CrimeNEWS

ടിക്കറ്റ് ചോദിച്ചതിന് ടി.ടി.ഇ.യോട് കയര്‍ത്ത് യാത്രക്കാരന്‍; കത്രിക കാണിച്ച് ഭീഷണി

കണ്ണൂര്‍: ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ പരിശോധകന് നേരേ കാണിച്ചത് കത്രിക. ശനിയാഴ്ച വൈകീട്ട് 6.10-ന് കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സപ്രസില്‍ (16528) ആണ് സംഭവം. കണ്ണൂരില്‍നിന്ന് പുറപ്പെട്ട വണ്ടിയിലെ റിസര്‍വ് കോച്ചില്‍ ഇരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ച പരിശോധകന്‍ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്.

ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ ആദ്യം ടിക്കറ്റ് കാണിക്കാതെ കയര്‍ത്തു സംസാരിച്ചു. പിന്നീട് സീറ്റില്‍നിന്ന് എഴുന്നേറ്റു. ശൗചാലയത്തിന്റെ അരികിലെത്തിയ യാത്രക്കാരന്‍ ബാഗില്‍നിന്ന് കത്രിക എടുക്കുകയായിരുന്നു. വണ്ടി അപ്പോള്‍ തലശ്ശേരിയില്‍ എത്തിയിരുന്നു. പോലീസ് എത്തും മുമ്പ് യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. മലയാളത്തിലാണ് യാത്രക്കാരന്‍ സംസാരിച്ചതെന്ന് ടി.ടി.ഇ. മുസ്തഫ പറഞ്ഞു.

Signature-ad

 

Back to top button
error: