Month: June 2024

  • Kerala

    താമരശ്ശേരി ചുരത്തില്‍ അപകടം; തടികയറ്റി വന്ന ലോറി മറിഞ്ഞു, കാര്‍ മതിലില്‍ ഇടിച്ചു, ഗതാഗത നിയന്ത്രണം

    കോഴിക്കോട് : താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞും അപകടമുണ്ടായി. ചുരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. രാത്രി 12 മണിയോടെയാണ് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകര്‍ത്ത് സമീപത്തെ മതിലില്‍ ഇടിച്ചത്. താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആല്‍ബര്‍ട്ട്, ആല്‍ബില്‍, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നരയോടെ ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞും അപകടമുണ്ടായി. വയനാട്ടില്‍ നിന്ന് മരം കയറ്റിവന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ലോറിയിലുണ്ടായിരുന്നവര്‍…

    Read More »
  • Crime

    കിടപ്പുരോഗിയുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി; മകള്‍ ഗുരുതരാവസ്ഥയില്‍

    തിരുവനന്തപുരം: കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് നാടിനെ നടുക്കിയ സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്. കിടപ്പുരോഗിയായ ബിന്ദുവിനെ മുറിവേറ്റ് ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് ലീലയുടേത്. ഇവരുടെ മകന്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണ് ലീല സാഹസത്തിനു മുതിര്‍ന്നതെന്നാണ് പ്രാഥമിക വിവരം. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

    Read More »
  • Crime

    ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

    ആലപ്പുഴ: ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞു ഡ്രൈവറെ അസഭ്യം പറഞ്ഞ കേസില്‍ കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ മുന്‍ കൗണ്‍സിലറും ആലപ്പുഴ നോര്‍ത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ കെ.എ.സാബുവിനെയാണ് നോര്‍ത്ത് പൊലീസ് ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സാബുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ബുധനാഴ്ച വൈകിട്ട് 5.30ന് വടികാട് ചേരമാന്‍കുളങ്ങര ക്ഷേത്രത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കെ.എ.സാബു താന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ആലപ്പുഴ മോട്ടര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എംഎസിടി) ജഡ്ജിയുടെ വാഹനത്തിന് കുറുകെ നിര്‍ത്തുകയും ഡ്രൈവറെ അസഭ്യം പറയുകയും വാഹനത്തില്‍ കൈകൊണ്ട് ഇടിക്കുകയും ചെയ്‌തെന്നാണ് പരാതി. ജഡ്ജിയെ വീട്ടിലാക്കി മടങ്ങുന്നതിനിടെയാണ് സംഭവം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം വരുത്തിയതിനാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.

    Read More »
  • Crime

    മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചുതര്‍ത്തു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

    ആലപ്പുഴ: മദ്യലഹരിയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത്. ആലപ്പുഴ വാടക്കല്‍ സ്വദേശിയാണ് ജോസഫ്. പൊലീസുകാരന്റെ അതിക്രമത്തില്‍ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലില്‍ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി. ചങ്ങനാശേരിയില്‍ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറില്‍ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് വടിവാള്‍ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാന്‍ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങള്‍ അരങ്ങേറിയത്. ബൈക്കിന് മുന്നില്‍ വടിവാള്‍ വെച്ചുകൊണ്ടാണ് സിവില്‍…

    Read More »
  • Kerala

    മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ 5 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പാണ്. കേരളത്തില്‍ കാലവര്‍ഷമെത്തിയതായി കഴിഞ്ഞ ദിവസമാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. അതേസമയം ഈ വര്‍ഷം കേരളത്തില്‍ കാലവര്‍ഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്. ശക്തമായ പടിഞ്ഞാറന്‍ കാറ്റിന്റെയും അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴിയുടെയും സ്വാധീന ഫലമായി വരും ദിവസങ്ങളിലും മഴ തുടരും. ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം, കോട്ടയത്ത് വീണ്ടും മഴ ശക്തമായി. പാലാ, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലും കോട്ടയം നഗരത്തിലും ഇന്നലെ രാത്രി ശക്തമായ മഴ ലഭിച്ചു.പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതും ജനങ്ങളെ വലച്ചു. 20 മണിക്കൂര്‍ മഴ മാറി നിന്ന ശേഷമാണ് ജില്ലയില്‍ വീണ്ടും മഴ കനത്തത്. മഴയെ തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ ഐസിയുവിന് സമീപം…

    Read More »
  • Kerala

    സര്‍ക്കാര്‍ ജീവനക്കാര്‍ക്കിനി ‘പരമാനന്ദം’; ശമ്പളത്തില്‍നിന്നു മാസം തോറും തുക പിടിക്കും, ‘ജീവാനന്ദം’ പദ്ധതി റെഡി

    തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാസം തോറും നിശ്ചിത തുക ഈടാക്കി ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. ജീവനക്കാര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിനല്‍കാന്‍ ഇന്‍ഷുറന്‍സ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇന്‍ഷ്വറന്‍സ് പദ്ധതികളും പ്രതിമാസ പെന്‍ഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി. നിലവില്‍ മെഡിസെപ് ചികിത്സാപദ്ധതിക്കായി പ്രതിമാസം 500 രൂപവീതം ജീവനക്കാരില്‍നിന്നും പിടിക്കുന്നുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കാരില്‍നിന്ന് 10 ശതമാനത്തില്‍ കുറയാത്ത തുക പെന്‍ഷന്‍ഫണ്ടിലേക്ക് ഈടാക്കുന്നുമുണ്ട്. പിഎഫ് അടക്കം മറ്റ് വിഹിതവും ജീവനക്കാര്‍ നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഖജനാവിലേക്ക് പണം കണ്ടെത്താനുള്ള കുറുക്കുവഴിയാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. ശമ്പളത്തിന്റെ പത്തുശതമാനംവീതം ഈടാക്കിയാല്‍പോലും പ്രതിമാസം കോടികള്‍ സര്‍ക്കാരിന് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകും. ജീവനക്കാരുടെ ശമ്പളം പിടിച്ച് സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് മുഖേന…

    Read More »
  • Kerala

    10 ലക്ഷം മുടക്കിയാല്‍ കിട്ടാത്ത റീച്ച്… പിഴയ്ക്ക് മറുപടി പരിഹാസം; ‘കാര്‍ കുള’മാക്കിയ യൂട്യൂബറെ പൂട്ടും

    തിരുവനന്തപുരം: കാറിനുള്ളില്‍ ‘കുള’മൊരുക്കിയ സംഭവത്തില്‍ നടപടി നേരിട്ട യു ട്യൂബര്‍ സഞ്ജു ടെക്കി നടപടികളെ നിസ്സാരവത്കരിച്ചും പരിഹസിച്ചും പുതിയ വീഡിയോ അപ്ലോഡ് ചെയ്തു. ഇതേത്തുടര്‍ന്ന് ഇയാളുടെ മുഴുവന്‍ റോഡ് നിയമലംഘനങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക അന്വേഷണസംഘത്തെ മോട്ടോര്‍വാഹന വകുപ്പ് (എം.വി.ഡി.) ചുമതലപ്പെടുത്തി. നടപടി നേരിട്ടിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലാണ് വീഡിയോയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഹൈക്കോടതിയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതിനാല്‍ കേസ് കൂടുതല്‍ നിയമനടപടികളിലേക്കു കടക്കുമെന്നുറപ്പായി. വീഡിയോ വൈറലാകാന്‍ കാറിന്റെ നടുവിലെ സീറ്റഴിച്ചുമാറ്റി ‘കുള’മൊരുക്കി യാത്രചെയ്തതിന് കലവൂര്‍ സ്വദേശി സഞ്ജുവിനും സംഘത്തിനുമെതിരേ ബുധനാഴ്ചയാണ് എം.വി.ഡി. നടപടിയെടുത്തത്. കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുകയും ഇയാള്‍ക്കെതിരേ ആറു വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതിനും കേസെടുത്തതിനും ശേഷം തനിക്കും തന്റെ ചാനലിനും വലിയ പ്രചാരം കിട്ടിയെന്നാണ് ഇയാളുടെ അവകാശവാദം. 10 ലക്ഷം രൂപ ചെലവിട്ടാല്‍പോലും കിട്ടാത്ത പ്രശസ്തി ലഭിച്ചെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. ശിക്ഷാനടപടിയുടെ ഭാഗമായി എടപ്പാളിലെ എം.വി.ഡി. കേന്ദ്രത്തില്‍ ബോധവത്കരണ ക്ലാസ്സില്‍…

    Read More »
  • Crime

    പുണെ ആഡംബരക്കാര്‍ അപകടം; മകന്റെ രക്തസാംപിള്‍ മാറ്റി നല്‍കി, പ്രതിയുടെ അമ്മ അറസ്റ്റില്‍

    മുംബൈ: പുണെയില്‍ പതിനേഴുകാരന്‍ മദ്യലഹരിയില്‍ ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ അമ്മ ശിവാനി അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതിയുടെ രക്തസാംപിളിനു പകരം തന്റെ രക്തം പരിശോധനയ്ക്കായി നല്‍കിയ കേസിലാണ് അറസ്റ്റെന്ന് പുണെ പൊലീസ് കമ്മിഷണര്‍ അമൃതേഷ് കുമാര്‍ പറഞ്ഞു. ആദ്യം കൗമാരക്കാരന്റേത് എന്ന നിലയില്‍ പരിശോധിച്ച രക്തം ശിവാനി അഗര്‍വാളിന്റേതാണെന്നു കണ്ടെത്തിയിരുന്നു. അപകടം നടന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ രക്തസാംപിളും മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. പതിനേഴുകാരനെ ചോദ്യം ചെയ്യാന്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ അനുമതി തേടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നാണ് ചട്ടം. അപകട ദിവസം പതിനേഴുകാരന്‍ മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ അറസ്റ്റിലായ പിതാവ് വിശാല്‍ അഗര്‍വാളും മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാളും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം നല്‍കിയതിനാണ് പിതാവ് അറസ്റ്റിലായത്. അപകടം നടന്നതിന് പിന്നാലെ കുടുംബ…

    Read More »
  • India

    മുലപ്പാല്‍ വില്പന നിയമവിരുദ്ധം: ചെന്നൈയില്‍ മുലപ്പാല്‍ വില്‍പ്പന നടത്തുന്ന സ്ഥാപനം പൂട്ടിച്ചു

    ചെന്നൈ: തമിഴ്‌നാട്ടില്‍ മുലപ്പാല്‍ വില്‍പ്പന നടത്തിവന്ന സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. സ്ഥാപന ഉടമ മുത്തയ്യക്കെതിരെ കേസെടുത്തു. 20 മില്ലിലിറ്റര്‍ കുപ്പിക്ക് 500 രൂപയാണ് ഈടാക്കിയിരുന്നത്. ലൈഫ് വാക്‌സിന്‍ സ്റ്റോര്‍ എന്ന സ്ഥാപനമാണ് അനധികൃത വില്‍പ്പന നടത്തിവന്നത്. 20 മില്ലി ലിറ്ററിന്റെ 45 ബോട്ടിലുകള്‍ സ്ഥാപനത്തിന്റെ ഫ്രീസറിനകത്ത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.   മുലപ്പാല്‍ അധിഷ്ഠിത ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2016ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാല്‍ സംസ്കരിക്കുന്നതിനോ വില്‍ക്കുന്നതിനോ അനുവാദമില്ല. ഇതിനായി ആര്‍ക്കും ലൈസന്‍സും  നല്‍കിയിട്ടില്ല. മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്റെ  വില്പന കുതിച്ചുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി  ഭക്ഷ്യസുരക്ഷാ അതോറിട്ടി ഓഫ് ഇന്ത്യ രംഗത്തെത്തിയത്. അതേസമയം മുലയൂട്ടുന്ന അമ്മയ്ക്ക് ആരോഗ്യവും സമ്മതവും ഉണ്ടെങ്കിൽ മുലപ്പാൽ ദാനം ചെയ്യാന്‍ നിയമപരമായി അനുവാദമുണ്ട്. ചെന്നൈയിൽ പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്നതിനായുള്ള ലൈസന്‍സിന്റെ മറവിലായിരുന്നു…

    Read More »
  • Kerala

    മദ്യപാനികൾ മാത്രം അറിയാൻ:  ഇന്നും ചൊവ്വാഴ്ചയും സമ്പൂര്‍ണ ഡ്രൈ ഡേ; കേരളത്തില്‍ ബിവറേജും ബാറും തുറക്കില്ല

         ഈ ആഴ്ച രണ്ട് ദിവസം കേരളത്തില്‍  ഒരു തുള്ളി മദ്യം ലഭിക്കില്ല. 1-ാംതിയതിയും 4-ാം തിയതിയും കേരളത്തില്‍ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 1-ാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും 4-ാം തിയതി ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും ബാറുകൾ ഉൾപ്പടെ സംസ്ഥാനത്തെ മുഴുവൻ മദ്യ വില്‍പ്പനശാലകളും അടഞ്ഞുകിടക്കും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തില്‍ 2 ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു. വോട്ടെടുപ്പിനു മുന്നോടിയായി ഏപ്രില്‍ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.

    Read More »
Back to top button
error: