CrimeNEWS

മകന്റെ വിവാഹത്തെച്ചൊല്ലി തര്‍ക്കം; ഗൃഹനാഥനെ തട്ടിക്കൊണ്ടു പോയി പൂശി

കോഴിക്കോട്: അരിക്കുളത്ത് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന് പരാതി. കുരുടിമുക്ക് സ്വദേശി സത്യനെയാണ് നാലംഗ സംഘം വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കത്തി കൊണ്ട് ചെവിക്ക് പിറകില്‍ കുത്തിയെന്നും വിവസ്ത്രനാക്കി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടാകുന്നത്. നാലംഗ സംഘം സത്യന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ ബലമായി പിടിച്ച് വണ്ടിയില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് മര്‍ദനം ആരംഭിച്ചു. സത്യന് പരിചയമുണ്ടായിരുന്ന ആളുടെ വീട്ടിലേക്കാണ് പ്രതികള്‍ ഇദ്ദേഹത്തെ കൊണ്ടുപോയത്. ഈ പരിചയത്തിന്റെ പുറത്ത് രക്ഷപെടാന്‍ വഴിയൊരുങ്ങുകയായിരുന്നു.

Signature-ad

മകന്റെ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദനത്തിന് കാരണമെന്നാണ് സത്യന്‍ പറയുന്നത്. പരാതിയില്‍ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: