Month: July 2024

  • Kerala

    ഭർത്താവിൻ്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയ്ക്ക് ക്രൂരമർദ്ദനം, തുടർന്ന് 25കാരിയായ യുവതി ജീ​വ​നൊ​ടു​ക്കി

          ക​ണ്ണൂ​രിലെ പി​ണ​റാ​യി​യിൽ ഭ​ർ​തൃ​പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് 25 കാ​രി​യാ​യ യു​വ​തി ജീ​വ​നൊ​ടു​ക്കി.സ്വ​ന്തം വീ​ട്ടി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ അ​ഞ്ച​ര​ക്ക​ണ്ടി വെ​ൺ​മ​ണ​ൽ സ്വ​ദേ​ശി​നി അ​ശ്വ​നി​യാ​ണ് ആ​സ്​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ഭ​ർ​ത്താ​വ്  പെ​രി​ങ്ങ​ളാ​യി സ്വ​ദേ​ശി വി​പി​നും കു​ടും​ബ​വും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പി​ണ​റാ​യി പൊലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ധ​ന​ല​ക്ഷി ആ​സ്​പ​ത്രി​യി​ൽ ന​ഴ്സാ​യ അ​ശ്വ​നി​യും ബ​സ് ഡ്രൈ​വ​റാ​യ വി​പി​നും ര​ണ്ട് വ​ർ​ഷം മുമ്പാ​ണ് സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ, കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വി​പി​ന് മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് അ​റി​യു​ക​യും അ​ശ്വ​നി ഇ​തു ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വി​പി​ൻ അ​ശ്വ​നി​യെ മ​ർ​ദ്ദിച്ചി​രു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം അ​ശ്വ​നി അ​മ്മ​യെ വി​ളി​ച്ച് ഭ​ർ​തൃ​വീ​ട്ടി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ത​ന്നെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി ബ​ന്ധു​ക്ക​ൾ വി​പി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ശ്വ​നി​യെ സ്വ​ന്തം വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​രു​ഫോ​ൺ​കോ​ൾ വ​രി​ക​യും ഇ​തി​ന് പി​ന്നാ​ലെ ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ…

    Read More »
  • Kerala

    തേയില സംസ്കരിക്കുന്ന  യന്ത്രത്തിനുള്ളിൽ തല കുടുങ്ങി, തൊഴിലാളിക്ക് ദാരുണാന്ത്യം

         ഇടുക്കി: പീരുമേട് പട്ടുമല തേയില ഫാക്ടറിയിൽ തേയില സംസ്കരിക്കുന്ന മെഷീൻനുള്ളിൽ പെട്ട് തൊഴിലാളി മരിച്ചു. പട്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന നീലമുത്തുവിന്റെ മകൻ രാജേഷ് ( 37) മരിച്ചത്. ഇന്ന് രാവിലെ മിഷ്യൻ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ മിഷ്യൻ ഓണാക്കുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നു. മറ്റ് തൊഴിലാളികൾ ഉടൻ മിഷ്യൻ ഓഫ് ചെയ്ത് രാജേഷിനെ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.

    Read More »
  • India

    യോഗി കൂടുതല്‍ ഒറ്റപ്പെടുന്നു, കാവടി യാത്രയെച്ചൊല്ലിയും വിമര്‍ശനം; വിമര്‍ശനവുമായി ഘടകകക്ഷികളും

    ന്യൂഡല്‍ഹി: ശ്രാവണമാസത്തിലെ കാവടി തീര്‍ഥയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിലെ കടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ എന്‍.ഡി.എയില്‍ കൂടുതല്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നു. കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാനാണ് ഏറ്റവുമൊടുവില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മുസഫര്‍നഗര്‍ പോലീസിന്റെ നിര്‍ദേശത്തോട് യോജിക്കുന്നില്ലെന്ന് ചിരാഗ് പി.ടി.ഐ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു. മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പോലീസ് നിര്‍ദേശത്തെ അനുകൂലിക്കുന്നില്ലെന്നായിരുന്നു പാസ്വാന്റെ പരാമര്‍ശം. മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വിഭജനങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, നിര്‍ദേശത്തില്‍ വിമര്‍ശനവുമായി നിതീഷ് കുമാറിന്റെ ജെ.ഡി.യു. അടക്കമുള്ള എന്‍.ഡി.എ. ഘടകകക്ഷികള്‍ രംഗത്തെത്തിയിരുന്നു. മുസഫര്‍നഗര്‍ പോലീസിന്റെ നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചിരുന്നു. എന്‍.ഡി.എ. സഖ്യകക്ഷി ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരിയും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ യു.പി. ബി.ജെ.പിയില്‍ യോഗിയെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് എന്‍.ഡി.എ. ഘടകക്ഷികള്‍ തന്നെ യു.പി. സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. യോഗിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി യു.പിയിലെ ഘടകകക്ഷികളായ…

    Read More »
  • Crime

    സുഹൃത്തുക്കള്‍ക്ക് മുന്നില്‍ തുണിയുരിയാന്‍ ആവശ്യം, ക്രൂരമര്‍ദനം; പൈലറ്റിനെതിരെ ഭാര്യയുടെ പരാതി

    അഹമ്മദാബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഡെഹ്‌റാഡൂണ്‍ സ്വദേശിനിയായ യുവതിയുടെ പരാതി. സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് വിവസ്ത്രയാകാന്‍ ആവശ്യപ്പെട്ടുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. തന്നെ ഗാര്‍ഹികപീഡനത്തിന് ഇരയാക്കിയതായും 35-കാരിയുടെ പരാതി. അദലജ് പോലീസ് സ്റ്റേഷനിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ വി.എഫ്.എക്‌സ് ആര്‍ടിസ്റ്റാണ് പരാതിക്കാരിയായ യുവതി. അന്താരാഷ്ട്ര വിമാനക്കമ്പനിയിലെ പൈലറ്റാണ് ഇവരുടെ ഭര്‍ത്താവ്. രണ്ട് പേരും ഡെഹ്‌റാഡൂണ്‍ സ്വദേശികളാണ്. എട്ട് വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയപ്പെട്ടിട്ട്. വിവാഹിതരായിട്ട് അഞ്ച് വര്‍ഷവും. ദമ്പതികള്‍ ആദ്യം കൊല്‍ക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും മാറിയതായാണ് പരാതിയിലെന്ന് പോലീസ് പറഞ്ഞു. മുംബൈയില്‍ വെച്ച് ഭര്‍ത്താവ് സുഹൃത്തുക്കളെ സ്ഥിരമായി പാര്‍ട്ടിക്ക് വിളിക്കാറുണ്ടായിരുന്നു. ഇവിടെ വെച്ച് ട്രൂത്ത് ഓര്‍ ഡെയര്‍ കളിക്കുകയും അതിനിടയില്‍ സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് വസ്ത്രം ഉപേക്ഷിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുകയായിരുന്നു. വിസ്സമതിച്ചതോടെ യുവതിയെ ഇയാള്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    മഴ അവധി നല്‍കിയില്ല; കലക്ടര്‍ക്ക് നേരേ തെറിവിളിയും ആത്മഹത്യാ ഭീഷണിയുമായി കുട്ടിപ്പട

    പത്തനംതിട്ട: മഴ അവധി നല്‍കാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് കുട്ടികളുടെ അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണി സന്ദേശവും.15 വയസില്‍ താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അവധി പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധത്തില്‍ എണ്ണമറ്റ ഫോണ്‍ കോളുകളും കലക്ടര്‍ക്ക് ലഭിക്കുന്നുണ്ട്. വിഷയത്തില്‍ രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ചുവരുത്തി കലക്ടര്‍ പ്രേം കൃഷ്ണന്‍ ഉപദേശം നല്‍കി. ഇന്ന് അവധി തന്നില്ലെങ്കില്‍ എന്റെ അവസാനത്തെ ദിവസമായിരിക്കുമെന്നും അതിന് കലക്ടറായിരിക്കും ഉത്തരവാദിയെന്നുമെല്ലാം കുട്ടികള്‍ സന്ദേശമയക്കുന്നുണ്ടെന്നും കലക്ടര്‍ പറയുന്നു. ”അവധി തരാത്ത കലക്ടര്‍ രാജിവെക്കണമെന്നാ മറ്റൊരു കുട്ടിയുടെ മെസേജ്. എന്നാല്‍, സ്വന്തം സോഷ്യല്‍മീഡിയ അക്കൗണ്ടിലേക്ക് അസഭ്യമായ രീതിയില്‍ സന്ദേശങ്ങള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് ഇതിനെതിരെ പ്രതികരിക്കുന്നത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയപ്പോഴാണ് സന്ദേശമയച്ചതെല്ലാം ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണെന്ന് മനസിലായത്. ഇതിലെ രണ്ടുമൂന്ന് സോഷ്യല്‍മീഡിയ ഐഡികള്‍ പരിശോധിച്ച് അവരുടെ രക്ഷിതാക്കളെയടക്കം വിളിച്ചുവരുത്തി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവധി കൊടുക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ പരിശോധിച്ച് നല്‍കും” -കലക്ടര്‍ പ്രേം കൃഷ്ണന്‍ അറിയിച്ചു.

    Read More »
  • Kerala

    തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലില്‍

    തിരുവവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് തീരുമാനം. ഈ നിര്‍ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍ ,ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്. വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.  

    Read More »
  • India

    വ്യാജമെന്നാല്‍ എജ്ജാതിവ്യാജം; വിവാദ ഐ.എ.എസുകാരിയുടെ സെലക്ഷന്‍ റദ്ദാക്കും

    മുംബൈ: വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറുടെ ഐ.എ.എസ് സെലക്ഷന്‍ റദ്ദാക്കാന്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി.). ഇതുസംബന്ധിച്ച നോട്ടീസ് കമ്മിഷന്‍ പുറത്തുവിട്ടു. പ്രവേശന പരീക്ഷ പാസാകുന്നതിനായി നിരവധി കാര്യങ്ങള്‍ പൂജ വ്യാജമായി ചമച്ചുവെന്ന് കണ്ടെത്തിയതായും യു.പി.എസ്.സി. അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് യു.പി.എസ്.സി. സമ?ഗ്ര അന്വേഷണം നടത്തിയതായി അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഈ അന്വേഷണത്തില്‍നിന്നും പേര്, വിലാസം, മാതാപിതാക്കളുടെ പേര് തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്തി, അനുവദനീയമായതിലും കൂടുതല്‍ പ്രാവശ്യം പരീക്ഷ എഴുതാനുള്ള അവസരങ്ങള്‍ പൂജ കരസ്ഥമാക്കിയെന്ന് കണ്ടെത്തിയതായി യു.പി.എസ്.സി. അറിയിച്ചു. സംഭവത്തില്‍, പൂജയ്‌ക്കെതിരെ പരാതി സമര്‍പ്പിക്കും. സെലക്ഷന്‍ റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കാനും ആവശ്യപ്പെടും. അവരുടെ മറുപടി അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ പ്രവേശന പരീക്ഷ എഴുതുന്നതില്‍ നിന്നും ഇവരെ വിലക്കിയേക്കാമെന്നും യു.പി.എസ്.സി. വ്യക്തമാക്കി. പുണെ അസിസ്റ്റന്റ് കളക്ടറായിരുന്ന പൂജ സ്വകാര്യ കാറില്‍ അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വെക്കുകയും ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തതോടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. സ്വകാര്യ കാറിലെ…

    Read More »
  • NEWS

    ”ആരാണ് വെച്ചു കെട്ടാത്തത്?, ഹണിക്ക് ഉള്ളതല്ലേ കൊണ്ടു നടക്കാന്‍ പറ്റൂ; പൈസയ്ക്കല്ലേ പോകുന്നത്?”

    മലയാളത്തിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്ററാണ് കാളി. ചെറുപ്പം മുതല്‍ തനിക്ക് മുന്നില്‍ മലപോലെ ഉയര്‍ന്നുനിന്ന ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് കാളി വേറിട്ട ജീവിതവഴിയില്‍ മുന്നേറുന്നത്. സ്റ്റണ്ടിലേക്ക് വരാന്‍ കാരണം വിശപ്പാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ഭീകരത വിശപ്പാണ്. ആ വിശപ്പ് എന്റെ മക്കള്‍ അനുഭവിക്കേണ്ടി വരാതിരിക്കാനാണ് ഞാന്‍ ഏത് റിസ്‌കും ഏറ്റെടുക്കുന്നതെന്ന് കാളി ഒരിക്കല്‍ പറഞ്ഞിരുന്നു. ‘പൈസ തന്നാല്‍ ശരീരം കാണിച്ചു കൊണ്ടുള്ള സീന്‍ ആണെങ്കിലും ഞാന്‍ അഭിനയിക്കും. ഞാന്‍ അത്രയും പ്രശ്‌നത്തിലൂടെ കടന്ന് പോകുന്ന ആളാണ്. അപ്പോള്‍ എന്റെ ഏതെങ്കിലും ശരീര ഭാഗം കാണിച്ചെന്നോര്‍ത്ത് ആരും എന്നോട് ചോദിക്കാന്‍ വരില്ല. കാരണം അവരാരും എന്നെ സഹായിക്കുന്നില്ല.’ ഇതാണ് കാളിയുടെ ജീവിതം. ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടമാണ്. മാസ്റ്റര്‍ ബിന്‍ എന്ന ചാനലിലൂടെ കാളി സംസാരിക്കുന്നു. ഡ്യൂപ്പിടുന്ന ആളുകളെ വില കുറച്ച് കാണുന്ന ഒരു സമൂഹം ഇന്നും നിലനില്‍ക്കുന്നുണ്ട്. ‘അത്തരത്തില്‍ തനിക്കും ഒരു തവണ അനുഭവമുണ്ടായിട്ടുണ്ടെന്ന് കാളി പറഞ്ഞു.…

    Read More »
  • NEWS

    ഇസ്രായേലിനെ ഞെട്ടിച്ച് ഹൂതികളുടെ ഡ്രോണ്‍ ആക്രണം; തെല്‍ അവീവില്‍ ഒരാള്‍ കൊല്ലപ്പെട്ടു

    തെല്‍ അവീവ്: ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് തെല്‍ അവീവില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പത്ത് പേര്ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. യെമനില്‍ നിന്നുള്ള ഹൂതി വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തിനുപയോഗിച്ച ഡ്രോണ്‍ ബോംബിന്റെ വിവരങ്ങളുള്‍പ്പെട ഹൂതികള്‍ പുറത്തുവിട്ടു. ആക്രമണത്തിന് പിന്നാലെ അന്വേഷണത്തിന് നെതന്യാഹു ഉത്തരവിട്ടു. അതെസമയം ഇസ്രായേലികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. തെല്‍ അവീവിനു നേരെ നടത്തിയ വ്യോമാക്രമണം ഇസ്രായേലിനെതിരായ തങ്ങളുടെ സൈനിക നീക്കത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കമാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ എല്ലാ നഗരങ്ങളിലും കരുതിയിരിക്കേണ്ടി വരുമെന്നും ഗസ്സയ്ക്കു മേലുള്ള അധിനിവേശം തുടരുന്ന കാലത്തോളം ശത്രുവിനെതിരെ ആക്രമണം ശക്തമാക്കുമെന്നും ഹൂതികളുടെ പൊളിറ്റിക്കല്‍ ബ്യൂറോ വക്താവ് ഹസാം അല്‍ അസദ് പറഞ്ഞു.  

    Read More »
  • Crime

    ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ഫിസിയോ തെറപ്പിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു

    കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന ഫിസിയോ തെറപ്പിസ്റ്റിനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്കു എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം; ഫിസിയോതെറപ്പിസ്റ്റിനെതിരേ കേസ് ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍…

    Read More »
Back to top button
error: