Month: June 2024

  • Kerala

    ഹരിപ്പാട് 8 വയസ്സുകാരൻ  പേവിഷ ബാധയേറ്റ് മരിച്ച സംഭവം: കുട്ടിക്ക് വാക്സിൻ നൽകിയില്ലെന്നും ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്നും  കുടുംബം

        പേവിഷബാധയേറ്റ് 8 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധയുടെ കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ തയ്യാറാകാത്തതാണ് ദേവനാരായണന്‍റെ മരണത്തിനിടയാക്കിയതെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ മാസം 21ന്  നായയുടെ കടിയേറ്റ   ദേവനാരായണൻ ഇന്നലെയാണ്  മരിച്ചത്. വീട്ടിനു മുന്നിൽ ദേവനാരായണൻ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. റോഡിലൂടെ നടന്നു വന്ന കൂട്ടുകാരനെയും അമ്മയേയും തെരുവ്നായ ആക്രമിക്കാൻ പോകുന്നത് കുട്ടി കണ്ടു. കയ്യിലിരുന്ന പന്ത് കൊണ്ട് നായയെ എറിഞ്ഞു. ഇതോടെ, നായ ദേവനാരായണന്റെ നേര്‍ക്ക് ചാടി വീണു. ഓടി രക്ഷപ്പെടുന്നതിനിടെ സമീപത്തെ ഓടയിൽ വീണ് കുട്ടിക്കുപരിക്കേറ്റു. ഉടൻ  തന്നെ  താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.  എന്നാല്‍ നായ കടിച്ചതിന്റെ പാടുകളൊന്നും കാണാതിരുന്നതിനാല്‍ വീഴ്ചയില്‍ ഉണ്ടായ പരുക്കിന് മരുന്ന് വച്ച ശേഷം ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയാണ് ചെയ്തത്. പക്ഷേ രണ്ടുവട്ടം ഡോക്ടർമാരെ കണ്ടിട്ടും കുത്തിവെയ്പ് നൽകിയില്ലെന്ന് കുട്ടിയുടെ മുത്തച്ഛൻ ആരോപിക്കുന്നു. കുട്ടിയെ ആശുപത്രിയിൽ…

    Read More »
  • Kerala

    പരസ്പര വിശ്വാസമില്ലാതെ ജീവിക്കുക അസാദ്ധ്യം, പക്ഷേ അന്ധമായ വിശ്വാസം അപകടം വരുത്തും

    വെളിച്ചം രാജാവിന് കുതിരകളെ വലിയ ഇഷ്ടമായിരുന്നു.  മികച്ച കുതിരകളുടെ ഒരു സംഘം തന്നെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു.  ഒരിക്കല്‍ പുറം നാട്ടിൽ നിന്നും ഒരാള്‍ ഒരു കുതിരയെയും കൊണ്ട് വന്നു.  ഇതുപോലെ മികച്ച 50 കുതിരകള്‍ തന്റെ കയ്യിലുണ്ടെന്ന് അയാള്‍ പറഞ്ഞു.  രാജാവിന് കുതിരയെ വളരെ ഇഷ്ടപ്പെട്ടു. മറ്റു കുതിരകളെ കൂടി തരാമെന്ന വാഗ്ദാനത്തില്‍ രാജാവ് അയാള്‍ക്ക് അയ്യായിരം സ്വര്‍ണ്ണനാണയങ്ങൾ നല്‍കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ വന്നില്ല. ഒരുദിവസം രാജാവ് നടക്കാനിറങ്ങിയപ്പോള്‍ വിദൂഷകന്‍ രാജ്യത്തെ ഏറ്റവും വലിയ വിഢ്ഢികളുടെ പേര് എഴുതുന്നത് കണ്ടു. അതില്‍ ആദ്യം തന്റെ പേര് കണ്ട് രാജാവ് അത്ഭുതത്തോടെ കാര്യമന്വേഷിച്ചു.  വിദൂഷകന്‍ പറഞ്ഞു:    “ഒരു അപരിചിതന് അയ്യായിരം സ്വര്‍ണ്ണനാണയം കൊടുത്ത് അയാള്‍ വരുന്നതും കാത്തിരിക്കുന്നയാളെ വിഢ്ഢിയന്നല്ലാതെ എന്ത് വിളിക്കാന്‍.” അപ്പോള്‍ രാജാവ് ചോദിച്ചു:     “അയാള്‍ വന്നാലോ…?”    “അങ്ങനെയെങ്കില്‍ ഞാന്‍ അങ്ങയുടെ പേര് വെട്ടി അയാളുടെ പേരെഴുതും…”  വിദൂഷകന്‍ പറഞ്ഞു. അന്ധമായ വിശ്വാസം അപകടമാണ്.  പക്ഷേ,വിശ്വാസമില്ലാതെ…

    Read More »
Back to top button
error: