KeralaNEWS

ബൈക്ക് ടെലഫോണ്‍ പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, സംഭവം തൃക്കരിപ്പൂരില്‍

   കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തൃക്കരിപ്പൂര്‍- പയ്യന്നൂര്‍ റോഡില്‍ തെക്കുമ്പാട്ടാണ് അപകടം. തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ഷാനിദ് (25) പെരുമ്പയിലെ സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ടെലഫോണ്‍ പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Signature-ad

മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

Back to top button
error: