LocalNEWS

കേരളാ പോലീസ് അസോ. കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം

തളിപ്പറമ്പ്: കേരളാ പോലീസ് അസോസിയേഷന്‍ രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഐ.ജി.കെ.സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കെ.പി.എ ജില്ലാ പ്രസിഡന്റ് ടി.വി.ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് മുഖ്യാതിഥിയായി
ഇരിട്ടി എ.എസ്.പി യോഗേഷ് മന്ദയ്യ ഐപിഎസ്, കണ്ണൂര്‍ റൂറല്‍ അഡി: എസ്.പി എം.പി.വിനോദ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍. ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടെറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം രാജേഷ് കടമ്പേരി,കെ.പി.അനീഷ്, ടി.പ്രജീഷ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു

Signature-ad

ഡിവൈ.എസ്.പിമാരായ കെ.വിനോദ്കുമാര്‍, എം.കെ.കീര്‍ത്തിബാബു, ധനഞ്ജയബാബു, എ.വി.ജോണ്‍, കെപിഒഎ-കെപിഎ നേതാക്കളായ കെ.രാജേഷ്, കെ.പ്രവീണ, എന്‍.വി.രമേശന്‍, വി.സിനീഷ്, എം.വി.അനിരുദ്ധ്, എം.ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു

ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.സനത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു. കെ.പി.എ സംസ്ഥാന സെക്രട്ടെറി ഇ.വി.പ്രദീപന്‍ സംഘടനാ റിപ്പോര്‍ട്ടും കെ.പി.എ കണ്ണൂര്‍ റൂറല്‍ സെക്രട്ടറി കെ.പ്രിയേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ വി.വി.വിജേഷ് വരവുചെലവ് കണക്കും ഇ.സുമേഷ് ഓഡിറ്റ് കമ്മറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഇ.ആര്‍.സുരേഷ് പ്രമേയാവതരണം നടത്തി എം.ദിനേഷ്‌കുമാര്‍ സ്വാഗതവും ശോഭന്‍ബാബു നന്ദിയും പറഞ്ഞു.

 

Back to top button
error: