Month: July 2024

  • Kerala

    വിവാദം: കോട്ടയത്തെ ആകാശപാത പൊളിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ, പണി പൂർത്തിയാക്കാൻ വേണ്ടി  ഉപവാസവുമായി  തിരുവഞ്ചൂർ രാധാകൃഷ്ണൻ

        കോട്ടയത്തെ ആകാശപാതയുടെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ജൂലൈ 6 ന് ഉപവാസമിരിക്കുന്നു. ഒപ്പം കോൺഗ്രസിൻ്റെ രണ്ട് ബ്ലോക്ക്  കമ്മിറ്റികളും സഹനസമരത്തിൽ പങ്കെടുക്കും. ആകാശപാതയുടെ നിർമാണം ഈ ഗവണ്മെൻ്റ് മുടക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. കോട്ടയത്തെ പദ്ധതി തുടങ്ങിയ ശേഷമാണ് തിരുവനന്തപുരത്തും തൃശൂരും 2 ആകാശപാതകൾക്ക്  അനുമതി നൽകിയതും പണി പൂർത്തിയാക്കി  ഉദ്ഘാടനം നടത്തിയതും. കോട്ടയത്തെ ആകാശപാത പറ്റില്ല എന്ന നിലപാടെടുത്തത് സിപിഎം ആണ്. എന്തടിസ്ഥാനത്തിലാണ് അവർ അത് പറഞ്ഞത്. ഇത് ഇവിടെ നടത്തിക്കില്ലെന്ന് കുട്ടികളുടെ പിടിവാശിയോടെയാണ് ചിലർ സംസാരിക്കുന്നത്. അതു ശരിയല്ല.  ഇത് കോട്ടയം ജനതയുടെ അഭിമാനമാണ്. ഇവിടുത്തുകാരുടെ  ഏറ്റവും വലിയ പ്രതീക്ഷയാണിതെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. ആകാശപാതയെക്കുറിപ്പ് മന്ത്രി ഗണേഷ് കുമാർ നടത്തിയ പരാമർശം ഒരു ജനതയെ അപമാനിക്കാൻ വേണ്ടിയാണ്. അമ്മയെ കൊന്ന ശേഷം അമ്മയില്ലേ എന്ന് കരയുന്ന നിലപാടാണ് സിപിഎമ്മിൻ്റേതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇത്രയും വാചാലമായി…

    Read More »
  • TRENDING

    അവിശ്വസിനിയം, പക്ഷേ സത്യം: നിർമ്മിതബുദ്ധിയുടെ സഹായത്തോടെ യാത്ര പോകാം

    ടെക്‌നോളജി സുനിൽ കെ ചെറിയാൻ ഗൂഗിളിൽ നോക്കേണ്ട, സുഹൃത്തുക്കളോട് ചോദിക്കേണ്ട; ട്രാവൽ ഏജന്റ് വേണ്ടേ വേണ്ട. ഇതൊന്നുമില്ലാതെ ഒരു വിനോദയാത്ര പോയാലോ? പോകാം. ഒറ്റക്കാര്യം മതി… ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. വെക്കേ എന്ന ട്രാവൽ ടൂൾ ആണ് ഒരു സഹായി. പോകാനിഷ്ടമുള്ള സ്ഥലം പറഞ്ഞാൽ ചാറ്റ് ബോക്‌സിൽ ചാറ്റ് ചെയ്യാം. മറുവശത്ത് നിർമിതബുദ്ധിയാണ് മറുപടി പറയുന്നത്. മൈൻഡ്ട്രിപ് എന്ന മറ്റൊരു ട്രാവൽ സഹായി-പേജിൽ ചെന്നാൽ നമ്മളുമായി സംസാരിക്കാൻ തയ്യാറാണെന്ന് പറയുന്ന കുറച്ച് മനുഷ്യരൂപങ്ങളുടെ ചിത്രങ്ങൾ കാണാം. ആരും മനുഷ്യരല്ല; നിർമിതബുദ്ധിയാണ് സംവദിക്കുന്നത്. ഈ പ്രോഗ്രാമുകൾക്കൊക്കെയും ആപ്പ് ഉണ്ട്. അത് നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്‌താൽ പിന്നെ അതാണ് നമ്മുടെ ട്രാവൽ ഏജന്റും, സെക്രട്ടറിയും, സുഹൃത്തും, വഴികാട്ടിയും. ചാറ്റ് ചെയ്യുമ്പോൾ എ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) നമ്മളോട് ചോദ്യങ്ങൾ ചോദിക്കും. നമ്മുടെ താൽപര്യങ്ങൾ കൃത്യമായി അറിയാനാണിത്. ചോദ്യങ്ങൾ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്: ‘ഒറ്റയ്ക്കാണോ യാത്ര? ബജറ്റ് എത്രയാണ്. എന്തൊക്കെ കാണാനാണ്, കഴിക്കാനാണ് ഇഷ്‌ടം.’ നമ്മൾ മറുപടി…

    Read More »
Back to top button
error: