CrimeNEWS

കൊല്ലാന്‍ ആയുധം വാങ്ങി നല്‍കി; ക്വാറി ഉടമയുടെ കൊലപാതകത്തില്‍ രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. രണ്ടാം പ്രതി സുനില്‍ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനില്‍. ഇയാള്‍ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു.

പാറശാലയിലും നെയ്യാറ്റിന്‍കരയിലും സര്‍ജിക്കല്‍ മെഡിക്കല്‍ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാന്‍ ആയുധങ്ങള്‍ അമ്പിളിയ്ക്ക് വാങ്ങി നല്‍കിയതെന്നാണു പൊലീസ് നിഗമനം.

Signature-ad

കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാര്‍ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയില്‍നിന്നാണ് സുനില്‍ കുമാറിനെ പൊലീസ് പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: