Month: July 2024

  • Kerala

    46 മണിക്കൂര്‍ നീണ്ട തിരച്ചിലിന് വിരാമം; ജോയിയുടെ മൃതദേഹം കണ്ടെത്തി, ഒഴുകിയെത്തിയത് തകരപ്പറമ്പിലെ കനാലില്‍

    തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ വളപ്പില്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാര്‍ തൊഴിലാളി ജോയി(47) യുടെ മൃതദേഹം കണ്ടെത്തി. തകരപ്പറമ്പിലെ ശ്രീചിത്ര പുവര്‍ ഹോമിന് പിന്നിലായി കനാലിലാണ് മൃതദേഹം പൊന്തിയത്. റെയില്‍വേയില്‍ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണിത്. മൃതദേഹം പൊലീസും ഫയര്‍ഫോഴ്‌സും എത്തി കനാലില്‍ നിന്നും പുറത്തേക്ക് എടുത്തു. മൃതദേഹം ചീര്‍ത്ത അവസ്ഥയിലാണ്. സഹപ്രവര്‍ത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ജീര്‍ണിച്ച നിലയിലായതിനാല്‍ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കും. ജോയിയെ കണ്ടെത്താനുള്ള തിരച്ചില്‍ മൂന്നാം ദിവസമായ ഇന്നും തുടര്‍ന്നിരുന്നു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും സ്‌കൂബ സംഘവും തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തകരപ്പറമ്പിലെ കനാലില്‍ മൃതദേഹം പൊന്തിയതായി വിവരം ലഭിച്ചത്. ഇതിനു പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും അങ്ങോട്ടേക്ക് തിരിച്ചിരുന്നു.

    Read More »
  • Kerala

    ഭാര്യക്കും മക്കൾക്കുമൊപ്പം വിഴിഞ്ഞം തുറമുഖം കാണാനെത്തിയ യുവാവ് കടലിൽ വീണു, തിരച്ചിൽ തുടരുന്നു

       അജേഷും ഭാര്യ പ്രീതയും 2 മക്കളും, സുഹൃത്ത്  രാജേഷിനും കുടുംബത്തിനുമൊപ്പം വിഴിഞ്ഞത്തെത്തിയത് അന്താരാഷ്ട്ര തുറമുഖവും കപ്പലും കാണാനാണ്. പക്ഷേ ആ യാത്ര 26 കാരനായ യുവാവിൻ്റെ ജീവനെടുത്തു. തുറമുഖവും കപ്പലും കാണാൻ പാറയില്‍ കയറി നില്‍ക്കവെ തിരയടിച്ച് അജേഷ് കടലില്‍ വീണു. ചൊവ്വര എസ്.ബി.ഐ റോഡിന് സമീപം അജേഷ് ഭവനില്‍ അനിലിന്റെയും ബീനയുടെയും മകനായ അജേഷ്, പുളിങ്കുടി എ.ആര്‍ ക്യാമ്പിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിന് താഴെയുളള കടല്‍ത്തീരത്തെ ആവണങ്ങപാറയില്‍ നിന്നാണ് കടലിൽ വീണത്. ഇന്നലെ (ഞായർ) വൈകിട്ട് 6 മണിയോടെ ആണ് അപകടം നടന്നത്. കാണാതായ അജേഷും ഭാര്യ പ്രീതയും രണ്ട് മക്കളും, സുഹൃത്തും പൂവാര്‍ കരിച്ചല്‍ സ്വദേശിയുമായ രാജേഷും രണ്ട് മക്കളുമായാണ് പുളിങ്കുടി കടല്‍ത്തീരത്തെ ആവണങ്ങ പാറയിലെത്തിയത്. ഇവിടെ നിന്നാൽ വിഴിഞ്ഞം തുറമുഖം വ്യക്തമായി കാണാനാകും. തുടര്‍ന്ന് മറ്റുള്ളവരോട് കരഭാഗം ചേര്‍ന്നുളള പാറപ്പുറത്ത് നിന്ന് തുറമുഖം കാണാന്‍ പറഞ്ഞശേഷം അജേഷ് ആവണങ്ങ പാറയിലെ കടലിലേക്കുളള മറ്റൊരു പാറയിലേക്ക് കയറി.…

    Read More »
  • India

    മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യ ബി.ജെ.പിയില്‍

    ഭോപാല്‍: മധ്യപ്രദേശ് ഹൈക്കോടതി മുന്‍ ജഡ്ജി രോഹിത് ആര്യ ബി.ജെ.പിയില്‍. വിരമിച്ച് മൂന്ന് മാസമെ ആയിട്ടുള്ളൂ. പിന്നാലെയാണ് അദ്ദേഹം ബി.ജെപി അംഗത്വം എടുക്കുന്നത്. ഭോപ്പാലിലെ ബി.ജെപി സംസ്ഥാന ഓഫീസില്‍ നടന്ന പരിപാടിയില്‍ മധ്യപ്രദേശ് അധ്യക്ഷന്‍ ഡോ. രാഘവേന്ദ്ര ശര്‍മ്മയില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. 1984ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം 2003ലാണ് മധ്യപ്രദേശ് ഹൈക്കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നത്. 2013ല്‍ ഹൈക്കോടതി ജഡ്ജിയായി. 2015ലാണ് സ്ഥിരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2024 ഏപ്രില്‍ 27നാണ് വിരമിക്കുന്നത്. ജാമ്യം കിട്ടാന്‍ പീഡനക്കേസ് പ്രതി, ഇരയായ പെണ്‍കുട്ടിക്ക് രാഖി കെട്ടിക്കൊടുക്കണമെന്ന രോഹിത് ആര്യയുടെ വിധി ഏറെ വിവാദമായിരുന്നു. 2020 ഏപ്രിലില്‍ നടന്ന ലൈംഗിക അതിക്രമ കേസില്‍ ജാമ്യം തേടിയ പ്രതിയോടാണ് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാന്‍ നിര്‍ദേശിച്ചത്. ഉജ്ജൈനില്‍ അയല്‍വാസിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നല്‍കിയ കേസിലായിരുന്നു നടപടി. രക്ഷാബന്ധന്‍ ദിനത്തില്‍ ഇരയുടെ വീട്ടിലെത്തി കയ്യില്‍ രാഖി കെട്ടണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.…

    Read More »
  • India

    പ്രമുഖര്‍ മുഴുവന്‍ അംബാനി മുറ്റത്ത്; ഹോട്ടലില്‍ പിസ കാത്തിരുന്ന് രാഹുല്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാധാരണ ഹോട്ടലില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ദിവസമാണ് രാഹുലിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായത്. നിരവധി പേര്‍ വീഡിയോ പലതരം ക്യാപ്ഷനോടെ പങ്കുവച്ചു. റസ്റ്ററന്റില്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്തത്. പരമാവധി സൂം ചെയ്യൂ എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. നീല ടീ ഷര്‍ട്ടിട്ടാണ് രാഹുല്‍ ഭക്ഷണം കാത്തിരിക്കുന്നത്. അഭിമുഖമായി ഇരിക്കുന്ന ആരോടോ സംസാരിക്കുന്നതും കാണാം. ‘എല്ലാവരും മുംബൈയില്‍ അംബാനി കുടുംബത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ഈ മനുഷ്യന്‍ ഒരു പിസയ്ക്ക് കാത്തിരിക്കുന്നു. ഈ മനുഷ്യന്‍ വ്യത്യസ്തനാണ്’ എന്നാണ് ഒരുപാട് പേര്‍ വീഡിയോക്ക് ക്യാപ്ഷനിട്ടത്. വീഡിയോ എന്നാണ് ഷൂട്ട് ചെയ്തത് എന്നതില്‍ വ്യക്തതയില്ല. അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തില്‍ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പങ്കെടുത്തപ്പോള്‍ രാഹുല്‍ തന്റെ ക്ലാസ് തെളിയിച്ചു എന്ന് പ്രമുഖ…

    Read More »
  • Crime

    കേടായ മീറ്റര്‍ മാറ്റിവച്ചതില്‍ തര്‍ക്കം; കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിച്ച് വീഴ്ത്തി വീട്ടുടമയുടെ മകന്‍

    കാസര്‍കോട്: ചിറ്റാരിക്കല്‍ നല്ലോംപുഴയില്‍ കേടായ മീറ്റര്‍ മാറ്റിവക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കെഎസ്ഇബി ജീവനക്കാരെ യുവാവ് ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ചെന്ന് പരാതി. കെഎസ്ഇബി ജീവനക്കാരന് അരുണ്‍ കു കേടായ മീറ്റര്‍ മാറ്റിവച്ചതില്‍ തര്‍ക്കം; കെഎസ്ഇബി ജീവനക്കാരെ ജീപ്പിടിച്ച് വീഴ്ത്തി വീട്ടുടമയുടെ മകന്‍മാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റര്‍ മാറ്റിസ്ഥാപിക്കാനെത്തിയതാണ് ജീവനക്കാര്‍. എന്നാല്‍ മീറ്റര്‍ മാറ്റരുതെന്നായിരുന്നു വീട്ടുടമ പറഞ്ഞത്. ഇതുകേള്‍ക്കാതെ മീറ്റര്‍ മാറ്റിവച്ച ശേഷം ജീവനക്കാര്‍ ബൈക്കില്‍ തിരിച്ചുപോകുംവഴി ജോസഫിന്റെ മകന്‍ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് വീണപ്പോള്‍ വാഹനത്തിലെ ജാക്കിലിവര്‍ ഉപയോഗിച്ച് മര്‍ദിച്ചെന്നും ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

    വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ കെ വിപിന്‍, ഹഫ്‌സ്, ഷമീര്‍, ഷബീര്‍ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.  

    Read More »
  • India

    ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവ്; കൊടിക്കുന്നില്‍ സുരേഷ് ചീഫ് വിപ്പ്

    ന്യൂഡല്‍ഹി: അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്റെ ലോക്സഭാ ഉപനേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തു. മാണിക്കം ടാഗോര്‍, കിഷന്‍ഗഞ്ജ് എന്നീ എംപിമാരെ പാര്‍ട്ടി വിപ്പുമാരായും നിയമിച്ചിട്ടുണ്ട്. ലോക്സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേരത്തെ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു. ലോക്‌സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പുതിയ നിയമനങ്ങള്‍ അറിയച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.  

    Read More »
  • India

    അച്ചടക്കലംഘനം: ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ‘കൊച്ച് കലക്ടര്‍’ പുറത്ത്

    മുംബൈ: സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതടക്കമുള്ള അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടേക്കാം. നിയമനടപടികളും നേരിടേണ്ടിവരും. കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്സിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ സാധുത എന്നിവയാണ് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം അന്വേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിനിടെ, കര്‍ഷകരെ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരു വര്‍ഷം മുന്‍പ് പുണെയിലെ മുല്‍ഷിയില്‍ കര്‍ഷകരുമായുള്ള ഭൂമി തര്‍ക്കത്തിനിടെയാണ് അമ്മ മനോരമ ഖേദ്കര്‍ തോക്കുചൂണ്ടിയത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇടപെടല്‍. ഇതുസംബന്ധിച്ച് കര്‍ഷകരുടെ പരാതിയും നിലവിലുണ്ട്. പുണെ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ മുല്‍ഷിയില്‍ ഖേദ്കര്‍ കുടുംബത്തിനുള്ള ഭൂമിയുമായി ബന്ധപ്പെട്ട് സമീപത്തെ കര്‍ഷകരുമായി ഏറെനാളായി തര്‍ക്കവും കേസുമുണ്ട്. പൂജ ഖേദ്കര്‍ പുണെ കലക്ട്രേറ്റില്‍ നിയമിതയായ വേളയില്‍ അവര്‍ക്കൊപ്പം ഓഫീസിലെത്തി…

    Read More »
  • Kerala

    ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

    തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ 62 സിനിമകള്‍ അരോമ മണി നിര്‍മിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1977 ല്‍ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ ‘ധീരസമീരെ യമുനാതീരെ’ ആണ് അരോമ മണിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ 2013-ല്‍ പുറത്തിറങ്ങിയ ‘ആര്‍ട്ടിസ്റ്റ്’ ആണ് അവസാന ചിത്രം. കോട്ടയം കുഞ്ഞച്ചന്‍, തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആര്‍, ബാലേട്ടന്‍, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിര്‍മിച്ച ശ്രദ്ധേയ ചിത്രങ്ങള്‍.

    Read More »
  • India

    രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു; ഹിമാചലില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ക്ക് ദയനീയ തോല്‍വി

    സിംല: ഹിമാചല്‍ പ്രദേശില്‍ മൂന്ന് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്ന്‌സ്വതന്ത്ര എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ രണ്ടിടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ഒരു സീറ്റില്‍ നേരിയ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാര്‍ഥി ജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥികളായ സിറ്റിങ് എം.എല്‍.എ ഹോഷിയാര്‍ സിങ്, കെ.എല്‍ ഠൂക്കര്‍ എന്നിവര്‍ക്കാണ് അടിതെറ്റിയത്. ബിജെപിയുടെ ഉരുക്കുകോട്ടയായിരുന്ന ദെഹ്ര മണ്ഡലത്തിലായിരുന്നു ഹോഷിയാര്‍ സിങ് വീണ്ടും ജനവിധി തേടിയത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കമലേഷ് താക്കൂര്‍ 9,399 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വന്‍ വിജയം നേടി. നളഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഹര്‍ദീപ് സിങ് ബാവയോടാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ.എല്‍ ഠൂക്കര്‍ പരാജയപ്പെട്ടത്. 8,990 വോട്ടുകള്‍ക്കായിരുന്നു പരാജയം. അഞ്ച് തവണ ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു ഹര്‍ദീപ് സിങ് ബാവ. അതേസമയം, ഹമീര്‍പൂര്‍ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍…

    Read More »
Back to top button
error: