Month: July 2024

  • Kerala

    വിരണ്ടോടി പോത്ത്, വീട്ടില്‍ കയറി വയോധികയെ കുത്തി; മണിക്കൂറുകളുടെ ശ്രമത്തിനൊടുവില്‍ പിടിച്ചുകെട്ടി

    കോഴിക്കോട്: മൊകവൂരില്‍ വിരണ്ടോടിയ പോത്ത് വീടിനുള്ളില്‍ക്കയറി വയോധികയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നമ്പോല്‍ചിറക്കല്‍ സ്വദേശി സതിക്കാണ് (75) ആക്രമണത്തില്‍ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ സതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പോത്തിനെ പിടിച്ചുകെട്ടിയത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. എരഞ്ഞിക്കല്‍ സ്വദേശിയുടെ പോത്ത് വിരണ്ടോടി നമ്പോല്‍ചിറക്കലിലെ ബാബുവിന്റെ വീടിനടുത്തേക്ക് ഓടികയറി വീടിന്റെ മുന്നില്‍ ഇരിക്കുകയായിരുന്ന ബാബുവിന്റെ ഭാര്യ ഷൈനിയെയും അമ്മ സതിയെയും ആക്രമിക്കുകയായിരുന്നു. ഷൈനി ഒഴിഞ്ഞുമാറിയെങ്കിലും അമ്മയ്ക്ക് കുത്തേറ്റു. തെറിച്ചുവീണ സതിക്ക് തലയ്ക്ക് പരിക്കേറ്റു. വീടിനുള്ളില്‍ കയറിയ പോത്ത് വീണ്ടും അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരനായ ബിജു പോത്തിനെ പിന്നില്‍ നിന്ന് അടിച്ചതിനെ തുടര്‍ന്ന് പോത്ത് പുറത്തേക്ക് ഓടി. തുടര്‍ന്ന് റോഡിലൂടെ നടന്നു പോയ ഒരാളെയും പോത്ത് ആക്രമിച്ചു. ഇയാളുടെ കാലിന് പരിക്കുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ മറിച്ചിട്ടു. പോത്തിനെ ഉടമയും ഫയര്‍ഫോഴ്‌സുമെത്തി പിടിച്ചുകെട്ടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പഴയ ഉടമയെത്തിയാണ് നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പോത്തിനെ…

    Read More »
  • Crime

    പക്കിയെ പൊക്കി; പോലീസിന്റെ ഉറക്കംകെടുത്തിയ ‘പക്കി’ സുബൈര്‍ വലയില്‍

    ആലപ്പുഴ: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈര്‍ (51) മാവേലിക്കര പോലീസിന്റെ പിടിയിലായി. മാവേലിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിലൂടെ നടന്നു വന്ന സുബൈറിനെ കണ്ട് സംശയം തോന്നിയ ഗേറ്റ് കീപ്പറാണ് പോലീസിനെ അറിയിച്ചതെന്ന് സൂചനയുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളില്‍ നിന്നായി ഏഴ് ലക്ഷത്തിലധികം രൂപ സുബൈര്‍ അപഹരിച്ചതായാണ് പോലീസിന്റെ കണക്ക്. 2022 ജനുവരിയില്‍ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ സുബൈര്‍ നടത്തിയിരുന്നു. ഈ മോഷണങ്ങളുടെ പേരില്‍ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിന്നാലെ പഴയ സ്ഥലങ്ങളില്‍ത്തന്നെ മോഷണത്തിനിറങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കരുവാറ്റയില്‍ അഞ്ചു കടകളിലും ഹരിപ്പാട്ട് രണ്ടു കടകളിലും ചില വീടുകളിലും മോഷണം നടത്തി. നിരവധി വീടുകളില്‍ മോഷണശ്രമങ്ങളും നടന്നു. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് പക്കി സുബൈറിനെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍…

    Read More »
  • Crime

    ട്രംപിന് നേരെ വെടിവയ്പ്, ചെവിക്ക് പരുക്കേറ്റു; അക്രമിയെ വെടിവച്ചുകൊന്നു

    വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു നേരെ ആക്രമണം. പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണു ട്രംപിനു നേരെ ആക്രമണമുണ്ടായത്. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയുതിര്‍ക്കാന്‍ ശ്രമമുണ്ടായി. ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റു. വേദിയില്‍ പരുക്കേറ്റു വീണ ട്രംപിനെ സുരക്ഷാ സേന ഉടന്‍ സ്ഥലത്തു നിന്നു മാറ്റി. ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവന്‍ ച്യൂങ് അറിയിച്ചു. ട്രംപിനു നേരെ വെടിയുതിര്‍ത്ത അക്രമിയെ സുരക്ഷാസേന വെടിവച്ചുകൊന്നു. റാലിയില്‍ പങ്കെടുത്ത ഒരാള്‍ കൊല്ലപ്പെട്ടതായും മറ്റൊരാള്‍ക്കു ഗുരുതര പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ലെന്നും ആക്രമണത്തില്‍ വലിയ ആശങ്കയുണ്ടെന്നും സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. ട്രംപ് വേഗം ആരോഗ്യം വീണ്ടെടുക്കാന്‍ ആശംസിക്കുന്നുവെന്നും വെടിവയ്പില്‍ മരിച്ചവരുടെ കുടുംബത്തിന്റെയും പരുക്കേറ്റവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.  

    Read More »
  • Kerala

    രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു, ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താൻ എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും

        തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ  ജോയിക്കായുള്ള തിരച്ചിൽ രാവിലെ 7 മണി മുതൽ ആരംഭിച്ചു. സ്കൂബ ടീമും എൻ.ഡി.ആർ.എഫും ഉൾപ്പെട്ട 30 അംഗ സംഘമാണ് രക്ഷാദൗത്യം നടത്തുക. റോബോട്ടിക് സംവിധാനവും പരിശോധനയ്ക്ക് ഉൾപ്പെടുത്തും. പൊലീസ്- ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. രാത്രി വൈകിയും പ്ലാറ്റ്ഫോം 3 ലെ മാൻ ഹോളിലെ മാലിന്യം പുറത്തെത്തിച്ചു എങ്കിലും ഒഴുക്ക് കുറഞ്ഞത് കാരണം ടണലിലെ വെള്ളം പുറത്തേക്ക് നീക്കാൻ കഴിഞ്ഞില്ല. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുലർച്ചെ ഒന്നരയോടെ  നിര്‍ത്തിവച്ചു. പരിശോധനയ്ക്കിടെ അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉള്ളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ടു പോകാന്‍ സാധിച്ചില്ല. സംരക്ഷണ വേലി പൊളിച്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണിക്കൂറുകള്‍ കൊണ്ടു ടണ്‍കണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്‌കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായത്.…

    Read More »
  • Kerala

    യുവതി തൻ്റെ 2 പെൺമക്കളെയും കൊണ്ട് വിവാഹിതനായ യുവാവിനൊപ്പം ഒളിച്ചോടി, സംഭവം ബേക്കലിൽ

         തൻ്റെ രണ്ട് പെൺമക്കളെയും കൊണ്ട് യുവതി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 32കാരിയെയും 11ഉം ഒന്നരയും വയസ് പ്രായമുള്ള രണ്ട്   പെൺമക്കളെയുമാണ് വെള്ളിയാഴ്ച രാവിലെ 10.30 മണി മുതൽ ഭർതൃ വീട്ടിൽ നിന്ന് കാണാതായത്. പരിചയക്കാരനായ  യുവാവിന്റെ കൂടെ നാട്ടുവിട്ടു എന്ന ഭർത്താവിന്റെ പരാതിയിൽ ബേക്കൽ പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കലിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്. അന്വേഷണത്തിലാണ് വിവാഹിതനായ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടി പോയതായി സംശയം തോന്നിയത്. തുടർന്ന് ഭർത്താവ് പരാതി നൽകി. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ ആദൂർ വഴി കർണാടക അതിർത്തിയിലേക്ക് പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കർണാടകയിലേക്ക് പോയിട്ടുണ്ട്. യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം യുവാവിന്റെ ഫോൺ ഇടയ്ക്ക് പ്രവർത്തിക്കുന്നുണ്ട്. വൈകാതെ തന്നെ ഇവരെ കണ്ടെത്താനാകും എന്നാണ് പൊലീസ് നൽകുന്ന സൂചന.

    Read More »
  • NEWS

    സത്യസന്ധത അലങ്കാരമല്ല ആത്മാംശമാണ്; വിമർശകരോടും വിവേകത്തോടെ പെരുമാറൂ

    വെളിച്ചം അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. അയാൾ പറഞ്ഞു: “ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതര ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള്‍ ഭാര്യയില്‍ ആരോപിക്കണം…” അയാള്‍ പറഞ്ഞു: “എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ചില കാര്യങ്ങളിൽ ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം.” വക്കീല്‍ വീണ്ടും ഉപദേശിച്ചു: “ഞാന്‍ പറഞ്ഞതു മാത്രമാണ് പോംവഴി. കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടുത്താൻ കഴിയില്ല…” അപ്പോള്‍ അയാള്‍ പറഞ്ഞു: “എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍…” വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ തന്നെ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോടും മന്യമായും സത്യസന്ധമായും ഇടപെടാന്‍ സാധിക്കുക എന്നത് വളരെ…

    Read More »
  • Movie

    ധ്യാന്‍ നായകനാകുന്ന ത്രീഡി ചിത്രം11:11 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ലോഞ്ച്…

    ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ത്രീഡി ചിത്രം 11:11 ന്റെ ആദ്യപോസ്റ്റര്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി എസ് വിജയന്‍ ജൂലായ് 11-ാം തീയതി പകല്‍11:11 ന് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ വെച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒപ്പം അതേ മുഹൂര്‍ത്തത്തില്‍ തന്നെ 1111 സിനിമാക്കാരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പോസ്റ്റര്‍ ലോഞ്ച് ചെയ്യപ്പെട്ടു. ലോകസിനിമയില്‍ തന്നെ ഇത്തരത്തിലൊന്ന് ആദ്യമാണ്. പത്രസമ്മേളനത്തില്‍ ജി എസ് വിജയനു പുറമെ ചിത്രത്തിന്റെ സംവിധായകരായ മഹേഷ് കേശവ്, സജി എസ് മംഗലത്ത്, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, കിടിലം ഫിറോസ്, സന്തോഷ് കുറുപ്പ്, രാജ്കുമാര്‍, പ്രതിഭാ പ്രതാപ് , ബിനുദേവ്, ബേബി അനുഗ്രഹ, ഛായാഗ്രാഹകന്‍ പ്രിജിത്ത് എസ് ബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ അനില്‍ മേടയില്‍, ത്രിഡി സ്റ്റീരിയോഗ്രഫി ജീമോന്‍ കെ പൈലി, ജയപ്രകാശ് സി ഓ, പിആര്‍ഓ അജയ് തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. ‘ദി സ്പിരിച്ച്വല്‍ ഗൈഡന്‍സ് ‘ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഹ്യൂമര്‍,…

    Read More »
  • LIFE

    കൂടെ കിടക്കാമോന്ന് അവര്‍ ചോദിച്ചിരിക്കും! ആ കുട്ടി ചോദിച്ചതിലെ വസ്തുത പറഞ്ഞ് നടി മാലാപാര്‍വതി

    അഭിനേത്രി എന്നതിലുപരി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് മാലാപാര്‍വതി. അമ്മ വേഷങ്ങളിലൂടെയും ഡോക്ടര്‍ വേഷങ്ങള്‍ അവതരിപ്പിച്ചുമാണ് നടിയിപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ സിനിമയും കഥാപാത്രങ്ങളും വേറിട്ടതാക്കാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. അതേ സമയം മുന്‍പ് അവതാരകയായിരുന്ന കാലത്തെ പറ്റി പറയുകയാണ് മാലാപാര്‍വതിയിപ്പോള്‍. അടുത്തിടെ നടി ഹന്നയോട് കിടന്ന് കൊടുത്തിട്ടാണോ സിനിമയില്‍ അവസരം കിട്ടിയതെന്ന് ഒരു അവതാരക ചോദിച്ചിരുന്നു. ഇതിനെ പറ്റി സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മാലാപാര്‍വതി. താന്‍ അവതാരകയായിരുന്ന കാലത്തെ കുറിച്ച് പറഞ്ഞാണ് നടി സംസാരിച്ചത്. ഞങ്ങളുടെ കാലത്ത് ക്ലിക്ക് ബൈറ്റ് അല്ലായിരുന്നു. ഇത്തരമൊരു ചോദ്യം ചോദിച്ച ആളുടെ വീഡിയോയ്ക്ക് കിട്ടിയ ക്ലിക്ക് ബൈറ്റ് എത്രയാണെന്നും അതിലൂടെ അവര്‍ക്ക് കിട്ടിയ പ്രതിഫലം എത്രയായിരിക്കുമെന്നും ഓര്‍ത്ത് നോക്കൂ. ആ ഒരൊറ്റ ചോദ്യത്തിന് നല്ല റീച്ച് അവര്‍ക്കുണ്ടായിട്ടുണ്ടാവും. ഞാന്‍ അഭിമുഖങ്ങള്‍ ചെയ്തിരുന്ന കാലം മുതല്‍ ഇതുവരെ മൂവായിരത്തിന് മുകളില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അന്ന് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ…

    Read More »
  • Kerala

    പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞ് സി.പി.ഐ; കാനത്തിന്റെ ഒഴിവില്‍ ആനി രാജയെ നിര്‍ദേശിച്ചു

    തിരുവനന്തപുരം: സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ തഴഞ്ഞ് സി.പി.ഐ സംസ്ഥാന നേതൃത്വം. കാനം രാജേന്ദ്രന്റെ ഒഴിവില്‍ കേരള ഘടകം ആനി രാജയെ നിര്‍ദേശിച്ചു. പ്രകാശ് ബാബുവിന് രാജ്യസഭ സ്ഥാനാര്‍ത്ഥിത്വവും നല്‍കിയിരുന്നില്ല. നിര്‍ദേശത്തെ പൂര്‍ണമായും പിന്തുണക്കുന്നെന്ന് പ്രകാശ് ബാബു പറഞ്ഞു. ‘ഒന്നിന്റെയും പുറകെ പോകാന്‍ ഉദ്ദേശമില്ല, പാര്‍ട്ടി അംഗമായി തുടരും. പാര്‍ട്ടിക്കുള്ളില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഐക്യകണ്‍ഠേന യാണ് തീരുമാനം എടുത്തത്.’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    ചരക്കിറക്കാന്‍ സമയം വേണം; ‘സാന്‍ ഫര്‍ണാണ്ടോ’യുടെ മടക്ക യാത്ര വൈകും

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് നിന്ന് സാന്‍ ഫര്‍ണാണ്ടോ കപ്പലിന്റെ മടക്ക യാത്ര വൈകിയേക്കും. ട്രയല്‍ റണ്‍ ആയതിനാല്‍ കൂടുതല്‍ സമയമെടുത്താണ് കപ്പലില്‍ നിന്ന് ചരക്ക് ഇറക്കുന്നത്. 1000ഓളം കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കിയതായി തുറമുഖ അധികൃതര്‍ പറഞ്ഞു. കണ്ടെയ്‌നര്‍ ഇറക്കുന്നത് പൂര്‍ത്തിയായാല്‍ ഇന്നോ, നാളെയോ ആയി സാന്‍ ഫര്‍ണാണ്ടോ തീരം വിടും. 15ന് ആണ് സാന്‍ ഫര്‍ണാണ്ടോയുടെ കൊളംബോ തീരത്തെ ബര്‍ത്തിങ് നിശ്ചയിച്ചിരുന്നത്. കപ്പല്‍ മടങ്ങുന്നത് അനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്‌നറുകള്‍ കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഫീഡര്‍ കപ്പല്‍ എത്തുമെന്നാണ് സൂചന. ഇവ കൂടി എത്തുന്നതോടെ ട്രാന്‍സ്ഷിപ്പ്മെന്റുമാകും. വ്യാഴാഴ്ച രാവിലെയോടെയാണ് സാന്‍ ഫെര്‍ണാണ്ടോ എന്ന മദര്‍ഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. വെള്ളിയാഴ്ച രാവിലെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സാന്‍ ഫ!!െര്‍ണാണ്ടോ കപ്പലിനെ ഔദ്യോഗികമായി സ്വീകരിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി.  

    Read More »
Back to top button
error: