുവിട്ടത്. ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാരുള്‍പ്പെടെ ഏകദേശം രണ്ടായിരത്തോളം ജീവനക്കാര്‍ ഇങ്ങനെ അനധികൃതമായി വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. ഡോക്ടര്‍ ഇതര ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. ആരോഗ്യ ഡയറക്ടേറ്റിന് കീഴിലെ 385 ഡോക്ടര്‍മാരുള്‍പ്പെടെ 432 ജീവനക്കാരെ സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ ഒരുമാസത്തിനകം സര്‍വീസില്‍ കയറണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, നോട്ടീസ് ലഭിച്ചിട്ടും ജോലിക്ക് ഹാജരാകാന്‍ പലരും തയ്യാറായില്ല. പിന്നാലെയാണ് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പട്ടികയിലുള്ള മിക്ക ഡോക്ടര്‍മാരും ഉയര്‍ന്ന ശമ്പളത്തില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരോ വിദേശത്ത് പോയവരോ ആണ്. ഇവര്‍ വിരമിക്കുന്നതിന് തൊട്ടുമുമ്പെത്തി ജോലിയില്‍ പ്രവേശിച്ച് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യം നേടിയെടുക്കുന്ന പ്രവണത…
Read More » -
Crime
കുട്ടികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു; സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം
കാസര്‍കോട്: ബോവിക്കാനം എയുപി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകര്‍ എത്തിയപ്പോഴാണ് ക്ലാസ് മുറിയില്‍ പുസ്തകങ്ങള്‍ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്. സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സില്‍ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളില്‍ പ്രവേശിച്ചല്ല, ജനല്‍ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കള്‍ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടര്‍ന്നിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല. മുന്‍പും ഈ സ്‌കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്‌കൂളിന്റെ വാതില്‍ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. പൊലീസില്‍ പരാതി നല്‍കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.
Read More » -
Kerala
അടൂര്‍-മണ്ണടി റോഡ് നിര്‍മാണത്തില്‍ ഖജനാവിന് നഷ്ടം 20.72 ലക്ഷം; അഴിമതിക്ക് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
പത്തനംതിട്ട: അടൂര്‍-മണ്ണടി റോഡ് വികസനവുമായി ബന്ധപ്പെട്ട് കരാറുകാരനുമായി ഒത്തുകളിച്ച് സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിയെന്ന വിജിലന്‍സിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. ബിനുവിനെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം പൊതുമരാമത്ത് സെക്രട്ടറിയാണ് എന്‍ജിനിയറെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിട്ടത്. അടൂര്‍-വെള്ളക്കുളങ്ങര-മണ്ണടി റോഡ് നിര്‍മ്മാണത്തില്‍ 20.72 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പത്തനംതിട്ട യൂണിറ്റ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളികള്‍ വെളിച്ചത്തായത്. കരാറുകാരനായ രാജി മാത്യു, പി.ഡബ്ല്യു.ഡി പന്തളം മുന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.ആര്‍. മനുകുമാര്‍, അടൂര്‍ മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബി. ബിനു എന്നിവര്‍ ചേര്‍ന്നു നടത്തിയ ക്രമക്കേടുകളിലൂടെ പൊതുഖജനാവിന് നഷ്ടമുണ്ടായെന്നായിരുന്നു കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് വിജിലന്‍സ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്താണ ്തുടരന്വേഷണം പ്രഖ്യാപിച്ചത്. 2021-22 കാലയളവിലാണ് അടൂര്‍ മണ്ണടി റോഡ് നിര്‍മാണം നടന്നത്. കോട്ടയം സ്വദേശി രാജി മാത്യുവിന്റെ…
Read More » -
Crime
‘കാപ്പ’ കണ്ടതോടെ തന്റെ വീരകൃത്യങ്ങളും സിനിമയായി കാണാന്‍ മോഹം; ദീപുവിന്റെ കൊലപാതകത്തിന് മാസങ്ങളുടെ പ്ലാനിങ്
തിരുവനന്തപുരം: കുപ്രസിദ്ധ ക്രിമിനല്‍ ഗുണ്ടുകാട് സാബുവിന്റെ ജീവിതമാണ് പൃഥ്വിരാജിന്റെ ‘കാപ്പ’ ആയി മാറിയത്. ഷാജി കൈലാസ് ചിത്രം വമ്പന്‍ വിജയവുമായി. ഇതോടെ ചൂഴാറ്റുകോട്ട അമ്പിളിയും തന്റെ കഥ സിനിമയാകണമെന്ന് ആഗ്രഹിച്ചു. അങ്ങനെ ചില സുഹൃത്തുക്കളിലൂടെ ചില തിരക്കഥാകൃത്തുക്കളെ സ്വാധീനിച്ചു. മാഫിയാ ജീവിതം സിനിമയാക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അമ്പിളിയെന്ന സുനില്‍കുമാര്‍ കൊലക്കേസില്‍ കുടുങ്ങുന്നത്. ക്വാറി ഉടമ മലയിന്‍കീഴ് സ്വദേശി ദീപുവിനെ (46) കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളിയ്ക്കൊപ്പം വമ്പന്‍ ഗുണ്ടാ സംഘം ഇപ്പോഴുമുണ്ട്. ദീപുവിന്റെ കൊലയിലും ഈ മാഫിയാ ഇടപെടല്‍ വ്യക്തമാണ്. സിനിമയെ വെല്ലുന്നതാണ് അമ്പിളിയുടെ ക്രിമിനല്‍ ജീവിതം. എസ്‌ഐ പരീക്ഷ പാസായി ഗുണ്ടയായി മാറിയ കഥ. ചാലാ കമ്പോളത്തിലെ അടിയില്‍ തുടങ്ങുന്ന ജീവിതത്തില്‍ കൊലക്കേസുകളുമുണ്ടായി. മുംബൈ ജീവിതവും അനിശ്ചിതത്വങ്ങളുടേതാണ്. ഇതെല്ലാം വെള്ളിത്തരയില്‍ മിന്നിമറിയുമെന്നത് കാണാന്‍ അമ്പിളി ആഗ്രഹിച്ചിരുന്നു. തന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ചിലര്‍ സമീപിച്ചിരുന്നതായി അമ്പളി തമിഴ്നാട് പോലീസിന് മൊഴി കൊടുത്തിട്ടുണ്ട്.…
Read More » -
India
വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു, രണ്ടു പേരെ കാണാതായി
മുംബൈ: മഹാരാഷ്ട്ര ലോണോവാലയില്‍ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയില്‍നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിദിവസം ആഘോഷിക്കാന്‍ എത്തിയതായിരുന്നു. മേഖലയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിക്കുകയായിരുന്നു. കുടുംബം അപകടത്തില്‍പ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍പ്പെട്ടവര്‍ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയില്‍ നില്‍ക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാന്‍ ശ്രമിക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. എന്നാല്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും ഒഴുക്കില്‍പ്പെട്ടു. Whole video and background of tragic incident This incident occurred in Lonavala where an entire family lost their lives during a monsoon trip. Five people…
Read More » -
Crime
ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കം; കളി കാണാന്‍പോയ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
അഹമ്മദാബാദ്: ഗുജറാത്തില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയ യുവാവ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടു. ആനന്ദിലെ ലെ ചിഖോദ്രയില്‍ കഴിഞ്ഞ 22 നായിരുന്നു സംഭം. പോള്‍സണ്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന തുണക്കച്ചവടക്കാരനായ സല്‍മാന്‍ വൊഹ്ര (23) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനല്‍ കാണാന്‍ പോയതായിരുന്നു സല്‍മാനും സുഹൃത്ത് ഷൊഹൈബും. ഇവിടെ വാഹ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഷൊഹൈബും മറ്റു ചിലരുമായി തര്‍ക്കമുണ്ടായി. ഒരു സംഘം യുവാക്കാള്‍ സല്‍മാന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അവിടെനിന്ന് പോയ സംഘം ഏതാനും ആളുകളെക്കൂട്ടി വീണ്ടും തിരിച്ചെത്തി. ആള്‍ക്കൂട്ടം സല്‍മാനെ ഷൊഹൈബായി തെറ്റിദ്ധരിച്ച് മര്‍ദിക്കാന്‍ തുടങ്ങി. ഷൊഹൈബിനെ രക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ സല്‍മാനെ സംഘം വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. ആള്‍ക്കൂട്ടം സല്‍മാനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സല്‍മാന്റെ ചലനമറ്റപ്പോള്‍ മാത്രമാണ് ആള്‍ക്കൂട്ടം തല്ലുന്നത് നിര്‍ത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ശഷം ചിലര്‍ ചേര്‍ന്ന് എഴുന്നേല്‍പ്പിച്ച് കുടിക്കാന്‍ വെള്ളം നല്‍കി, ഒരു ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.…
Read More » -
Crime
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു, മറ്റൊരാള്‍ക്കൊപ്പം താമസം; യുവതിയെ നടുേറാഡില്‍ മര്‍ദിച്ച് തൃണമൂല്‍ നേതാവ്
കൊല്‍ക്കത്ത: ആള്‍ക്കൂട്ടം നോക്കിനില്‍ക്കേ പൊതുമധ്യത്തില്‍ യുവതിയെയും യുവാവിനെയും മര്‍ദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്. ബംഗാളിലെ ഉത്തരദിനാശ്പൂരിലെ ചൊപ്രയിലാണു സംഭവം. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാള്‍ക്കൊപ്പം ജീവിച്ചു എന്നാരോപിച്ചാണു തൃണമൂല്‍ നേതാവ് താജ്മൂലിന്റെ നേതൃത്വത്തില്‍ സംഘം യുവതിയെ മര്‍ദിച്ചത്. യുവതിയുടെ പ്രവൃത്തി സമൂഹത്തിനു യോജിച്ചതല്ലെന്നും മര്‍ദനത്തില്‍ തെറ്റു പറയാനാവില്ലെന്നും വ്യക്തമാക്കി തൃണമൂല്‍ എംഎല്‍എയും സംഭവത്തെ ന്യായീകരിച്ചു. ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരു പുരുഷനൊപ്പം താമസം തുടങ്ങി എന്നാരോപിച്ചാണു ചൊപ്രയില്‍ സ്ത്രീയെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷനെയും പൊതുമധ്യത്തില്‍ ആള്‍ക്കൂട്ടം വിചാരണ നടത്തിയത്. ഇതിനുശേഷം പാര്‍ട്ടി നേതാവ് മുളവടികൊണ്ട് ഇരുവരെയും അടിക്കുകയായിരുന്നു. അടികൊണ്ട് അവശയായി വീണ സ്ത്രീയെ ഇയാള്‍ നിലത്തിട്ടു ചവിട്ടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ തന്നെയാണു പ്രചരിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇതിനു പിന്നാലെയാണ് ഉത്തരദിനാശ്പൂര്‍ എംഎല്‍എ സംഭവത്തെ ഭാഗികമായി ന്യായീകരിച്ചു രംഗത്തെത്തിയത്. സമൂഹത്തിനു ചേരാത്തവിധത്തിലുള്ള സ്ത്രീയുടെ പ്രവൃത്തിയോട് ആള്‍ക്കൂട്ടം ഇത്തരത്തില്‍ പ്രതികരിച്ചതില്‍ തെറ്റു പറയാനാവില്ലെന്നും അദ്ദേഹം…
Read More » -
Crime
കൊല്ലാന്‍ ആയുധം വാങ്ങി നല്‍കി; ക്വാറി ഉടമയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി സുനില്‍ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനില്‍. ഇയാള്‍ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു. പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ മെഡിക്കല്‍ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാന്‍ ആയുധങ്ങള്‍ അമ്പിളിയ്ക്ക് വാങ്ങി നല്‍കിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാര്‍ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയില്‍നിന്നാണ് സുനില്‍ കുമാറിനെ പൊലീസ് പിടികൂടിയത്.
Read More » -
India
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളില്‍ ഉപയോ?ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്. 1,655 രൂപയാണ് പുതുക്കിയ വില. ജൂണ്‍ ഒന്നിനു സിലിണ്ടറിന് 70.50 രൂപ കുറഞ്ഞിരുന്നു. ഒരു മാസം തികയുമ്പോഴാണ് വീണ്ടും വില കുറഞ്ഞത്. 1685.50 രൂപയില്‍ നിന്നാണ് ഇപ്പോള്‍ വില 1,655ല്‍എത്തിയത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്റെ വില നിലവില്‍ കുറച്ചിട്ടില്ല.
Read More »