കോഴിക്കോട്: ബാലുശ്ശേരിയില്‍ ഹോട്ടലില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ നടപടി. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ. രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ബാലുശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രാധാകൃഷ്ണന്‍ പ്രകോപിതനായി അതിക്രമം കാണിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എസ്.ഐ. മദ്യപിച്ചിരുന്നതായാണ് വിവരം.
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐ യെ പ്രകോപിതനാക്കിയതെന്നാണ് ജീവനക്കാരുടെ ആരേപണം. ഭക്ഷണം കഴിച്ച് സ്ഥിരമായി പണം നല്‍കാതെ പോകുന്നതായും ജീവനക്കാരെ ഭീഷണിപ്പെടുത്താറുണ്ടെന്നും പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മദ്യപിച്ച് ബഹളമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് രാധാകൃഷ്ണനെതിരെ കേസെടുത്തിട്ടുണ്ട്.