KeralaNEWS

താമരശ്ശേരി ചുരത്തില്‍ അപകടം; തടികയറ്റി വന്ന ലോറി മറിഞ്ഞു, കാര്‍ മതിലില്‍ ഇടിച്ചു, ഗതാഗത നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞും അപകടമുണ്ടായി. ചുരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഒരു വശത്തുകൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

രാത്രി 12 മണിയോടെയാണ് നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടമുണ്ടായത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകര്‍ത്ത് സമീപത്തെ മതിലില്‍ ഇടിച്ചത്.

Signature-ad

താമരശ്ശേരി -മുക്കം സംസ്ഥാന പാതയില്‍ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആല്‍ബര്‍ട്ട്, ആല്‍ബില്‍, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ മൂന്നരയോടെ ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞും അപകടമുണ്ടായി. വയനാട്ടില്‍ നിന്ന് മരം കയറ്റിവന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. ലോറിയിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

Back to top button
error: