Month: June 2024

  • Crime

    വീട്ടിലെ അടുക്കളയില്‍ ചാരായ നിര്‍മാണം; ചാലക്കുടിക്കാരന്‍ ‘ചങ്ങാതി’ അറസ്റ്റില്‍

    തൃശൂര്‍: വീട്ടില്‍ വ്യാജ ചാരായം നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. പരിയാരം മണലായി വേങ്ങൂരാന്‍ വീട്ടില്‍ റിജുവിനെയാണ് ചാലക്കുടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് സമീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും 10ലിറ്റര്‍ വ്യാജ ചാരായവും 80ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയില്‍ നിന്നും ഇവ പിടിച്ചെടുത്തത്. സ്വന്തം ഉപയോഗത്തിനും വില്പനക്കായുമാണ് വ്യാജ ചാരായം നിര്‍മ്മിക്കുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. അസി. ഇന്‍സ്‌പെക്ടര്‍മാരായ ജെയ്‌സണ്‍ ജോസ്, കെ.എന്‍ സുരേഷ്, ഇ.പി ദിബോസ്, പി.പി ഷാജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    Read More »
  • Kerala

    അതിതീവ്ര മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, തൃശ്ശൂരില്‍ ഇടിമിന്നലേറ്റ് രണ്ട് മരണം

    തൃശ്ശൂര്‍/തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ടാണ്. കാലവര്‍ഷം വരവറിയിച്ചതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ്. അതിശക്തമായി തുടരുന്ന മഴയില്‍ തൃശ്ശൂര്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. നഗരത്തിന്റെ ഭൂരിഭാഗം റോഡുകളിലും വെള്ളപ്പൊക്കം രൂപപ്പെട്ട് ഗതാഗതം സ്തംഭിച്ചു. ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയാണെന്നാണ് റിപ്പോര്‍ട്ട്. തൃശ്ശൂരില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴ ഇപ്പോഴും ശമിച്ചിട്ടില്ല. വ്യാപകമായ നാശനഷ്ടവും ജില്ലയിലുണ്ടായിട്ടുണ്ട്. നഗരത്തിലെ മൂന്ന് ആശുപത്രികളില്‍ വെള്ളം കയറി. ഇരിങ്ങാലക്കുടി, പൂതംകുളം ജങ്ഷന്‍, കുന്നംകുളം എന്നിവിടങ്ങളിലും വെള്ളക്കെട്ടുണ്ട്. വെള്ളം കയറിയതോടെ ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.വീടുകളിലും വെള്ളംകയറി. ഒല്ലൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ്…

    Read More »
  • Kerala

    മാലിന്യടാങ്കില്‍ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, ഉടമയ്‌ക്കെതിരെ കേസ്

    കോഴിക്കോട്: കോവൂരില്‍ ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം അറിയിച്ചു. മുന്‍കരുതല്‍ ഇല്ലാതെ തൊഴിലാളികളെ ടാങ്കില്‍ ഇറക്കിയതിനാണ് നടപടി. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. ഫൊറന്‍സിക് സംഘം മാലിന്യ ടാങ്കിലെ സാംപിള്‍ ശേഖരിച്ചു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി രേഖപ്പെടുത്തും. കിനാലൂര്‍ എറമ്പറ്റ താഴ മങ്ങാട്ടുമ്മല്‍ അശോകന്‍ (56), നടുവണ്ണൂര്‍ കരുവണ്ണൂര്‍ തോലേറ്റിയില്‍ റെനീഷ് (43) എന്നിവരാണ് മരിച്ചത്. ഇരിങ്ങാടന്‍പള്ളി കാളാണ്ടിത്താഴം റോഡിലെ അമ്മാസ് ദാബ ഹോട്ടലില്‍ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. 7 അടിയോളം താഴ്ചയുള്ള ടാങ്കില്‍ 2 അടിയോളം ദ്രവരൂപത്തില്‍ മാലിന്യം ഉണ്ടായിരുന്നു. പൂട്ടിക്കിടക്കുന്ന ഹോട്ടല്‍, നടത്തിപ്പുകാര്‍ മാറുന്നതിന്റെ മുന്നോടിയായി നവീകരിക്കുമ്പോഴാണ് ദുരന്തം. ടാങ്കിന്റെ ആള്‍നൂഴി (മാന്‍ഹോള്‍) മാറ്റി ഇറങ്ങിയ അശോകന്‍ ടാങ്കിലേക്ക് കുഴഞ്ഞുവീണു. രക്ഷിക്കാന്‍ ഇറങ്ങിയ റിനീഷും കുഴഞ്ഞുവീഴുകയായിരുന്നു. മറ്റൊരാള്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പിന്മാറി. തുടര്‍ന്ന്, അഗ്‌നിരക്ഷാസേന എത്തിയാണ്…

    Read More »
  • Crime

    മലദ്വാരത്തില്‍ ഒളിപ്പിച്ച് എയര്‍ ഹോസ്റ്റസിന്റെ സ്വര്‍ണ്ണക്കടത്ത്; സൊറാബിയെ റാക്കറ്റുമായി ബന്ധപ്പെടുത്തിയത് സുഹൈല്‍

    കണ്ണൂര്‍: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ള ശ്രമത്തിനിടെ എയര്‍ ഹോസ്റ്റസ് പിടിയിലായ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ് സീനിയര്‍ കാബിന്‍ ക്രൂ തില്ലങ്കേരി സ്വദേശി തനലോട്ട് സുഹൈലിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 10 വര്‍ഷമായി കാബിന്‍ ക്രൂവായി ജോലി ചെയ്യുകയാണ്. കോടതിയില്‍ ഹാജരാക്കിയ സുഹൈലിനെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും. കഴിഞ്ഞ ദിവസം മസ്‌കറ്റില്‍നിന്ന് കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയര്‍ ഹോസ്റ്റസായ കൊല്‍ക്കത്ത സ്വദേശിനി സൊറാബി ഖാതൂനെയാണ് സ്വര്‍ണക്കടത്തിന് അറസ്റ്റുചെയ്തത്. സ്വര്‍ണക്കടത്ത് സംഘവുമായി സൊറാബിയെ ബന്ധപ്പെടുത്തുന്നതില്‍ സുഹൈലിന് കാര്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡി.ആര്‍.െഎ. നടത്തിയ പരിശോധനയിലാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച 960 ഗ്രാം സ്വര്‍ണ്ണമായി സൊറാബിയെ പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലിന്‌ശേഷം മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ സൊറാബിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇവര്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.ആര്‍.ഐ. വൃത്തങ്ങള്‍ അറിയിച്ചു. മുമ്പ്…

    Read More »
  • Kerala

    റേഷന്‍കടയില്‍നിന്ന് മടങ്ങുംവഴി ഓവുചാലില്‍ വീണു; പരുക്കോടെ വീട്ടിലെത്തിയ ഭര്‍ത്താവിനക്കെണ്ട് ഭാര്യ കുഴഞ്ഞുവീണു മരിച്ചു

    കാസര്‍കോട്: കാഞ്ഞങ്ങാട് ഓവുചാലില്‍ വീണ് പരിക്കേറ്റ ഭര്‍ത്താവിനെ കണ്ട് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത് ദീപം ഭവനത്തില്‍ മീരാ കാംദേവ് ആണ് മരിച്ചത്. ചെളിയില്‍ മുങ്ങി വീട്ടിലെത്തിച്ച ഭര്‍ത്താവിനെ കണ്ടാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ റേഷന്‍കടയില്‍ പോയി മടങ്ങിവരുന്ന വഴിയാണ് ഭര്‍ത്താവ് എച്ച്.എന്‍ കാംദേവ് ശ്രീകൃഷ്ണ ക്ഷേത്രം റോഡ് സംസ്ഥാനപാതയോട് ചേരുന്നിടത്തെ ഓടയിലേക്ക് വഴുതി വീണത്. റോഡരികിലെ ഓവുചാലിന്റെ തുടക്കത്തില്‍ മാത്രമാണ് സ്ലാബ് ഉള്ളത്. ഒരാള്‍ താഴ്ചയുള്ള ചാലില്‍ വീണ ഇദ്ദേഹത്തെ ഓടിയെത്തിയവര്‍ പുറത്തേക്കെടുത്തു. കൈമുട്ടിന് മാത്രമേ പരിക്കേറ്റിട്ടുള്ളൂവെന്നതിനാല്‍ കാറില്‍ വീട്ടിലേക്കു കൊണ്ടുപോയി. ചെളിപുരണ്ട് അവശനായ ഭര്‍ത്താവിനെ കണ്ടതും ഭാര്യ കുഴഞ്ഞുവീഴുകയായിരുന്നു. അതേ കാറില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അരമണിക്കൂറിനുള്ളില്‍ മരിച്ചു. സംസ്‌കാരം ഇന്ന് പുതിയകോട്ട പൊതുശ്മശാനത്തില്‍. മക്കള്‍: രാകേഷ് (കാനഡ), ദീപാ രമേഷ് (ചെന്നൈ) ശില്പാ വിഷ്ണു( ദുബായ്). മരുമക്കള്‍: സന്ധ്യ (കാനഡ), ആര്‍ രമേഷ് (ചെന്നൈ), വിഷ്ണു രാജശേഖരന്‍…

    Read More »
  • Crime

    അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്: ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍

    കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണി പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ച് നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി സാബിത്ത് നാസര്‍ മൊഴിനല്‍കിയിരുന്നു. ഹൈദരാബാദ് കേന്ദ്രമായുള്ള സംഘമാണ് തങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് സാബിത്ത് നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. ഹൈദരാബാദിലാണ് കേസിലെ പ്രധാന കണ്ണികളുള്ളതെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവിടെയെത്തിയ അന്വേഷണ സംഘമാണു പ്രതിയെ വലയിലാക്കിയത്. ഇയാളെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. തുടക്കത്തില്‍ നെടുമ്പാശ്ശേരി പൊലീസാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിനു രൂപംനല്‍കുകയായിരുന്നു. ഇന്നലെയാണ് അന്വേഷണസംഘം ഹൈദരാബാദിലെത്തി പരിശോധന ആരംഭിച്ചത്.  

    Read More »
  • LIFE

    ”ലിപ്‌ലോക്ക് സീനിന്റെ ആരാധികയല്ല; ഇപ്പോള്‍ ഞാന്‍ ഡേറ്റിങ്ങില്‍, മുന്‍പുണ്ടായത് വിവാഹമെന്ന് പറയാന്‍ കഴിയില്ല…”

    വിവാഹത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും മനസ്സു തുറന്ന് നടിയും മോഡലുമായ ദിവ്യ പിള്ള. വിവാഹത്തെക്കുറിച്ചും പിന്നീട് ആ ജീവിതം ഉപേക്ഷിച്ചതിനെക്കുറിച്ചും തുറന്നു പറഞ്ഞ താരം താന്‍ ഇപ്പോള്‍ ഡേറ്റിങ്ങിലാണെന്നും വ്യക്തമാക്കി. പുതിയ തെലുങ്കു ചിത്രം തണ്ടേലിന്റെ പ്രമോഷന്റെ ഭാഗമായി ഒരു തെലങ്കു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലേയും അഭിനയജീവിതത്തിലെയും വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദിവ്യ മനസു തുറന്നത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി 12 വര്‍ഷമായി റിലേഷന്‍ഷിപ്പില്‍ ആയിരുന്നുവെന്ന് ദിവ്യ പിള്ള വെളിപ്പെടുത്തി. ”മൂകാംബികയില്‍ വച്ച് ഞങ്ങള്‍ വിവാഹിതരായി. എന്റെ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു പിരിയേണ്ടി വന്നു. ക്ഷേത്രത്തില്‍ വച്ചു നടന്ന ചടങ്ങ് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും രണ്ടു രാജ്യങ്ങളിലെ പൗരന്മാരായതിനാല്‍ ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതു ശരിയാക്കിയെടുക്കുന്നതിനു മുന്‍പു തന്നെ ഞങ്ങള്‍ പിരിഞ്ഞു. നിയമപരമായി രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാല്‍ വിവാഹമോചനത്തിന്റെ നൂലാമാലകള്‍ ഉണ്ടായിരുന്നില്ല. നിങ്ങള്‍ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നല്‍കണമെന്ന്…

    Read More »
  • Kerala

    സ്വരാജ് ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍; പുത്തലത്ത് ദിനേശന്‍ രാജ്യസഭാ സ്ഥാനാര്‍ഥി?

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പാര്‍ട്ടി മുഖപത്രത്തിന്റെ ചീഫ് എഡിറ്ററുമായ പുത്തലത്ത് ദിനേശനെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചേക്കും. ഇത് കണക്കിലെടുത്താണ് മറ്റൊരു സെക്രട്ടേറിയറ്റംഗമായ എം. സ്വരാജിനെ പാര്‍ട്ടി മുഖപത്രത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ചുമതല ഏല്‍പ്പിക്കാനുള്ള തീരുമാനമെന്നാണ് വിവരം. ദേശാഭിമാനി റെസിഡന്റ് എഡിറ്ററായി എം. സ്വരാജിനെ നിയമിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റംഗമാണ് സ്വരാജ്. നിലവിലെ റെസിഡന്റ് എഡിറ്റര്‍ വി.ബി. പരമേശ്വരന്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് നിയമനം. തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് നേരത്തെ ഡിവൈഎഫ്ഐ മുഖമാസിക യുവധാരയുടെ എഡിറ്ററായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

    Read More »
  • Kerala

    അവന്തികയുടെ സങ്കടം മന്ത്രി ശിവന്‍കുട്ടിയറിഞ്ഞു; നഷ്ടപ്പെട്ട സൈക്കിളിന് പകരം പുതിയത് വീട്ടിലെത്തും

    കൊച്ചി: സൈക്കിള്‍ മോഷണം പോയതിന്റെ സങ്കടം അറിയിക്കാന്‍ കത്തെഴുതിയ പത്താം ക്‌ളാസുകാരി അവന്തികയ്ക്ക് മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കുന്നത് പുതിയ സൈക്കിള്‍. പുത്തന്‍ സൈക്കിളുമായി ജൂണ്‍ രണ്ടിന് കൊച്ചിയിലെത്തുന്ന മന്ത്രിയെ കാത്തിരിക്കുകയാണ് എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് പത്താം ക്‌ളാസ് ഫുള്‍ എ പ്‌ളസോടെ പാസായ അവന്തിക. പാലാരിവട്ടം വട്ടത്തിപ്പാടത്തെ വാടകവീട്ടില്‍ നിന്ന് നാലുകിലോമീറ്റര്‍ അകലെ വെണ്ണലയില്‍ അവന്തിക ട്യൂഷന് പോയിരുന്നത് ബി.എസ്.എ ലേഡി ബേര്‍ഡ് സൈക്കിളിലായിരുന്നു. പുലര്‍ച്ചെ ആറിന് ട്യൂഷന് പോയി തിരിച്ചെത്തിയിട്ടു വേണം ബസില്‍ സ്‌കൂളില്‍ പോകാന്‍. മേയ് 21ന് ട്യൂഷന്‍ കഴിഞ്ഞ് സൈക്കിള്‍ വീട്ടുമുറ്റത്തുവച്ചു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ സൈക്കിളില്ല. തുടര്‍ന്ന് സമീപത്തെ ഫ്‌ളാറ്റിലെ സി.സി.ടി.വി പരിശോധിച്ചപ്പോള്‍ ഒരാള്‍ സൈക്കിളെടുത്ത് പോയെന്ന് വ്യക്തമായി. പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ആറായിരം രൂപയുടെ സൈക്കിള്‍ നഷ്ടമായതിന്റെ സങ്കടമറിയിക്കാന്‍ മന്ത്രി ശിവന്‍കുട്ടിക്ക് ഇ-മെയിലയച്ചത്. മന്ത്രി പൊലീസിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് സൈക്കിള്‍ സമ്മാനിക്കാന്‍…

    Read More »
  • Crime

    49 സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ പന്നിത്തീറ്റയാക്കി; കൊടുംകുറ്റവാളിയെ ജയിലില്‍ സഹതടവുകാരന്‍ തല്ലിക്കൊന്നു

    ഒട്ടാവ(കാനഡ): 49 സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ പന്നികള്‍ക്ക് ഭക്ഷണമാക്കിയ കൊടുകുറ്റവാളി ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കനേഡിയന്‍ സീരിയര്‍ കില്ലറായ റോബര്‍ട്ട് പിക്ടണാ(71) ണ് മരിച്ചത്. വാന്‍കൂവറിന് സമീപമുള്ള തന്റെ പന്നി ഫാമിലേക്ക് സ്ത്രീകളെ കൊണ്ടുവന്ന് കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ പന്നിക്ക് തീറ്റയായി നല്‍കുകയായിരുന്നു. കൊടുംകുറ്റവാളിയായ പിക്ടണ് 25 വര്‍ഷത്തേക്ക് പരോള്‍ പോലും നല്‍കാന്‍ പാടില്ലെന്ന് കോടതി വിധിച്ചിരുന്നു. മേയ് 19 ന് ക്യൂബെക്ക് പ്രവിശ്യയിലെ പോര്‍ട്ട്-കാര്‍ട്ടിയര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ മറ്റൊരു അന്തേവാസി നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിക്ടണ്‍ വെള്ളിയാഴ്ച മരിച്ചുവെന്ന് കറക്ഷണല്‍ സര്‍വീസ് ഓഫ് കാനഡ പ്രസ്താവനയില്‍ അറിയിച്ചു. പിക്ടണിനെ ആക്രമിച്ച 51 കാരനായ തടവുകാരന്‍ കസ്റ്റഡിയിലാണെന്ന് പൊലീസ് വക്താവ് ഹ്യൂഗ്‌സ് ബ്യൂലിയു വ്യക്തമാക്കി.പടിഞ്ഞാറന്‍ കാനഡയില്‍ പന്നി ഫാം നടത്തുകയായിരുന്നു പിക്ടണ്‍. 2007ലാണ് പിക്ടണ്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 26 സ്ത്രീകളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ താന്‍ 49 സ്ത്രീകളെ കൊന്നതായി പിക്ടണ്‍ ഒരു രഹസ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.തുടര്‍ന്ന്…

    Read More »
Back to top button
error: