Month: July 2024

  • NEWS

    ഒമാനില്‍ ഇനിമുതല്‍ ആദായനികുതി നല്‍കണം; ഗള്‍ഫ് രാജ്യങ്ങളില്‍ ഇതാദ്യം

    മസ്‌കറ്റ്: അടുത്തവര്‍ഷംമുതല്‍ ഒമാനില്‍ ആദായനികുതി ഏര്‍പ്പെടുത്തും. ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. 2020-ല്‍ നിയമത്തിന്റെ കരട് തയ്യാറായിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനാസമിതിയായ ശൂറ കൗണ്‍സില്‍ കരട് നിയമം സ്റ്റേറ്റ് കൗണ്‍സിലിന് കൈമാറി. ഭരണകൂടത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിനു പിന്നാലെ 2025-ല്‍ നികുതി ഏര്‍പ്പെടുത്താനാണ് ശ്രമം. വരുമാനത്തിന് നികുതി ഇല്ലെന്നതാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളെ വേറിട്ടുനിര്‍ത്തുന്നത്. ഭാവിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ആദായനികുതി വന്നേക്കുമെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന സൂചന.

    Read More »
  • Crime

    കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് പീഡനം; ഫിസിയോതെറപ്പിസ്റ്റിനെതിരേ കേസ്

    കോഴിക്കോട്: ഗവ. ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പറയുന്നത്. വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തു. ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്. ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു അന്വേഷണം തുടങ്ങി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍ എത്തിയത്.

    Read More »
  • India

    റീൽ ഷൂട്ട് ചെയ്യുന്നതിനിടെ മലമുകളിൽ നിന്ന് കാൽ തെറ്റി കൊക്കയില്‍ വീണു, യുവതിക്ക് ദാരുണാന്ത്യം

      ‘റീൽസു’കളുടെ കാലമാണിത്. വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ ചിത്രീകരിക്കുന്ന എണ്ണമറ്റ റീലുകളാണ് സമൂഹമാധ്യമങ്ങളിൽ വന്നു നിറയുന്നത്. ജനശ്രദ്ധ നേടാൻ അതിസാഹസീകമായാണ് പലരും റീൽ ഷൂട്ടുചെയ്യുന്നത്. അങ്ങനെ സംഭവിക്കുന്ന അപകടങ്ങളും പതിവാണ്. കഴിഞ്ഞ ദിവസം മലമുകളിൽ നിന്ന് റീൽ ഷൂട്ട് ചെയ്യുന്നതിനിടെ കാൽ തെറ്റി കൊക്കയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശി ആൻവി കാംദാറാണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകടമുണ്ടായത്. ഇൻസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ആൻവി കാംദാർ എന്ന 27കാരി. മുംബൈയിലെ വീട്ടിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം റായ്ഗഡിനോട് ചേർന്നുള്ള മാൻഗാവിലെ കുഭ വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. വെള്ളച്ചാട്ടത്തിന് മുകളിലെ ഭാഗത്ത് നിന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാൽ വഴുതി. 300 അടിയോളം താഴ്ചയിലേക്കാണ് വീണത്. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ആൻവിയെ കണ്ടെത്താനായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുംബൈയിൽ ചാർട്ടേഡ് അക്കൌണ്ടന്ർറാണ് ആൻവി. യാത്രകൾ ഇഷ്ടപ്പെടുന്ന യുവതിയുടെ ഇൻസ്റ്റഗ്രാം പേജിൽ അത്തരം വീഡിയോകൾ കാണാം. മഴക്കാല കാഴ്ചകൾ ഒപ്പിയെടുക്കാനുള്ള അത്തരമൊരു…

    Read More »
  • India

    യോഗി തല്‍ക്കാലം സേഫ്, പൂര്‍ണ പിന്തുണയുമായി കേന്ദ്രം; നിലവില ലക്ഷ്യം ഉപതിരഞ്ഞെടുപ്പ് വിജയം

    ലക്‌നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരും സംസ്ഥാന ബിജെപിയും തമ്മിലുള്ള പോരു മുറുകുന്നതിനിടെ, ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ യോഗിക്കെന്നു റിപ്പോര്‍ട്ട്. സര്‍ക്കാരില്‍ നിലവില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണു സൂചന. എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറികടന്ന്, വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കണമെന്നാണ് പ്രമുഖ നേതാക്കള്‍ക്ക് കിട്ടിയ നിര്‍ദേശം. ഇത്ര വലിയ പ്രതിസന്ധി ഉയര്‍ന്നതിനാല്‍ അവ പരിഹരിക്കുമെന്ന് ഉറപ്പാണെന്നും എന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ക്കുശേഷമേ അതുണ്ടാകുകയുള്ളൂ എന്നുമാണു നേതൃത്വം നല്‍കിയിരിക്കുന്ന സൂചന. 10 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. തീയതി ഉടന്‍ പ്രഖ്യാപിക്കും. എല്ലാ സീറ്റുകളും വിജയിക്കുക എന്നതുതന്നെയാണ് മാനദണ്ഡം. ഒരു സീറ്റ് കൈവിട്ടാലും പാര്‍ട്ടിയെ വലിയ രീതിയില്‍ ബാധിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെയാണ് സംസ്ഥാന ഘടകത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഞായറാഴ്ച ലഖ്നൗവില്‍ നടന്ന ബിജെപി പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടിയാണ് സര്‍ക്കാരിനേക്കാള്‍ വലുതെന്നും ആരും തന്നെ പാര്‍ട്ടിയേക്കാള്‍ വലിയവരല്ലെന്നും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞിരുന്നു. ദേശീയ അധ്യക്ഷന്‍…

    Read More »
  • Crime

    ആലുവയില്‍നിന്ന് കാണാതായ മൂന്നു പെണ്‍കുട്ടികളെയും തൃശൂരില്‍ കണ്ടെത്തി

    തൃശൂര്‍: ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂര്‍ പുതുക്കാട് കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായത്. 15നും 18നും ഇടയില്‍ പ്രായമുള്ളവരായിരുന്നു കുട്ടികള്‍. ഇവര്‍ സ്വമേധയാ പോയതാണെന്നാണ് സൂചന. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. സ്ഥാപനത്തിലെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിരുന്നു.  

    Read More »
  • Business

    അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

    മാമ്പഴ ഉല്‍പാദനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ കര്‍ഷകന്‍ ആരാണെന്ന് അറിയാമോ? ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് അത്. ഏഷ്യയിലെ ഏറ്റവും വലിയ മാമ്പഴത്തോട്ടം മുകേഷ് അംബാനിയുടെ പേരിലാണ്. ഏറ്റവും വലിയ മാമ്പഴ കയറ്റുമതിക്കാരനും അംബാനി തന്നെ. മുകേഷ് അംബാനി മാമ്പഴ കൃഷിയിലേക്ക് എത്താനുള്ള കാരണം എന്താണ്? അംബാനി വെറുതെ ഒന്നും ചെയ്യില്ലല്ലോ.. അതുപോലെതന്നെ ഈ മാമ്പഴ തോട്ടത്തിനും പിന്നിലൊരു കഥയുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തില്‍ റിലയന്‍സിന്റെ ജാംനഗര്‍ റിഫൈനറിയില്‍ വന്‍തോതില്‍ മലിനീകരണ പ്രശനം നേരിട്ടിരുന്നു. റിഫൈനറി മൂലമുണ്ടാകുന്ന വന്‍ മലിനീകരണത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡുകളില്‍ നിന്ന് റിലയന്‍സിന് മുന്നറിയിപ്പുകള്‍ ലഭിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് മുകേഷ് അംബാനി ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ട സമയമായെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് റിഫൈനറിയുടെ സമീപത്ത് ഒരു മാമ്പഴത്തോട്ടം സ്ഥാപിക്കാന്‍ റിലയന്‍സ് തീരുമാനിച്ചത്. റിഫൈനറിക്ക് സമീപത്തെ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് റിലയന്‍സ് 600…

    Read More »
  • India

    എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചെങ്കില്‍ മാത്രം നീറ്റ് പുന:പരീക്ഷ: സുപ്രിംകോടതി

    ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്രത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രിംകോടതി. പരീക്ഷാ ക്രമക്കേടില്‍ എത്ര വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്? അവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു? കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണം എത്ര? തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഹര്‍ജി അടിയന്തിരമായി പരിഗണിക്കേണ്ട സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. പുന:പരീക്ഷയില്‍ എതിര്‍പ്പുമായി 254 ഹരജികളാണ് കോടതിക്ക് മുമ്പിലുള്ളത്. അതേസമയം ക്രമക്കേട് എല്ലാ വിദ്യാര്‍ഥികളെയും ബാധിച്ചു എന്ന് തെളിഞ്ഞാല്‍ മാത്രമേ പുനപരീക്ഷ നടത്താന്‍ കഴിയുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

    Read More »
  • Kerala

    ”ചവിട്ടിപുറത്താക്കിയാലും കോണ്‍ഗ്രസ് വിടില്ല, കരുണാകരന് ഇനിയൊരു ചീത്തപ്പേരുണ്ടാക്കില്ല”

    കോഴിക്കോട്: ചവിട്ടിപുറത്താക്കിയാലും താന്‍ കോണ്‍ഗ്രസ് വിട്ടുപോകില്ലെന്ന് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട് ക്യാമ്പില്‍ പങ്കെടുക്കാതിരുന്നത്. കെ. കരുണാകരന് ഇനി ഒരു ചീത്തപ്പേര് ഉണ്ടാക്കില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ടി.എന്‍. പ്രതാപനും ഷാനി മോള്‍ ഉസ്മാനും വയനാട് ക്യാമ്പില്‍ തനിക്കെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചിട്ടില്ലെന്ന് അവര്‍ തന്നെ രാവിലെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.വയനാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സജീവമാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയത് സ്വാഗതാര്‍ഹമാണ്. കെ.സുധാകരന് കണ്ണൂരും ചെന്നിത്തലയ്ക്ക് കോഴിക്കോടും നല്‍കിയത് നല്ല തീരുമാനം. ഓരോയിടത്തും നേതാക്കള്‍ കേന്ദ്രീകരിച്ച് തന്നെ പ്രവര്‍ത്തിക്കണം. അതല്ലാതെ ഓടിനടന്ന് പ്രസംഗിച്ചാലൊന്നും പാര്‍ട്ടി നന്നാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വോട്ട് തിരുവനന്തപുരത്താണെന്ന് പറഞ്ഞ മുരളീധരന്‍, അവിടെ പി.സി.വിഷ്ണുനാഥിനെ സഹായിക്കുമെന്നും ഇങ്ങനെയാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും പറഞ്ഞു. ഇരുട്ടത്തിരുന്ന് പോസ്റ്റര്‍ ഒട്ടിക്കുന്നവരാണ് പാലോട് രവിക്കെതിരേയുള്ള പോസ്റ്ററിന് പിന്നില്‍. അത്തരക്കാരെ പാര്‍ട്ടിയില്‍ നിന്ന് ചവിട്ടി പുറത്താക്കണം. തിരുവനന്തപുരം ഡി.സി.സി. യോഗത്തില്‍…

    Read More »
  • Crime

    നല്ല ബെസ്റ്റ് കുടുംബം! അച്ഛന്‍ ഖേദ്കര്‍ക്ക് അഴിമതിക്കേസില്‍ രണ്ടുവട്ടം സസ്പെന്‍ഷന്‍, തോക്ക് ചൂണ്ടിയ കേസില്‍ അമ്മ അകത്ത്

    മുംബൈ: വിവാദ ഐ.എ.എസ് ട്രെയ്നി, പൂജ ഖേദ്കറിന്റെ അച്ഛന്‍ ദിലീപ് ഖേദ്കറിനെ അഴിമതിക്കേസില്‍ സസ്പെന്‍ഡ് ചെയ്തത് രണ്ടുവട്ടം. കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഇയാള്‍ നിലവില്‍ ഒളിവിലാണ്. ഈ കേസില്‍ പ്രതിയായ ദിലീപിന്റെ ഭാര്യ മനോരമയെ പുണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. 2023ല്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നു ദിലീപിന്റെ രാജി ചോദിച്ചുവാങ്ങുകായിരുന്നു. വരുമാനത്തിനും അപ്പുറം സ്വത്തുണ്ടെന്ന പരാതിയെ തുടര്‍ന്ന് പൂനെ അഴിമതി വിരുദ്ധ ബ്യൂറോയും ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2018ലും 2020ലും ആണ് ദിലീപ് ഖേദ്കര്‍ സസ്പെന്‍ഷന്‍ നേരിട്ടത്. 2015ല്‍ 300 ചെറുകിട വ്യവസായികളെങ്കിലും ദിലീപ് ഖേദ്കറിനെതിരെ പരാതി ഉന്നയിച്ചതായാണ് എന്‍.ഡി.ഡി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് ദിലീപ് പണം ഈടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് വ്യാപാരികള്‍ പരാതി നല്‍കിയിരുന്നത്. 2018ല്‍ ദിലീപ് ഖേദ്കര്‍ കോലാപ്പൂരില്‍ റീജിയണല്‍ ഓഫീസറായി ജോലി ചെയ്യവെ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാന്‍…

    Read More »
  • NEWS

    ബൈഡന്റെ ‘ഭാവി’ ഡോക്ടര്‍മാരുടെ കയ്യില്‍; മത്സരത്തില്‍ നിന്ന് പിന്മാറുമോ? തീരുമാനം കാത്ത് ഡെമോക്രാറ്റുകള്‍

    വാഷിങ്ടണ്‍: പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഏതെങ്കിലും രോഗം സ്ഥിരീകരിക്കുകയും ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്‌തെങ്കില്‍ മാത്രമേ പിന്മാറുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്ന് ബൈഡന്‍ വ്യക്തമാക്കി. ഇതാദ്യമായാണ് വിഷയത്തില്‍ ബൈഡന്‍ പ്രതികരിക്കുന്നത്. അതേസമയം, എന്തുതരം രോഗത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് 81കാരനായ ബൈഡന്‍ വ്യക്തമാക്കിയില്ല. ബിഇടി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൈഡന്റെ പ്രതികരണം. രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റാകാന്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ട്രംപിന് ഏറ്റവും മികച്ച എതിരാളി താനാണെന്നും മുന്‍പ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ബൈഡന് സന്ധിവാതവും ഉറക്കം സംബന്ധിച്ച രോഗവുമുണ്ടെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ കെവിന്‍ ഒ കെന്നര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബൈഡന്‍ ആരോഗ്യവാനാണെന്നും അന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. ലാസ് വേഗസില്‍ യുണിഡോസ് യുഎസ് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ജോ ബൈഡന് കൊവിഡ്…

    Read More »
Back to top button
error: