CrimeNEWS

ബസിനുള്ളില്‍ യുവതിയോട് മോശമായി പെരുമാറി, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോട്ടയം: താഴത്തങ്ങാടിയില്‍ സ്വകാര്യബസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ സംബവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. കാരമ്മൂട് സ്വദേശി രാജേഷിനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞദിവസം വൈകുന്നേരം കോട്ടയം-കുമരകം അട്ടിപ്പീടിക റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആന്‍മരിയ ബസിലായിരുന്നു സംഭവം. താഴത്തങ്ങാടി സ്വദേശിനിയായ 20 കാരിയെ രാജേഷ് പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു.

Signature-ad

താഴത്തങ്ങാടിയില്‍ ബസ് എത്തിയപ്പോള്‍ ഇയാള്‍ യുവതിയെ വീണ്ടും ശല്യംചെയ്തു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയതോടെ നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്നു രാജേഷിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

 

Back to top button
error: