Month: July 2024

  • Crime

    വിമാനയാത്രക്കിടെ ശരീരത്തില്‍ തടവി; ജിന്‍ഡാല്‍ സ്റ്റീല്‍ സി.ഇ.ഒയ്‌ക്കെതിരേ യുവതി

    ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ ജിന്‍ഡാല്‍ സ്റ്റീല്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ സരോഗി ലൈംഗികാതിക്രമം നടത്തിയതായി യുവതിയുടെ പരാതി. താന്‍ നേരിട്ട അനുഭവം യുവതി എക്സിലൂടെ പങ്കുവെച്ചു. ബോസ്റ്റണ്‍ യാത്രയ്ക്കിടെ കൊല്‍ക്കത്ത- അബുദാബി ഇത്തിഹാദ് കണക്ഷന്‍ വിമാനത്തിലാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ‘ഒരു വ്യവസായിയുടെ അടുത്താണ് ഞാന്‍ ഇരുന്നത്. അയാള്‍ക്ക് ഏകദേശം 65 വയസ്സ് ഉണ്ടായിരിക്കണം, അയാള്‍ ഇപ്പോള്‍ ഒമാനിലാണ് താമസിക്കുന്നത്, പതിവായി യാത്രചെയ്യാറുണ്ടെന്ന് എന്നോട് പറഞ്ഞു. അയാള്‍ എന്നോട് സംസാരിച്ചുതുടങ്ങി, ഞങ്ങളുടെ കുടുംബവേരുകളും മറ്റും. വളരെ സാധാരണമായ സംഭാഷണമായിരുന്നു അത്. അദ്ദേഹം രാജസ്ഥാനിലെ ചുരു സ്വദേശിയാണ്, രണ്ട് ആണ്‍മക്കളും വിവാഹിതരായി യുഎസില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. സംഭാഷണം എന്റെ ഹോബികള്‍ എന്താണെന്നതിലേക്ക് നീങ്ങി. ഞാന്‍ സിനിമ ആസ്വദിക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു, തീര്‍ച്ചയായും, എനിക്കിഷ്ടമാണെന്ന് പറഞ്ഞു. തന്റെ ഫോണില്‍ ചില സിനിമാ ക്ലിപ്പുകള്‍ ഉണ്ടെന്ന് അയാള്‍ എന്നോട് പറഞ്ഞു. തുടര്‍ന്ന് എന്നെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കാന്‍ ഫോണും ഇയര്‍ഫോണും ഊരി!’,…

    Read More »
  • India

    ബിജെപിയില്‍ പ്രതിസന്ധി കനക്കുന്നു; രാജിസന്നദ്ധത അറിയിച്ച് യുപി അധ്യക്ഷന്‍

    ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശിലുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന അധ്യക്ഷപദവി ഒഴിയാമെന്ന് ഭൂപേന്ദ്ര സിങ് ചൗധരി ദേശീയ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുതോല്‍വിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമതനീക്കത്തിനും പിന്നാലെയുണ്ടായ രാജിസന്നദ്ധത സംസ്ഥാനത്തു പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. തിരഞ്ഞെടുപ്പുതോല്‍വിയുടെ ചുവടുപിടിച്ചാണ് ആദിത്യനാഥിനെതിരായ നീക്കം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ശക്തമാക്കിയത്. തോല്‍വി പാര്‍ട്ടിയുടേതാണെന്നും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും പറഞ്ഞാണ് ഭൂപേന്ദ്ര സിങ് ചൗധരി രാജിസന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. നഡ്ഡയെ കേശവ് പ്രസാദ് മൗര്യ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. യുപിയില്‍ നേതൃമാറ്റം ഉടനുണ്ടാകുമെന്ന അഭ്യൂഹം ഇതോടെ പരന്നു. അടുത്ത മാസം തുടങ്ങുന്ന സംഘടനാ തിരഞ്ഞെടുപ്പു നടപടികള്‍ക്കൊപ്പം യുപിയിലെ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന ആലോചനയിലാണു കേന്ദ്ര നേതൃത്വമെന്നാണു സൂചന. ആദിത്യനാഥിന്റെ മുഖ്യമന്ത്രിസ്ഥാനത്തിനു തല്‍ക്കാലം ഇളക്കമുണ്ടായേക്കില്ല. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു ഭൂപേന്ദ്ര സിങ് ചൗധരിയെയും തല്‍ക്കാലം മാറ്റിയേക്കില്ല. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി…

    Read More »
  • Crime

    നിത്യവൃത്തിക്ക് വകയില്ലാത്ത യുവതിയോട് കൈക്കൂലി; ഡോക്ടര്‍ക്കെതിരെ അന്വേഷണം

    ആലപ്പുഴ: നിത്യവൃത്തിയ്ക്ക് പോലും വകയില്ലാത്ത നിര്‍ദ്ധനയുവതിയുടെ ഓപ്പറേഷന്‍ നടത്താന്‍ നാലായിരത്തി അഞ്ഞൂറ് രൂപ കൈക്കൂലി ചോദിച്ച കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം. ഗൈനക്കോളജിസ്റ്റ് ഡോ.മിനി സേവ്യറിനെതിരെ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് കായംകുളം ഐകൃജംഗ്ഷന്‍ സ്വദേശി മാജിദയുടെ പരാതിയിന്‍മേല്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഗര്‍ഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് മൂവായിരം രൂപ തനിക്കും അനസ്‌തേഷ്യ നല്‍കുന്ന ഡോക്ടര്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയും വേണമെന്ന് ഡോ.മിനി ആവശ്യപ്പെട്ടതായി മാജിത പറഞ്ഞു. നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന മാജിത നാട്ടുകാരുടെ സഹായം കൊണ്ടാണ് ജീവിക്കുന്നത്. രണ്ട് മാസം മുന്‍പ് രക്തസ്രാവത്തെ തുടര്‍ന്നാണ് ഡോക്ടറെ കാണാനെത്തിയത്. എന്നാല്‍ തുടര്‍ പരിശോധനകള്‍ വീട്ടിലാക്കി. ഓരോ തവണയും കാണുമ്പോള്‍ ഡോക്ടര്‍ക്ക് 300 രൂപ വീതം നല്‍കി. വെള്ളിയാഴ്ച ഓപ്പറേഷന്‍ നിശ്ചയിച്ചപ്പോഴാണ് നാലായിരത്തി അഞ്ഞൂറ് രൂപകൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. തനിക്ക് ഒപ്പം ഓപ്പറേഷന്‍ നിശ്ചയിച്ചവരെല്ലാം പണം കൊടുക്കാന്‍ തയ്യാറാണ്…

    Read More »
  • India

    എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ഡല്‍ഹി -സാന്‍ഫ്രാന്‍സിസ്‌കോ ഫ്‌ളൈറ്റ് റഷ്യയിലിറക്കി

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ എ.ഐ 183ാം നമ്പര്‍ വിമാനമാണ് വഴിതിരിച്ചുവിട്ടത്. സാങ്കേതിക തകരാര്‍ മൂലമാണ് നടപടിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. വിമാനം റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌ക് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്ന് കമ്പനി അറിയിച്ചു. കാര്‍ഗോ ഏരിയയില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിങ്ങെന്നും കമ്പനി വ്യക്തമാക്കി. വിമാനത്തില്‍ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരെയും വിമാനത്താവളത്തിലെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ പറഞ്ഞു. എയര്‍ ഇന്ത്യക്ക് ക്രാസ്‌നോയാര്‍സ്‌ക് വിമാനത്താവളത്തില്‍ സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് അവശ്യസൗകര്യങ്ങള്‍ ഒരുക്കാന്‍ മറ്റൊരു കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവള അധികൃതരുമായും സര്‍ക്കാറുമായും ചര്‍ച്ചകള്‍ തുടരുകയാണ്. യാത്രക്കാര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോവാനായി എത്രയുംവേഗം പകരം വിമാനം ഏര്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. ഇതാദ്യമായല്ല ഇത്തരമൊരു സംഭവം. കഴിഞ്ഞ വര്‍ഷവും ഇതേ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് വിമാനം വഴിതിരിച്ച് വിടേണ്ടിവന്നിരുന്നു. സാങ്കേതിക തകരാര്‍…

    Read More »
  • India

    IFS ഉദ്യോഗസ്ഥയെന്ന പേരില്‍ യുവതിയുടെ നാടകം; നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ചത് രണ്ടുവര്‍ഷം

    ന്യൂഡല്‍ഹി: ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്ന യു.പി. സ്വദേശിനിയുടെ അവകാശവാദം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിനിയായ ജ്യോതി മിശ്രയുടെ ഐ.എഫ്.എസ്. നാടകമാണ് ഒടുവില്‍ പൊളിഞ്ഞത്. ജ്യോതി മിശ്ര എന്ന പേരിലുള്ള ഉദ്യോഗസ്ഥ എംബസിയില്‍ ജോലിചെയ്യുന്നില്ലെന്ന് മാഡ്രിഡിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചതോടെയാണ് യുവതിയുടെ അവകാശവാദം കള്ളമാണെന്ന് തെളിയുകയായിരുന്നു. ഇതിനുപിന്നാലെ താന്‍ യു.പി.എസ്.സി. പരീക്ഷ പാസായിട്ടില്ലെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ജ്യോതി മിശ്രയും മാധ്യമങ്ങളോടു പ്രതികരിച്ചു. പുനെയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ വിവാദങ്ങള്‍ക്കിടെയാണ് യു.പി. സ്വദേശിനിയായ ജ്യോതി മിശ്രയ്ക്കെതിരേയും ആരോപണങ്ങളുയര്‍ന്നത്. ബ്രാഹ്‌മണ സമുദായംഗമായ ജ്യോതി, എസ്.സി. ക്വാട്ടയിലാണ് സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടംനേടിയതെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ ആരോപണം. ഇത് വൈറലായതോടെ ജ്യോതി മിശ്ര തന്നെ വിശദീകരണവുമായി രംഗത്തെത്തി. തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണെന്നും താന്‍ ഐ.എഫ്.എസ്. ഉദ്യോഗസ്ഥയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ”സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടികയിലുള്ളത് എസ്.സി. വിഭാഗത്തില്‍പ്പെട്ട ജ്യോതി എന്നയാളുടെ പേരാണ്, ഹരിയാണ സ്വദേശിയായ ഇവര്‍ക്ക് ഐ.എ.എസ്. ആണ് കിട്ടിയത്. എന്നാല്‍, താന്‍ ഐ.എ.എസ്. അല്ല. ഐ.എഫ്.എസിലാണ് തനിക്ക്…

    Read More »
  • Social Media

    ഒരിക്കലും സ്ത്രീ വിവാഹം കഴിക്കരുത്! ശക്തമായ പ്രതികരണവുമായി ഭാമ

    വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വാചകങ്ങള്‍ വൈറലാകുന്നു. ശക്തമായ ഭാഷയില്‍ വിവാഹത്തെ ചോദ്യം ചെയ്യുകയാണ് നടി. സ്ത്രീധനത്തെക്കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനത്തെക്കുറിച്ചുമൊക്കെയാണ് ഭാമ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നത്. ‘വേണോ നമ്മള്‍ സ്ത്രീകള്‍ക്ക് വിവാഹം? വേണ്ട. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടു വിവാഹം ചെയ്യരുത്. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാല്‍? ധനം വാങ്ങി അവര്‍ ജീവനെടുപ്പിക്കും, ഒരിക്കലും ഒരു സ്ത്രീ വിവാഹം കഴിക്കരുത്. വരുന്നവര്‍ എങ്ങനെയാണ് ട്രീറ്റ് ചെയ്യുക എന്നുപോലും അറിയാതെ. ജീവനെടുക്കാന്‍ സാധ്യതയുള്ള സ്ഥലത്തു നിന്നും എത്രയും വേഗം…’ആ വരി മുഴുമിപ്പിക്കാതെ ഭാമ അവസാനിപ്പിച്ചു. ഭാമയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ പല ഊഹാപോഹങ്ങളുമുണ്ട്. നേരത്തെ മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ തുറന്നു പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നാണ് ഭാമ അന്നു പറഞ്ഞത്. ‘ഒരു സിംഗിള്‍ മദറാകുന്നത് വരെ…

    Read More »
  • Local

    കേരളാ പോലീസ് അസോ. കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം

    തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.ജി.കെ.സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് മുഖ്യാതിഥിയായി ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഐപിഎസ്, കണ്ണൂര്‍ റൂറല്‍ അഡി: എസ്.പി എം.പി.വിനോദ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍. ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം രാജേഷ് കടമ്പേരി,കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു ഡിവൈ.എസ്.പിമാരായ കെ.വിനോദ്കുമാര്‍, എം.കെ.കീര്‍ത്തിബാബു, ധനഞ്ജയബാബു, എ.വി.ജോണ്‍, കെപിഒഎ-കെപിഎ നേതാക്കളായ കെ.രാജേഷ്, കെ.പ്രവീണ, എന്‍.വി.രമേശന്‍, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.സനത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടെറി ഇ.വി.പ്രദീപന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ വി.വി.വിജേഷ്…

    Read More »
  • Crime

    ഹോട്ടലില്‍ എത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യംചെയ്തു; ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കി

    തിരുവനന്തപുരം: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ജീവനക്കാരനുനേരെ ക്രൂരമര്‍ദ്ദനം. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു. കാഞ്ഞിരംപാറ മഞ്ചാടിമുക്കിലാണ് അച്ഛനും മകളും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദ്ദിച്ച് അവശനാക്കിയത്. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോര്‍ട്ടില്‍ വച്ചായിരുന്നു ആക്രമണം. ഹോട്ടലില്‍ സ്ത്രീകളടക്കമുളളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് സമീപത്ത് കരിക്ക് കച്ചവടം നടത്തിയിരുന്ന നെട്ടയം സ്വദേശി രമേശന്‍ അസഭ്യം പറഞ്ഞത്. ഇത് കേട്ട ഹോട്ടല്‍ ജീവനക്കാരനായ അജി ചോദ്യം ചെയ്യുകയായിരുന്നു. രമേശന്‍ പ്രകോപനം തുടര്‍ന്നതോടെ അജി ഇയാളെ കടയില്‍ നിന്നും തളളിമാറ്റുകയായിരുന്നു. ഇതോടെ രമേശന്റെ മകളും കുറച്ചുപേരും സംഭവസ്ഥലത്തെത്തി അജിയെ മര്‍ദ്ദിച്ചു. സംഭവത്തില്‍ രമേശനെ വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് അജിയെ ആക്രമിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്. ആക്രമണത്തില്‍ അജിയുടെ തലയിലും മുഖത്തും വാരിയെല്ലിലും പരുക്കേറ്റിട്ടുണ്ട്. പ്രതികള്‍ മുന്‍പും വധശ്രമ കേസിലടക്കം പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.  

    Read More »
  • Crime

    എസ്.ഐയുടെ വെടിയേറ്റ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു; അബദ്ധത്തിലെന്ന പൊലീസ് വാദം തള്ളി കുടുംബം

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സബ് ഇന്‍സ്‌പെക്ടറുടെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. അലിഗഢിലെ പൊലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് യാക്കൂബ് ആണ് മരിച്ചത്. എസ്.ഐ: രാജീവ് കുമാര്‍ ജാമായ തോക്ക് ശരിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നെന്നും ബുള്ളറ്റ് അദ്ദേഹത്തിന്റെ വയറിന്റെ ഒരുവശം തുളച്ച് നേരെ യാക്കൂബിന്റെ തലയില്‍ പതിച്ചെന്നുമാണ് പൊലീസ് വിശദീകരണം. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അനധികൃത കന്നുകാലിക്കടത്തുകാരെ പിടിക്കാനുള്ള സ്‌പെഷ്യല്‍ ഓപറേഷന്‍സ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇരുവരും. റെയ്ഡിനിടെ സംഘത്തില്‍പ്പെട്ട ഇന്‍സ്‌പെക്ടര്‍ അസ്ഹര്‍ ഹുസൈന്റെ സര്‍വീസ് പിസ്റ്റള്‍ ജാമാവുകയും ഇത് എസ്.ഐ രാജീവ് കുമാര്‍ ശരിയാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയാണ് അപകടുണ്ടായതെന്നാണ് യു.പി പൊലീസ് പറയുന്നത്. തലയ്ക്കു വെടിയേറ്റ കോണ്‍സ്റ്റബിള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. വയറിനു പരിക്കേറ്റ എസ്.ഐ രാജീവ് ചികിത്സിയിലാണ്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് യു.പി പൊലീസിന്റെ വാദം തള്ളുകയാണ് യാക്കൂബിന്റെ കുടുംബം. പൊലീസ് പറയുന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് യാക്കൂബിന്റെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. യാക്കൂബിന് വെടിയേറ്റ നെറ്റിയുടെ മധ്യഭാഗത്തേക്ക് വിരല്‍ ചൂണ്ടി, ‘വെടിയുണ്ട…

    Read More »
  • Kerala

    കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ മലയാളിയും; അവസാന ലൊക്കേഷന്‍ മണ്ണിനടിയില്‍

    ബംഗളൂരു: കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവറെ കുറിച്ച് വിവരമില്ല. നാലുദിവസമായി കോഴിക്കോട് സ്വദേശി അര്‍ജുനും ലോറിയും മണ്ണിനടിയിലെന്ന് സംശയം. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷന്‍ കാണിക്കുന്നത്. അര്‍ജുന്റെ ഫോണ്‍ രണ്ട് തവണ ഓണായെന്ന് ലോറി ഉടമ പറഞ്ഞു. നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം, ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. കാസര്‍കോട് കലക്ടറുമായി സംസാരിച്ചതായും അന്വേഷിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ നിന്നും തടി കയറ്റി വരികയായിരുന്നു ലോറി. അര്‍ജുന്‍ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ‘റോഡിലെ മണ്ണ് വശങ്ങളിലേക്കു മാറ്റി ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് അവിടെ നടക്കുന്നത്. ഇതുവരെയും മണ്ണു മാറ്റി പരിശോധന…

    Read More »
Back to top button
error: