CrimeNEWS

പ്രകോപനമില്ലാതെ തുറിച്ചുനോക്കി; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

ലഖ്‌നൗ: തന്നെ തുറിച്ച് നോക്കിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ജഹാഗീരാബാദില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മഞ്ചു ദേവി എന്ന യുവതിയെ കൊലപ്പെടുത്തിയതിന് 32 കാരനായ ഭര്‍ത്താവ് സച്ചിന്‍ വാത്മീകി റിമാന്‍ഡിലായി.

കോര്‍പ്പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇവര്‍ക്കൊപ്പം അഞ്ച് വയസ്സുള്ള മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ മറ്റു ജോലികള്‍ ചെയ്യുന്നതിനിടെ മഞ്ചു ഒരു പ്രകോപനവുമില്ലാതെ തുറിച്ചു നോക്കിയെന്നും ഇതിനെ തുടര്‍ന്ന് ദേഷ്യം വന്ന താന്‍ മഞ്ചുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സച്ചിന്‍ പറഞ്ഞു.

Signature-ad

കുറച്ച് കാലമായി തന്റെ ഭാര്യക്ക് ഇടയ്ക്കിടെ ഫോണ്‍ കോള്‍ വരുമായിരുന്നു എന്നും അവിഹിത ബന്ധമുള്ളതായി സംശയമുണ്ടായിരുന്നതായും സച്ചിന്‍ പൊലീസിനോട് പറഞ്ഞു. അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മുമ്പില്‍വെച്ചാണ് കൊല നടത്തിയതെന്നും സച്ചിന്‍ പറഞ്ഞു. ഈ കുട്ടിയെ കൂടാതെ ഇവര്‍ക്ക് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. സംഭവ സമയം ഇവര്‍ സ്‌കൂളിലായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത സച്ചിനെ കോടതി റിമാന്‍ഡ് ചെയ്തു.

 

 

Back to top button
error: