Month: June 2024

  • Kerala

    ക്രിസ്തുവിന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഇടതുനിരീക്ഷകനെതിരേ പരാതിയുമായി സഭ

    കോട്ടയം: ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷന്‍ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മുഖം ചേര്‍ത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രം, വിമര്‍ശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരില്‍ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തില്‍ സുരേഷ് ഗോപിയുടെ മുഖം ചേര്‍ത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ”ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ നടപടികളിലൂടെ സര്‍ക്കാര്‍ നേരിടണം” സിറോ മലബാര്‍ സഭ പ്രോ ലൈഫ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ റെജി ലൂക്കോസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Read More »
  • Crime

    വനിതാപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; DYFI നേതാവിന്റെപേരില്‍ കേസ്

    കൊല്ലം: വിദ്യാര്‍ഥി, യുവജന സംഘടനാ ഭാരവാഹിയായിരുന്ന നേതാവ് സാമൂഹികമാധ്യമത്തിലൂടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ്ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയും ഡി.വൈ.എഫ്.ഐ. കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെപേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു. അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ സൈബര്‍ക്രൈം പോലീസില്‍ പരാതി നല്‍കിയിരുന്നു. സി.പി.എം. നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ ഉത്തരവാദിയായ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്‌ളീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ അപമാനത്തിനിരയായ സി.പി.ഐ. വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റുള്ളവരുടേത് ഉള്‍പ്പെടെയുള്ള ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സി.പി.എം. ജില്ലാ…

    Read More »
  • Crime

    പരിചയപ്പെടാന്‍ എന്നു പറഞ്ഞ് 15കാരനെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി; കത്രിക കൊണ്ട് നെഞ്ചില്‍ കുത്തി

    വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥിക്കുനേരെ സഹപാഠികളുടെ ആക്രമണം. മൂലങ്കാവ് സര്‍ക്കാര്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ശബരീനാഥി(15)നാണ് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റു. മുഖത്തും നെഞ്ചിലും കത്രികകൊണ്ട് കുത്തുകയായിരുന്നു. ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അമ്പലവയല്‍ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാന്‍ എന്ന പേരിലാണ് ക്ലാസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. ശബരീനാഥ് മൂലങ്കാവ് സ്‌കൂളില്‍ പുതുതായി ചേര്‍ന്ന വിദ്യാര്‍ഥിയാണെന്നാണ് വിവരം. അതിനാല്‍ സംഭവം റാഗിങിന്റെ ഭാഗമാണോ എന്നാണ് സംശയം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും അക്രമിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. സംഭവം അന്വേഷിക്കുകയാണെന്നും രക്ഷിതാക്കളോട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ കുട്ടിയുടെ മൊഴിയെടുത്ത ശേഷം നിയമ നടപടികളിലേക്ക് കടക്കുമെന്ന് ബത്തേരി പോലീസും വ്യക്തമാക്കി. അതേസമയം, ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശബരീനാഥിന് മതിയായ ചികിത്സ നല്‍കിയില്ലെന്ന പരാതിയുമുണ്ട്. ഡിസ്ചാര്‍ജ് ചെയ്യാന്‍ ആശുപത്രിയില്‍ നിന്ന് സമ്മര്‍ദ്ധമുണ്ടായെന്ന ഗുരുതര ആരോപണവും രക്ഷിതാക്കള്‍ ഉന്നയിച്ചു. നിലവില്‍ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ശബരീനാഥന്‍.  

    Read More »
  • India

    ബംഗാളില്‍ സി.പി.എം ന് 21 സീറ്റിൽ കെട്ടിവച്ച കാശു പോയി, ഇക്കുറി അവസാന തീപ്പൊരിയും അണഞ്ഞു

        സി.പി.എം 34 വര്‍ഷം ഭരിച്ച ബംഗാളില്‍ ഇക്കുറിയും പാർട്ടിക്ക് ദയനീയ പരാജയം. 10,000ങ്ങള്‍ പങ്കെടുത്ത ഇന്‍സാഫ് റാലിയോടെ പുതുതലമുറ നേതാക്കളുടെ കരുത്തില്‍ ബംഗാളില്‍ പാര്‍ട്ടി തിരിച്ചുവരുമെന്ന് തോന്നിപ്പിച്ചു എങ്കിലും അത്ഭുതങ്ങളൊന്നും സംഭവിക്കാതെ പാര്‍ട്ടി എരിഞ്ഞടങ്ങി. ലോക്‌സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പാര്‍ട്ടി വോട്ടുഷെയര്‍ ഇത്തവണയും കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സംസ്ഥാനം അടക്കി വാണ പാര്‍ട്ടിക്ക് രണ്ടാംതവണയും ഒരു സീറ്റു പോലും നേടാന്‍ കഴിയാത്തത്  തകര്‍ച്ചയുടെ പൂര്‍ണചിത്രം വ്യക്തമാക്കുന്നു. ഇതിനൊപ്പം സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് നിലവിൽ ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ പാര്‍ട്ടി പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്നായിരുന്നു നേതാക്കളുടെ അവകാശവാദം. ബി.ജെ.പിയിലേക്ക് പോയ പാര്‍ട്ടി വോട്ടുകള്‍ തിരിച്ചു കിട്ടുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഇത്തവണയും കൂടുതല്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ഒഴുകി പോയതോടെ പാര്‍ട്ടിയുടെ കാലിനടിയിലെ അവശേഷിച്ച മണ്ണും നിശേഷം ഒലിച്ചു പോയി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യം 7.5ശതമാനം വോട്ടു നേടിയപ്പോള്‍ ഇക്കുറിയത്…

    Read More »
  • India

    ഷുഗര്‍ ഫ്രീ എന്ന ലേബൽ കണ്ട് വാങ്ങാൻ വരട്ടെ, പല ഭക്ഷണങ്ങളിലും പഞ്ചസാരയും കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി മുന്നറിയിപ്പ്

       ഷുഗര്‍ ഫ്രീ എന്ന ലേബലില്‍ പാക്ക് ചെയ്തു വരുന്ന പല ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ്. ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഷുഗര്‍ ഫ്രീ, നോ കൊളസ്റ്റോള്‍ ടാഗുകളോടെ നിരവധി പാക്കറ്റ് ഭക്ഷണങ്ങളാണ് ദിവസം തോറും വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇവയില്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലില്‍ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വിപണിയില്‍ ഇറക്കുന്ന പാനീയങ്ങളില്‍ വെറും 10 ശതമാനം പഴച്ചാര്‍ മാത്രമാണ്, യഥാര്‍ഥ ഫ്രഷ് ജ്യൂസ്. കൂടാതെ നോ കൊളസ്‌ട്രോള്‍ അഥവ ഹൃദയാരോഗ്യത്തിന് മികച്ചതെന്ന് പറയുന്ന ലേബലുകളില്‍ പുറത്തിറങ്ങുന്ന ഭക്ഷണങ്ങളില്‍ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവാം എന്നും മാര്‍ഗനിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭക്ഷണത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, ചേരുവകളുടെ പട്ടിക, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ…

    Read More »
  • Kerala

    ദാരുണം: അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും 2 മക്കളും  വെന്തുമരിച്ചു

        അങ്കമാലി: വീടിന് തീപ്പിടിച്ച് 4 പേർ വെന്തുമരിച്ചു. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. പറക്കുളം കോടതിക്കു സമീപം താമസിക്കുന്ന അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40) മക്കളായ ജൊവാന (8), ജെസ്‍വിൻ (5) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) പുലർച്ചെ വീടിൻ്റെ രണ്ടാം നിലയിലായിരുന്നു തീപ്പിടിത്തം. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ് കുര്യൻ. കുടുംബത്തിലെ 4 പേരും ഒരു മുറിയിലാണ് കിടന്നിരുന്നത്. പുലർച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. വീട്ടിൽ തീപടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. പക്ഷേ തീ അണച്ചപ്പോഴേക്കും വീടിനുള്ളിലുള്ളവർ വെന്തുമരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.  അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അങ്കമാലി പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത്  ക്യാമ്പ് ചെയ്യുന്നു.

    Read More »
  • Kerala

    വിജിലന്‍സ് മിന്നല്‍ പരിശോധന: കുടുങ്ങിയത് കൈക്കൂലി വീരന്മാരായ 83 സര്‍ക്കാര്‍ ഡോക്ടര്‍മാർ

        തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി കണ്ടെത്തി.  ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോണ്‍ പ്രാക്ടീസ് അലവന്‍സായി അനുവദിക്കുന്നുണ്ട്. ഈ തുക കൈപ്പറ്റിയാണ് ചില മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിലുളള വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ അനുമതിയുളളൂ. സര്‍ക്കാര്‍ ആശുപത്രിയില്‍…

    Read More »
  • NEWS

    മാസപ്പിറ കണ്ടു: കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന്, ഗൾഫ് രാജ്യങ്ങളില്‍  ജൂണ്‍ 16നും

          കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ജൂൺ 17ന് ആയിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. അറഫ ദിനം ജൂൺ 16ന് ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് തുടങ്ങിയ ഇടങ്ങളിലും മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചിട്ടുണ്ട്. സൗദി തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ അല്‍ ഹരീഖ് ഗവര്‍ണറേറ്റിലെ വാന നിരീക്ഷണ കേന്ദ്രത്തിലാണ് ഈ വര്‍ഷത്തെ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. മാസപ്പിറവി ദൃശ്യമായത്തോടെ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15 നും, ബലിപ്പെരുന്നാള്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 16 നുമായിരിക്കും. നേരത്തെ ദുല്‍ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ആകാശം മേഘാവൃതമായതിനാല്‍ പ്രധാന നിരീക്ഷണ കേന്ദ്രമായ സുദൈറിലെ നിരീക്ഷണാലയത്തില്‍ മാസപ്പിറവി ദൃശ്യമായിരുന്നില്ല. ത്യാഗത്തിന്റെയും കരുണയുടെയും സഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ അഥവാ ഈദുൽ അദ്ഹ ഹിജ്‌റ കലണ്ടർ…

    Read More »
  • Kerala

    ഓരോ വ്യക്തിക്കും സ്വന്തം കടമകള്‍ നിര്‍വ്വഹിക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യം, അതിലും വലിയ പ്രാര്‍ത്ഥനയും തപസ്സും ഇല്ല

    വെളിച്ചം        ഒരിക്കല്‍ ഒരു സന്ന്യാസി ആല്‍മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്നു. ആ മരത്തിലിരുന്നു രണ്ടു പക്ഷികള്‍ കൊത്തു കൂടി. ഈ കോലാഹലം സന്ന്യാസിയുടെ നിദ്രക്ക് ഭംഗം വരുത്തി. ദേഷ്യത്തോടെ ആ സന്ന്യാസി പക്ഷികളെ നോക്കിയപ്പോള്‍ അവ ദഹിച്ചുപോയി. സ്വന്തം ശക്തിയില്‍ സന്ന്യാസിക്ക് അത്ഭുതവും അഹങ്കാരവും തോന്നി. സന്ന്യാസി ഭിക്ഷാടനത്തിന് വീണ്ടും യാത്രയായി. ഒരു വീടിന്റെ മുമ്പിലെത്തി ഭിക്ഷയാചിച്ചു. അപ്പോള്‍ ആ വീട്ടമ്മ പറഞ്ഞു: “ഞാന്‍ ഒരു ജോലി ചെയ്തുകൊണ്ടിരിക്കുയാണ്. അല്പം നേരം കാത്തുനില്‍ക്കൂ…” സമയം കുറച്ച് കഴിഞ്ഞപ്പോള്‍ സന്ന്യാസിക്ക് ദേഷ്യം വന്നു. അയാള്‍ കോപത്തോടെ വീട്ടമ്മയുടെ അരികിലെത്തി. എന്നിട്ട് പറഞ്ഞു: “ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ല…” ഇതുകേട്ട് വീട്ടമ്മ പറഞ്ഞു: “താങ്കള്‍ യോഗ ശക്തികൊണ്ട് പക്ഷികളെ എരിച്ചുകളഞ്ഞ ആളായിരിക്കാം. പക്ഷേ, അത് എന്റെ അടുത്ത് എടുക്കേണ്ട…” താന്‍ രഹസ്യത്തില്‍ ചെയ്ത കാര്യം എങ്ങിനെ ഇവര്‍ അറിഞ്ഞു. സന്ന്യാസിക്ക് അത്ഭുതമായി. അവര്‍ തുടര്‍ന്നു: “എന്റെ കടമകള്‍ നിര്‍വ്വഹിക്കുക എന്നത് തന്നെയാണ് എന്റെ…

    Read More »
  • Kerala

    പ്രകടന പത്രികയിലെ  900 വാഗ്ദാനങ്ങളുടെ പുരോഗതി: 3 വർഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടുമായി 2-ാം പിണറായി സർക്കാർ

       സംസ്ഥാന സർക്കാരിന്റെ 3 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് വളപ്പിൽ നടന്ന ചടങ്ങിലായിരുന്നു പ്രകാശനം.  നിറഞ്ഞ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങളാണ് സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതെന്നും  ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച വാഗ്ദാനങ്ങള്‍ എത്ര കണ്ട് നിറവേറ്റി എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുള്ളതാ’ണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രോഗ്രസ് റിപ്പോര്‍ട്ടിൽ പറയുന്നത്  എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ 900 വാഗ്ദാനങ്ങളുടെ പുരോഗതിയാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങൾ ഇതിൽ കാണാം. ‘സംസ്ഥാനം 2021 നു ശേഷം  പല വെല്ലുവിളികളും നേരിടുകയാണ്. വായ്‌പാ പരിധിയിൽ കേന്ദ്രസർക്കാർ കുറവ് വരുത്തുമ്പോഴും ചെലവുകൾ ക്രമീകരിച്ചും തനത് വരുമാനം വർദ്ധിപ്പിച്ചും സാമ്പത്തിക ഞെരുക്കത്തെ നേരിടുവാനുള്ള ശക്തമായ നടപടികൾ സംസ്ഥാനം കൈക്കൊള്ളുകയുണ്ടായി. മറിച്ചുള്ള പ്രചരണങ്ങൾ ഉണ്ടെങ്കിലും കേരളം നേരിടുന്ന പ്രശ്‌നങ്ങളെ ജനപിന്തുണയോടെ അതിജീവിക്കുന്നതിനും നവകേരള സൃഷ്ടി എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ പദ്ധതി…

    Read More »
Back to top button
error: