ഈ ആഴ്ച രണ്ട് ദിവസം കേരളത്തില്‍ ഒരു തുള്ളി മദ്യം ലഭിക്കില്ല. 1-ാംതിയതിയും 4-ാം തിയതിയും കേരളത്തില്‍ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
1-ാം തിയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും 4-ാം തിയതി ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂർണ മദ്യ നിരോധനമുള്ളത്. ഈ രണ്ട് ദിവസവും ബാറുകൾ ഉൾപ്പടെ സംസ്ഥാനത്തെ മുഴുവൻ മദ്യ വില്‍പ്പനശാലകളും അടഞ്ഞുകിടക്കും.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തില്‍ 2 ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂർ അടച്ചിട്ടിരുന്നു.
വോട്ടെടുപ്പിനു മുന്നോടിയായി ഏപ്രില്‍ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.