KeralaNEWS

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചിട്ടു, പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ റോഡു മുറിച്ചു കടക്കുന്നതിനിടെ കാറ് ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്.

താജുദീന്‍ സ്‌കൂട്ടര്‍ എടുക്കാനായി റോഡിന് മുറിച്ച് കടകുന്നതിനിടെ മുക്കം ഭാഗത്ത് നിന്നും വന്ന കാര്‍ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു.

Signature-ad

ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: