Month: July 2024

  • NEWS

    ഏജന്‍സിയുടെ സ്‌പോണ്‍സര്‍ഷിപ്പ് റദ്ദാക്കിയതിനാല്‍ നാടുകടത്തല്‍ ഭീതി നേരിടുന്നത് നൂറിലധികം കെയറര്‍മാര്‍; വിസയ്ക്ക് നല്‍കിയത് 20 ലക്ഷം വരെ

    ലണ്ടന്‍: സ്‌പോണ്‍സര്‍ ചെയ്ത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതോടെ നൂറുകണക്കിന് കെയറര്‍മാരും കുടുംബങ്ങളും ബ്രിട്ടനില്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയായിരുന്നു. ബ്രൈരനിലെ റിനയസന്‍സ് പേഴ്‌സണല്‍ എന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ഇനി ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. അതിന് കണ്ടെത്തിയില്ലെങ്കില്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങേണ്ടതായി വരും. നിലവിലില്ലാത്ത ഒഴിവുകള്‍ ഉണ്ടാക്കി ആളുകളെ കൊണ്ടു വരുന്നതും ജോലിക്കാര്‍ക്ക് ശമ്പളം നല്‍കാത്തതും ആശങ്ക ആയതോടെയാണ് ഹോം ഓഫീസ് റിനയസന്‍സിന്റെ ലൈസന്റ്സ് റദ്ദാക്കിയത്. നൂറു കണക്കിന് കെയറര്‍മാരെയാണ് കമ്പനി സ്‌പോണ്‍സര്‍ ചെയ്ത് ബ്രിട്ടനിലെത്തിച്ചിരിക്കുന്നത്. അവരെല്ലാം ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. അവരിലൊരാളായ പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് എന്ന 45 കാരന്‍ 2023 ഏപ്രിലില്‍ ആണ് ബ്രിട്ടനിലെത്തിയത്. കുടുംബവുമയി എത്തിയ അയാള്‍, ഒരു ചെറിയ വീട് വാടകക്ക് എടുത്ത് താമസമാരംഭിക്കുകയും കുട്ടികളെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. നല്ലൊരു വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കാനാകും എന്ന പ്രതീക്ഷയായിരുന്നു എന്ന് മുഹമ്മദ് സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഇപ്പോള്‍ സ്വപ്നങ്ങള്‍ എല്ലാം തകര്‍ന്നിരിക്കുകയാണെന്നും…

    Read More »
  • Kerala

    ജലനിരപ്പ് അപകടകരമായി ഉയരുന്നു; അഞ്ച് നദികളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ഇടുക്കിയിലെ തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍, ഗായത്രി പുഴകളിലും, കോഴിക്കോട് കുറ്റ്യാടി പുഴയിലുമാണ് യെല്ലോ അലര്‍ട്ട്. തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് വയനാട്ടിലും കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ടു ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പുമുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന ദുരിതപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വടക്കന്‍ കേരളത്തില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. മഞ്ചേരിയിലെ ക്വാറിയില്‍ കാണാതായ അതിഥിത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷക്കാരന്‍ ദിഷക് മണ്ഡിക (21)യാണ് മരിച്ചത്. എറണാകുളം…

    Read More »
  • Crime

    സഹപ്രവര്‍ത്തകരുടെ മാനസികപീഡനം, ബോഡിഷെയ്മിങ്; ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

    ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തോളമായി സഹപ്രവര്‍ത്തകരുടെ ഉപദ്രവം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയില്‍ കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജരായിരുന്നു ശിവാനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിവാനി കുറിപ്പില്‍ വിശദീകരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. സഹപ്രവര്‍ത്തകരായ അഞ്ചുപേരുടെ പേരുകള്‍ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും ശിവാനി കുറിപ്പിലെഴുതിയിരുന്നു. ഓഫീസിലെ പീഡനം സംബന്ധിച്ച് ശിവാനി ആദ്യം വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. ഉപദ്രവം തുടര്‍ന്നതോടെ പിന്നീട് ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞു. ശിവാനിയുടെ സഹപ്രവര്‍ത്തകയായ ഒരു യുവതി സ്ഥിരമായി അവരെ പരിഹസിച്ചിരുന്നതായാണ് സഹോദരന്‍ ഗൗരവിന്റെ ആരോപണം. ശിവാനിയുടെ…

    Read More »
  • Social Media

    ”കാമുകനെ അലമാരയ്ക്കുള്ളില്‍ ഒളിപ്പിച്ചു; എന്റെ കന്നി ചുംബനം അന്ന് നടക്കുമെന്ന് കരുതി…!”

    ബോളിവുഡും കടന്ന് ഹോളിവുഡിലെത്തിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇന്ന് പ്രിയങ്കയെ ബോളിവുഡില്‍ കാണാന്‍ പോലും കിട്ടില്ല. ഹോളിവുഡ് സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമാ പശ്ചാത്തലമില്ലാതെയായിരുന്നു പ്രിയങ്ക കടന്നു വന്നത്. അതുകൊണ്ട് തന്നെ കരിയറില്‍ ഒരിടം നേടിയെടുക്കാന്‍ പ്രിയങ്കയ്ക്ക് ധാരാളം പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. അതിനെയെല്ലാം മറികടന്ന്, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ് പ്രിയങ്ക. തന്റെ ജീവിതകഥ പറയുന്ന അണ്‍ഫിനിഷ്ഡില്‍ രസകരമായ പല ഓര്‍മ്മകളും പ്രിയങ്ക ചോപ്ര പങ്കുവെക്കുന്നുണ്ട്. അമേരിക്കയിലെ വിദ്യാഭ്യാസത്തെക്കുറിച്ചും തന്റെ ആദ്യ പ്രണയത്തെക്കുറിച്ചുമെല്ലാം പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ തുറന്നെഴുതുന്നുണ്ട്. ബോബ് എന്നാണ് തന്റെ ആദ്യത്തെ കാമുകനെ പ്രിയങ്ക ചോപ്ര പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. യഥാര്‍ത്ഥ പേര് പറയാതെ ബോബ് എന്ന് പേരു നല്‍കുകയായിരുന്നു പ്രിയങ്ക ചോപ്ര. ”ഇന്ത്യാനാപോളീസില്‍ വച്ചാണ് ഞാന്‍ എന്റെ ആദ്യത്തെ കാമുകനെ കണ്ടുമുട്ടുന്നത്. അവന്റെ പേര് ബോബ് എന്നായിരുന്നു. ഞങ്ങള്‍ രണ്ടു പേരും നോര്‍ത്ത് സെന്‍ട്രല്‍ ഹൈസ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവന്‍ ടെന്‍ത്ത്…

    Read More »
  • Crime

    ആന്ധ്രയില്‍ പ്രതിപക്ഷ യുവജനേനതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

    അമരാവതി: ആന്ധ്രാപ്രേദശില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 8.30ഓടെ പള്‍നാട് ജില്ലയിലെ തിരക്കേറിയ റോഡില്‍ വച്ചാണ് സംഭവം. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യൂത്ത് സെക്രട്ടറിയായ ഷെയ്ഖ് റഷീദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ ഷെയ്ഖ് ജീലാനി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പള്‍നാട് എസ്പി കെ ശ്രീനിവാസ റാവു പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. എന്നാല്‍, പ്രതി വൈഎസ്ആര്‍സിപിക്കാരാണെന്ന് ടിഡിപി ആരോപിച്ചു. പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വിനുകൊണ്ടയില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

    Read More »
  • Crime

    ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായി

    കൊച്ചി: ആലുവയില്‍ മൂന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിലെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 15, 16, 18 വയസായ കുട്ടികളാണ്. സംഭവത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.  

    Read More »
  • Crime

    മദ്യപാനത്തിനിടെ നോട്ടം ഇഷ്ടമായില്ല; യുവാക്കള്‍ ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു

    കൊല്ലം: ബാറിലെ മദ്യപാനത്തിനിടെ തങ്ങളുടെനേരേ നോക്കിയെന്ന കാരണംപറഞ്ഞ് യുവാക്കള്‍ ബിയര്‍ കുപ്പികൊണ്ട് ചുമട്ടുതൊഴിലാളിയുടെ ചെവി അടിച്ചുതകര്‍ത്തു. കര്‍ണപുടം പൊട്ടിപ്പോയ ചുമട്ടുതൊഴിലാളി ജോസ് പ്രകാശിന്റെ ഒരു ചെവിയുടെ കേഴ്‌വി നഷ്ടമായി. സംഭവത്തില്‍ രണ്ട് യുവാക്കളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. അരിനല്ലൂര്‍ അരീക്കാവ് ക്ഷേത്രത്തിനു സമീപം ചരുവില്‍ പുത്തന്‍വീട്ടില്‍ അഭിജിത്ത് (22), ശൂരനാട് തെക്ക് ഇഞ്ചക്കാട് പള്ളിയാട്ട് വീട്ടില്‍ അതുല്‍ കൃഷ്ണന്‍ (19) എന്നിവരാണ് പിടിയിലായത്. ശാസ്താംകോട്ടയിലെ ബാറില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടാണ് അഞ്ചുപേരടങ്ങിയ യുവസംഘം മദ്യപിക്കാനെത്തിയത്. അഭിമുഖമായ സീറ്റുകളിലിരിക്കുകയായിരുന്നു മര്‍ദനമേറ്റ ജോസും യുവാക്കളും. അവരില്‍ ആരോ അസഭ്യം പറയുന്നതുകേട്ട് ജോസ് നോക്കിയതോടെ യുവാക്കള്‍ പ്രകോപിതരായി. തുടര്‍ന്ന് ബിയര്‍ കുപ്പിയെടുത്ത് ഇരുവരുംചേര്‍ന്ന് ജോസ് പ്രകാശിന്റെ തലയ്ക്ക് അടിച്ചു. തിരിഞ്ഞതോടെ ചെവിയുടെ ഭാഗത്താണ് അടിയേറ്റത്. ശക്തമായ അടിയില്‍ ആഴത്തില്‍ മുറിവേറ്റ് കര്‍ണപുടം പൊട്ടി. ജോസ് പ്രകാശ് ചികിത്സയിലാണ്. സംഭവശേഷം യുവാക്കള്‍ രക്ഷപ്പെട്ടെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

    Read More »
  • Kerala

    ബസിന് സൈഡ് കൊടുക്കുന്നതിനിടെ അപകടം; സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

    കോഴിക്കോട്: പുല്ലൂരാംപാറ – തിരുവമ്പാടി റോഡില്‍ തുമ്പച്ചാലില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്കു മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടുമൂഴി ഓണാട്ട് അബ്രഹാമിന്റെ മകന്‍ റോയി (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്‌കൂട്ടര്‍ 15 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റ റോയിയെയും ഭാര്യ ഷൈനിയെയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോയി ഇന്നു പുലര്‍ച്ചെയാണു മരിച്ചത്. തിരുവമ്പാടി – ആനക്കാംപൊയില്‍ റോഡില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ കാളിയാമ്പുഴയില്‍നിന്നും തുമ്പച്ചാല്‍ വഴിയാണ് ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിട്ടിരിക്കുന്നത്. വേണ്ടത്ര വീതിയില്ലാത്ത റോഡായതിനാല്‍ ഇവിടെ വാഹനാപകടം പതിവാണ്.

    Read More »
  • Culture

    നമസ്കാരം ദിനേശാണ് പി ആർ ഒ” പുസ്തകം പ്രകാശനം ചെയ്തു

    സിനിമ പി ആർ ഒ, എ എസ് ദിനേശ് എഴുതിയ “നമസ്കാരം ദിനേശാണ് പി ആർ ഒ” എന്ന പുസ്തകം, AMMA ജനറൽ സെക്രട്ടറി നടൻ സിദ്ദീഖ്, ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണന് നല്കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു.എറണാകുളം Y M C A ഹാളിൽ വെച്ച് ചടങ്ങിൽ സംവിധായകൻ സിബി മലയിൽ മുഖ്യാതിഥി ആയിരുന്നു. സംവിധായകരായ എം പത്മകുമാർ,പി കെ ബാബുരാജ്,വ്യാസൻ എടവനക്കാട്, തിരക്കഥാകൃത്ത് ജിനു ഏബ്രഹാം, എറണാകുളം പ്രസ് ക്ലബ്ബ് സെക്രട്ടറി ഹരികുമാർ എം ആർ,റാണി ശരൺ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.വിവേക് മുഴക്കുന്ന് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അനു കുരിശിങ്കൽ സ്വാഗതവും സി വി ഹരീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

    Read More »
  • Kerala

    മെട്രോ ട്രാക്കിലേക്ക് കൂറ്റന്‍ ഫ്‌ലക്‌സും ടാര്‍പോളിനും വീണു; ?ഗതാ?ഗതം തടസ്സപ്പെട്ടു

    കൊച്ചി: കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രാക്കിലേക്ക് കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗണ്‍ ഹാള്‍ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവച്ചു. ഫ്‌ലക്‌സ് ബോര്‍ഡ് മാറ്റിയ ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. ഇതിനു പിന്നാലെ എറണാകുളം സൗത്ത് – കടവന്ത്ര സ്റ്റേഷന് ഇടയിലുള്ള മെട്രോ ട്രാക്കിലേക്ക് ടാര്‍പ്പോളിന്‍ പറന്നു വീണു. ഇതോടെ ഇതുവഴി ഇരുഭാഗത്തേക്കുമുള്ള മെട്രോ സര്‍വീസ് 15 മിനിറ്റോളം നിര്‍ത്തിവച്ചു. ടാര്‍പോളിന്‍ മാറ്റിയശേഷമാണ് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്.  

    Read More »
Back to top button
error: