Month: July 2024
-
Kerala
വരുന്നു അതിതീവ്ര മഴ; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 4 ഇടത്ത് ഓറഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച അതിതീവ്ര മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറംജില്ലകളില്‍ യെല്ലോ അലര്‍ട്ടും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
Read More » -
Crime
ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ.യോട് കയര്‍ത്ത് യാത്രക്കാരന്‍; കത്രിക കാണിച്ച് ഭീഷണി
കണ്ണൂര്‍: ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ പരിശോധകന് നേരേ കാണിച്ചത് കത്രിക. ശനിയാഴ്ച വൈകീട്ട് 6.10-ന് കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സപ്രസില്‍ (16528) ആണ് സംഭവം. കണ്ണൂരില്‍നിന്ന് പുറപ്പെട്ട വണ്ടിയിലെ റിസര്‍വ് കോച്ചില്‍ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച പരിശോധകന്‍ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ ആദ്യം ടിക്കറ്റ് കാണിക്കാതെ കയര്‍ത്തു സംസാരിച്ചു. പിന്നീട് സീറ്റില്‍നിന്ന് എഴുന്നേറ്റു. ശൗചാലയത്തിന്റെ അരികിലെത്തിയ യാത്രക്കാരന്‍ ബാഗില്‍നിന്ന് കത്രിക എടുക്കുകയായിരുന്നു. വണ്ടി അപ്പോള്‍ തലശ്ശേരിയില്‍ എത്തിയിരുന്നു. പോലീസ് എത്തും മുമ്പ് യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. മലയാളത്തിലാണ് യാത്രക്കാരന്‍ സംസാരിച്ചതെന്ന് ടി.ടി.ഇ. മുസ്തഫ പറഞ്ഞു.
Read More » -
Health
എന്തുകൊണ്ടാണ് മഴക്കാലത്ത് സ്ത്രീകള്‍ക്ക് മൂത്രാശയ അണുബാധ കൂടുതലായി വരുന്നത്?
എല്ലാവരെയും വളരെ പൊതുവായി ബാധിക്കുന്ന ഒരു അവസ്ഥയാണ് മൂത്രാശയ അണുബാധ. പൊതുവെ സ്ത്രീകളിലാണ് ഇത് കൂടുതലായി കാണുന്നത്. വളരെ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇത് മൂലം ഉണ്ടാകാറുണ്ട്. കൂടാതെ ഇത് ചികിത്സിക്കാതെ പോകുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. പൊതുവെ മഴക്കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ അധികമായി കാണപ്പെടുന്നത്. എന്തുകൊണ്ടാണ് മഴക്കാലത്ത് മൂത്രാശയ അണുബാധകള്‍ ഉണ്ടാകുന്നത് കണ്ടെത്തേണ്ടത് ഏറെ പ്രധാനമാണ്. ഇത് മനസിലാക്കി ശരിയായ രീതിയിലുള്ള പരിചരണം ചെയ്യാന്‍ ശ്രമിക്കണം. എന്താണ് മൂത്രാശയ അണുബാധ? വൃക്കകള്‍ ഉള്‍പ്പെടെ മൂത്രനാളി, മൂത്രസഞ്ചി തുടങ്ങി മൂത്രാശയ വ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുന്ന അണുബാധകളെയാണ് യുടിഐകള്‍ എന്ന് വിളിക്കുന്നത്. മിക്ക അണുബാധകളിലും താഴ ഭാഗത്തെ മൂത്രനാളിയെയാണ് ബാധിക്കുന്നത് അഥായത് മൂത്രാശയത്തെയും മൂത്രനാളിയെയും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ മൂത്രധ്വാരത്തിന് നീളം കുറവായത് കൊണ്ടാണ് പെട്ടെന്ന് യുടിഐ ബാധിക്കുന്നത്. ഇത് മൂലം ബാക്ടീരിയകള്‍ വേഗത്തില്‍ ബ്ലാഡറിലേക്ക് കടക്കുന്നു. നിരന്തരമായതും ശക്തമായതുമായ മൂത്രമൊഴിക്കാനുള്ള തോന്നല്‍, അതികഠിനമായ വേദന, പെല്‍വിക് വേദന എന്നിവയൊക്കെ…
Read More » -
Crime
ബസിനുള്ളില്‍ യുവതിയോട് മോശമായി പെരുമാറി, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംബവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞദിവസം വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്‍മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ രാജേഷ് പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യംചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു രാജേഷിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Read More » -
Kerala
റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചിട്ടു, പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്. താജുദീന്‍ സ്‌കൂട്ടര്‍ എടുക്കാനായി റോഡിന് മുറിച്ച് കടകുന്നതിനിടെ മുക്കം ഭാഗത്ത് നിന്നും വന്ന കാര്‍ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Crime
തമിഴ്നാട്ടിലെ BSP സംസ്ഥാന അധ്യക്ഷന്റെ കൊലപാതകം: പ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ചെന്നൈ: ബി.എസ്.പി. തമിഴ്നാട് അധ്യക്ഷന്‍ കെ.ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊലക്കേസിലെ 11 പ്രതികളില്‍ ഒരാളായ തിരുവെങ്കടം എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ദിവസങ്ങളായി ആംസ്ട്രോങ്ങിനെ പിന്തുടരുകയും നിരീക്ഷിച്ചുവരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തില്‍ ആംസ്‌ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തില്‍ വരുന്നതിനിടെ സാന്തയപ്പന്‍ സ്ട്രീറ്റില്‍ ആറംഗ സംഘം തടഞ്ഞുനിര്‍ത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്ട്രോങ്ങിനെ ഗ്രീംസ് റോഡിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന രണ്ട് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിരുന്നു. ആംസ്‌ട്രോങ്ങിന്റെ കൊലപാതകം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു. ഒരു ദേശീയപാര്‍ട്ടിയുടെ പ്രധാനനേതാവ് ഇത്തരത്തില്‍ കൊല്ലപ്പെട്ടുവെന്നത് സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതിന് ഉദാഹരണമാണെന്ന് തമിഴ്‌നാട്ടിലെ പ്രതിപക്ഷനേതാവ് എടപ്പാടി പളനിസ്വാമി ആരോപിച്ചിരുന്നു. ഡി.എം.കെ. സര്‍ക്കാരിന്റെ വീഴ്ചയാണിതെന്നും…
Read More » -
Kerala
ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതി തന്നെ; സിപിഎം വാദം തള്ളി ജില്ലാ പൊലീസ് മേധാവി
പത്തനംതിട്ട: സിപിഎമ്മില്‍ ചേര്‍ന്ന ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതിയല്ലെന്ന സിപിഎം വാദം തള്ളി ജില്ലാ പൊലീസ് മേധാവി. കാപ്പ കേസ് നിലവിലുള്ളപ്പോള്‍ ശരണ്‍ ചന്ദ്രന്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയായെന്നും നടപടികള്‍ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ് പൊലീസ് രേഖകളില്‍ ഒളിവിലുള്ള പ്രതിയാണ്. ഇയാളെ ഉടന്‍ പിടിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെയും സാന്നിധ്യത്തിലാണ് അറുപതിലേറെ ബിജെപി അനുഭാവികള്‍ കഴിഞ്ഞ ആഴ്ച സിപിഎമ്മില്‍ ചേര്‍ന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സിപിഎമ്മില്‍ ചേര്‍ന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി മന്ത്രിയെ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശരണ്‍ ചന്ദ്രനെതിരെ കാപ്പ ചുമത്തിയത്. ഇത് നില നില്‍ക്കുമ്പോഴാണ് നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസില്‍ പത്തനംതിട്ടയില്‍ പ്രതിയായത്. ഈ കേസില്‍ ഒന്നാം പ്രതിയായ ശരണ്‍ ചന്ദ്രന്‍ ഒളിവില്‍ പോയിരുന്നു. ശേഷം ഏപ്രില്‍…
Read More » -
Crime
മകന്റെ വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയി പൂശി
കോഴിക്കോട്: അരിക്കുളത്ത് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. കുരുടിമുക്ക് സ്വദേശി സത്യനെയാണ് നാലംഗ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കത്തി കൊണ്ട് ചെവിക്ക് പിറകില്‍ കുത്തിയെന്നും വിവസ്ത്രനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്. നാലംഗ സംഘം സത്യന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് മര്‍ദനം ആരംഭിച്ചു. സത്യന് പരിചയമുണ്ടായിരുന്ന ആളുടെ വീട്ടിലേക്കാണ് പ്രതികള്‍ ഇദ്ദേഹത്തെ കൊണ്ടുപോയത്. ഈ പരിചയത്തിന്റെ പുറത്ത് രക്ഷപെടാന്‍ വഴിയൊരുങ്ങുകയായിരുന്നു. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദനത്തിന് കാരണമെന്നാണ് സത്യന്‍ പറയുന്നത്. പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read More » -
Life Style
ആധി, ആകുലത, ആകാംക്ഷ: ലക്ഷണങ്ങൾ തിരിച്ചറിയുക, പരിഹാര മർഗങ്ങൾ അറിഞ്ഞിരിക്കുക
ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ ജീവിതത്തിൽ ഇത് അനുഭവിക്കാത്തവർ ആരും ഉണ്ടാവില്ല: ഏതെങ്കിലും തരത്തിലുള്ള ആധി, പലവിധ ആകുലതകൾ, ഒട്ടേറെ ആകാംക്ഷകൾ. പ്രശ്‍നം: വാടക കൊടുക്കാനോ ഫീസ് അയക്കാനോ പണം തികയാതിരിക്കുക; പരീക്ഷ പ്രതീക്ഷിച്ച പോലെ എളുപ്പമല്ലാതിരിക്കുക തുടങ്ങിയ പോലുള്ള സന്ദർഭങ്ങളിൽ മനസിൽ ഉരുത്തിരിയുന്ന വികാരമാണ് ആധി. പരിഹാരം: ആധിയുണ്ടെന്ന് നമുക്ക് തോന്നിയാൽ മനസ് തന്നെ ഒരു പരിഹാരം കണ്ടുപിടിക്കും. അതിന് സമയവും സാവകാശവും കൊടുക്കണം. ഉടനേ കള്ളുഷാപ്പിലേയ്ക്ക് ഓടുകയോ, വഴക്കുണ്ടാക്കാൻ ഇറങ്ങുകയോ ചെയ്‌താൽ ആധിയുടെ അളവ് കൂടും എന്നറിയുക. പ്രശ്‍നം: പേടിപ്പെടുത്തുന്ന ഒരു മെഡിക്കൽ ടെസ്റ്റ്; ചെയ്‌ത് തീർക്കാനാവാത്ത ഓഫീസ് ഡെഡ്‌ലൈനുകൾ; ട്രാഫിക് ജാമുകളിൽ കുടുങ്ങുക തുടങ്ങിയ അവസ്ഥകളോട് മനസ് പ്രതികരിക്കുന്ന രീതിയാണ് ആകുലത. ഹൃദയം കൂടുതൽ മിടിക്കും; കൈകൾ വിയർക്കും. പരിഹാരം: നമുക്ക് ചെയ്യാവുന്നത് ചെയ്യുക; ബാക്കി വിടുക. പ്രശ്‍നം: ആധിയും ആകുലതയും കൂടിച്ചേർന്നാൽ ആകാംക്ഷയായി. പരീക്ഷ പ്രതീക്ഷിച്ചത് പോലെ എളുപ്പമല്ലാതിരിക്കുകയും, അധ്യാപകന്റെ മുഖം കർക്കശമാകുന്നത്…
Read More » -
Kerala
കോട്ടൂളിയുടെ കൂട്ട് ബിജെപി നേതാക്കള്‍; ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ കമന്റ്
കോഴിക്കോട്: പിഎസ്സി കോഴയിടപാടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ട് പ്രാദേശിക ബിജെപി നേതാക്കള്‍ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയതെന്നും പ്രമോദ് കോട്ടൂളി ആദ്യം ചെക്കായും പിന്നീട് അത് തിരികെ നല്‍കി പണം കൈപ്പറ്റിയെന്നും പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളെല്ലാം പൂര്‍ണമായി ബോദ്ധ്യപ്പെട്ടതുകാെണ്ടാണ് പ്രമോദിനെ പുറത്താക്കാനുള്ള നീക്കം പാര്‍ട്ടി സ്വീകരിച്ചതെന്നാണ് അറിയുന്നത്. കോഴവിവാദത്തില്‍ ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം പരാതി നല്‍കിയത്. കഴിഞ്ഞദിവസം നടന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പ്രമോദിനെതിരെ നടപടി വേണമെന്ന നിലപാടിലായിരുന്നു. തുടര്‍ന്നായിരുന്നു പുറത്താക്കാനുള്ള തീരുമാനമുണ്ടായത്. എന്നാല്‍ പിഎസ്സിയുമായി ബന്ധപ്പെട്ട ഒരു പരാതിയും പാര്‍ട്ടിക്ക് മുന്നില്‍ ഇല്ലെന്നും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്നതും പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്തതുമായ കാര്യങ്ങളാണ് പ്രമോദിനെതിരെ കണ്ടെത്തിയതെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറയുന്നത്. പ്രമോദിനെ പുറത്താക്കിയ നടപടി അണികള്‍ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. പ്രമോദിന്റെ സ്വാധീന മേഖലകളില്‍ പാര്‍ട്ടി അണികളെ കാര്യങ്ങള്‍ ധരിപ്പിക്കാനുള്ള ശ്രമം പാര്‍ട്ടി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.…
Read More »