KeralaNEWS

ദയനീയപരാജയത്തിനും കടുത്ത വിമർശനങ്ങൾക്കും ഇടയിൽ സർക്കാരിന്റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി

       സംസ്ഥാന സർക്കാർ ശരശയ്യയിലാണ്. ലോക്സഭാ ഇലക്ഷനിലെ ദയനീയ പരാജയത്തിൻ്റെ പേരിൽ ഇടതുമുന്നണിക്കും നായകനായ മുഖ്യമന്ത്രിക്കും നേരെ വിമർശനങ്ങളുടെ പരശതം അസ്ത്രങ്ങളാണ് വിവിധ കോണുകളിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്. വിമർശനങ്ങളിലെ അസഹിഷ്ണുത, മത-സാമുദായിക സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കുവാനുള്ള ശ്രമങ്ങൾ, തെറ്റായ സാമ്പത്തിക നയം, മാധ്യമ വേട്ട, ധൂർത്ത്, സഹകരണ ബാങ്ക് അഴിമതി, എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം, തെറ്റായ പൊലീസ് നയം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കാരണങ്ങളാണ്  ഈ തോല്‍വിക്ക് കാരണമെന്നും മാധ്യമങ്ങളും പാർട്ടി അനുഭാവികളും പോലും കുറ്റപ്പെടുത്തുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമായിരുന്നു. ധാർഷ്ട്യവും ധൂർത്തും തുടർന്നാൽ ഇനിയും വലിയ തിരിച്ചടി ഉണ്ടാകുമെന്നും എപ്പോഴും പ്രളയവും മഹാമാരികളും രക്ഷയ്ക്ക് എത്തണമെന്നില്ലെന്നും ഓർമ്മപ്പെടുത്തുന്നുമുണ്ട് പലരും.

ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നത്. പ്രോഗ്രസ് റിപ്പോർട്ട് ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട്  4ന് സെക്രട്ടേറിയറ്റ് വളപ്പിൽ നടക്കുന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഏറ്റുവാങ്ങും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

Signature-ad

സർക്കാർ അധികാരത്തിലെത്തിയ ശേഷം ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചു എന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി ഗണേഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. മറ്റു മന്ത്രിമാർ സന്നിഹിതരായിരിക്കും.

Back to top button
error: