Month: June 2024

  • Kerala

    പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും; കൂറിലോസിന്റെ വിമര്‍ശത്തിനെതിരേ മുഖ്യമന്ത്രി

    തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും, ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നുമാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ന് രാവിലെ മാധ്യമങ്ങളില്‍ പഴയ ഒരു പുരോഹിതന്റെ വാക്കുകള്‍ കാണാന്‍ കഴിഞ്ഞു. പ്രളയമാണ് ഈ സര്‍ക്കാരിന് അധികാരത്തിലേറ്റിയത്. ഇനിയൊരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ട എന്നാണ് ആ പുരേഹിതന്‍ പറഞ്ഞത്. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠമെന്നും പിണറായി പറഞ്ഞു. പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു. തളര്‍ന്നിരുന്നപോകേണ്ട ഒരുഘട്ടത്തില്‍. നമ്മുടെ നാടിന്റെ ഒരു…

    Read More »
  • Crime

    പൂട്ടിയ ഷോറൂമിലെ കാറെടുത്ത് കറക്കം; സെയില്‍സ് മാനേജര്‍ക്ക് 3.42 ലക്ഷം പിഴ

    കൊച്ചി: മോട്ടോര്‍ വാഹനവകുപ്പ് അടച്ചുപൂട്ടിയ കാര്‍ ഷോറൂമിലെ പുത്തന്‍ വാഹനത്തില്‍ കറങ്ങിയ സെയില്‍സ് മാനേജര്‍ക്ക് ‘എട്ടി’ന്റെപണി. ചേര്‍ത്തല സ്വദേശി വിഷ്ണുവിനെതിരേയാണ് എറണാകുളം ആര്‍.ടി.ഒ. കെ. മനോജിന്റെ നടപടി. ഇയാള്‍ 3.42 ലക്ഷം രൂപ നികുതിയിനത്തില്‍ അടയ്ക്കണം. പ്രവര്‍ത്തനരഹിതമായ ഷോറൂമിലെ വാഹനം ചട്ടംപാലിക്കാതെ നിരത്തിലിറക്കിയതിനാണ് നടപടി. ഇന്‍ഫോപാര്‍ക്ക്-എക്‌സ്പ്രസ് ഹൈവേയില്‍ സ്‌കൂള്‍വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കിടെയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ. അസീം, സെയില്‍സ് മാനേജറുടെ നമ്പറില്ലാ കാര്‍ പിടിച്ചത്. പരിശോധനയില്‍ മാസങ്ങള്‍ക്കു മുന്‍പ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് പൂട്ടിയ മരടിലെ കാര്‍ ഷോറൂമിലെ വാഹനമാണെന്ന് കണ്ടെത്തി. കാര്‍ ഷോറൂമിലെ വാഹനം നമ്പര്‍പ്ലേറ്റില്ലാതെ പുറത്തിറക്കണമെങ്കില്‍ ഒരുവര്‍ഷത്തെ ടാക്‌സ് അടച്ച രേഖ, ട്രേഡ് സര്‍ട്ടിഫിക്കറ്റ്, എന്നിവ കൂടാതെ ഫോം 19 അനുമതിപത്രം എന്നിവ നിര്‍ബന്ധമാണ്. എന്നാല്‍ ഇതൊന്നുമില്ലാതെ ഒരുവര്‍ഷമായി ഈ കാര്‍ സെയില്‍സ് മാനേജര്‍ ഉപയോഗിച്ചുവരുകയായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഷോറൂം വാഹനമായതിനാല്‍ ആരും പരിശോധിക്കില്ലെന്ന ധാരണയിലാണ് വാഹനം ഉപയോഗിച്ചുപോന്നത്. ഇതുവരെ 19,500 കിലോമീറ്ററോളം…

    Read More »
  • Kerala

    വിജയത്തിലും ‘കുലത്തൊഴില്‍’ മറക്കാതെ കേരളാ ബി.ജെ.പി; പോര് മൂക്കുന്നു, സുരേഷ് ഗോപിയും രാജീവ് ചന്ദ്രേശഖറും ഇറങ്ങിക്കളിക്കുമെന്ന പേടിയില്‍ ‘താപ്പാനകള്‍’

    തിരുവനന്തപുരം: തിളക്കമാര്‍ന്ന വിജയം നേടിയ കോണ്‍ഗ്രസിനും തകര്‍ന്നടിഞ്ഞ സി.പി.എമ്മിനും പിന്നാലെ കേരളത്തില്‍ ചരിത്ര വിജയം കരസ്ഥമാക്കിയ ബി.ജെ.പിയിലും ഉള്‍പ്പാര്‍ട്ടിപ്പോര് കനക്കുന്നു. സുരേഷ് ഗോപിയിലൂടെ സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് എംപി സ്ഥാനം ലഭിച്ചതിന്റെ ആഹ്ലാദം അവസാനിക്കും മുന്‍പേയാണിത്. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനെ തോല്‍പിക്കാന്‍ മുതിര്‍ന്ന നേതാവും സംസ്ഥാന ഭാരവാഹിയും ശ്രമിച്ചെന്ന ആരോപണം പുകയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയപ്പോള്‍ പര്യടനത്തില്‍നിന്ന് ആലപ്പുഴ ഒഴിവാക്കാന്‍ ചിലര്‍ കരുക്കള്‍ നീക്കിയെന്നാണ് ശോഭയുടെ പരാതി. പ്രചാരണ രംഗത്ത് നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിന് അവര്‍ പരാതി നല്‍കിയതായി വിവരമുണ്ട്. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ജില്ലാ നേതൃത്വം അവഗണിച്ചതായി ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഫല പ്രഖ്യാപനദിവസം സ്ഥലത്തുണ്ടായിട്ടും ബിജെപി ഓഫീസിലേക്ക് അനില്‍ എത്തിയില്ല. ഫലം വന്നതിനു ശേഷം പി.സി. ജോര്‍ജ് അനിലിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. മാവേലിക്കരയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥി വോട്ടുവിഹിതം 2.25% വര്‍ധിപ്പിച്ചെങ്കിലും തൊട്ടടുത്ത മണ്ഡലങ്ങളില്‍ എന്‍ഡിഎ ഉണ്ടാക്കിയ നേട്ടത്തിന് ഒപ്പമെത്തിയില്ലെന്നാണു പരാതി. കോട്ടയത്ത്…

    Read More »
  • Kerala

    സുധാകരനും സതീശനും കണ്ണടച്ച് ഇരുട്ടിൽ പരതുന്നു, കേരളത്തിൽ താമര വിരിയാൻ വെള്ളവും വളവും നൽകിയത് ഇവർ ഇരുവരും

           കെ. സുധാകരൻ മുരളീധരനെ സാന്ത്വനിപ്പിക്കാൻ വീട്ടിൽ ചെല്ലുന്നു, അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നു. വയനാട് സീറ്റോ കെ.പി.സി സി പ്രസിഡൻ്റു സ്ഥാനമോ എന്തും വാഗ്ദാനം ചെയ്യുന്നു… ആകെ പൂരമയം. പക്ഷേ ഇതിനൊക്കെ മുമ്പ് സുധാകരൻ ചെയ്യേണ്ട ഒരു കാര്യമുണ്ടായിരുന്നു. തൃശൂരിൽ  കെ. മുരളിധരനെ എങ്ങനെയും ജയിപ്പിച്ചെടുക്കുക എന്നത്. അതു ചെയ്യാതെ ഇപ്പോൾ മുതലക്കണ്ണീരൊഴുക്കിയിട്ടെന്തു കാര്യം…? തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ  കെ. മുരളിധരൻ നേടിയത് കഴിഞ്ഞ തവണത്തേക്കാൾ ഒരു ലക്ഷം വോട്ട് കുറവ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കും എൻ.ഡി.എ സ്ഥാനാർത്ഥിക്കും കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ വോട്ട് കൂടിയപ്പോൾ  മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചു. അതിൽ നിന്ന് മനസ്സിലാക്കേണ്ട കാര്യം യു.ഡി.എഫ് വോട്ടുകൾ വലിയ തോതിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പെട്ടിയിൽ വീണു എന്നു തന്നെ. ചുരുക്കി പറഞ്ഞാൽ ഉറപ്പായും ബി.ജെ.പിയെ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായിച്ചത് കോൺഗ്രസും അതിൻ്റെ നേതാക്കളും തന്നെ. കേരളത്തിൽ 20 ൽ 18 സീറ്റും യു.ഡി.എഫ്…

    Read More »
  • Kerala

    സുരേഷ് ഗോപിക്ക് നരേന്ദ്ര മോദിയുടെ പ്രശംസ, കേന്ദ്ര മന്ത്രി സ്ഥാനം ഉറപ്പെന്ന് നിഗമനം

        കേരളം രക്തസാക്ഷികളുടെ മണ്ണാണന്നും അവിടെ നിന്നും ഒരാളെ ഇക്കുറി ലോക്സഭയിലേക്ക് ലഭിച്ചത് പാർട്ടിക്കായി ജീവൻ ബലി നൽകിയവർക്കുള്ള സമർപ്പണമാണന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. “കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ 2 മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസ്സങ്ങൾക്ക് ഇടയിലും ഒടുവിൽ വിജയം നേടി” മോദി പറഞ്ഞു. മൂന്നാം മോദി സർക്കാർ രൂപീകരണത്തിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ നേതാവായി നരേന്ദ്ര മോദിയെ തെരഞ്ഞെടുത്ത യോഗത്തിലാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം മോദി പരാമർശിച്ചത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകുമെന്ന അഭ്യൂഹം ശക്തമായി തുടരുന്നതിനിടെയാണ് നരേന്ദ്ര മോദി തൃശൂരിലെ വിജയം പരാമർശിച്ചത്. ഡൽഹിയിൽ ചേർന്ന എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മോദിയെ നേതാവായി തെരഞ്ഞെടുത്തത്.  രാജ്നാഥ് സിങ് ആണ് മോദിയുടെ പേര് നിർദേശിച്ചത്. “കോൺഗ്രസിന് 10 വർഷമായിട്ടും  100 സീറ്റ് തികയ്ക്കാനായിട്ടില്ല. വികസിത ഭാരതം…

    Read More »
  • Kerala

    ബൈക്ക് ടെലഫോണ്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, സംഭവം തൃക്കരിപ്പൂരില്‍

       കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ റോഡില്‍ തെക്കുമ്പാട്ടാണ് അപകടം. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ഷാനിദ് (25) പെരുമ്പയിലെ സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോണ്‍ പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    ദയനീയപരാജയത്തിനും കടുത്ത വിമർശനങ്ങൾക്കും ഇടയിൽ സർക്കാരിന്റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി

           സംസ്ഥാന സർക്കാർ ശരശയ്യയിലാണ്. ലോക്സഭാ ഇലക്ഷനിലെ ദയനീയ പരാജയത്തിൻ്റെ പേരിൽ ഇടതുമുന്നണിക്കും നായകനായ മുഖ്യമന്ത്രിക്കും നേരെ വിമർശനങ്ങളുടെ പരശതം അസ്ത്രങ്ങളാണ് വിവിധ കോണുകളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. വിമർശനങ്ങളിലെ അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂർത്ത്, സഹകരണ ബാങ്ക് അഴിമതി, എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം, തെറ്റായ പൊലീസ് നയം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കാരണങ്ങളാണ്  ഈ തോല്‍വിക്ക് കാരണമെന്നും മാധ്യമങ്ങളും പാർട്ടി അനുഭാവികളും പോലും കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇനിയും വലിയ തിരിച്ചടി ഉണ്ടാകുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും ഓർമ്മപ്പെടുത്തുന്നുമുണ്ട് പലരും. ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നത്. പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട്  4ന് സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി.…

    Read More »
  • Kerala

    കേന്ദ്രമന്ത്രി സ്ഥാനത്തിനു പുറമേ രാജ്യസഭാംഗത്വംകൂടി? സുരേന്ദ്രനോ തുഷാറിനോ സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രി പദവിക്കു പുറമെ ഒരു രാജ്യസഭാംഗത്വം കൂടി കേരളത്തിനു നല്‍കാന്‍ ബിജെപി ദേശീയ നേതൃത്വത്തില്‍ ആലോചന. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെയോ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെയോ രാജ്യസഭയിലെത്തിക്കാനാണ് നീക്കമെന്നാണ് സൂചന. രണ്ടു ടേമായി അധ്യക്ഷ പദവിയില്‍ തുടരുന്ന സുരേന്ദ്രന് ബിജെപി കേരളത്തില്‍ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തില്‍ മാന്യമായ പദവി നല്‍കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതേസമയം, രാജ്യസഭാ ഓഫര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദവിയും സുരേന്ദ്രനോ തുഷാറിനോ രാജ്യസഭ അംഗത്വവും നല്‍കുക വഴി രണ്ട് പ്രബല സമുദായങ്ങളെ ഒപ്പം നിര്‍ത്താമെന്നും നേതാക്കള്‍ കണക്കുക്കൂട്ടുന്നു. കെ.സി.വേണുഗോപാല്‍ ഒഴിയുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റിലടക്കം വൈകാതെ ഒഴിവ് വരും. എന്നാല്‍, തുഷാറിന് പദവി ലഭിച്ചാല്‍ പി.സി.ജോര്‍ജ് ഇടയുമെന്ന ആശങ്ക ശക്തമാണ്. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച വി.മുരളീധരന്റെ പ്രവര്‍ത്തന മേഖല ദേശീയ തലത്തിലേക്കു മാറുമെന്നും ശോഭാ സുരേന്ദ്രനും സംഘടനയില്‍…

    Read More »
  • Crime

    കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; ഹോട്ടലില്‍ അഴിഞ്ഞാടിയ ‘ഒ.സി’ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

    കോഴിക്കോട്: ബാലുശ്ശേരിയില്‍ ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ. രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണന്‍ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരേപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നല്‍കാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാരന്‍ വെന്തുമരിച്ചു

    കോഴിക്കോട്: കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം. കാറിന് തീപിടിച്ച ഉടന്‍ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സീറ്റ് ബെല്‍റ്റ് കുടങ്ങിപ്പോയതിനാല്‍ ഇയാളെ രക്ഷിക്കാന്‍ സാധിച്ചില്ല. തീ ആളിപ്പടര്‍ന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചു. മരിച്ച ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു.

    Read More »
Back to top button
error: