Month: May 2024
-
Kerala
കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തര്‍ക്കിച്ച കേസില്‍ മേയറുടെ മൊഴി ഇന്നെടുക്കും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎല്‍എയുടെയും മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. എംഎല്‍എ ബസില്‍ അതിക്രമിച്ചു കയറിയിട്ടുണ്ടോയെന്ന കാര്യത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് തീരുമാനം. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികള്‍ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണവും എഫ്‌ഐആറിലുണ്ട്. എംഎല്‍എ അസഭ്യവാക്കുകളുപയോഗിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. കെഎസ്‌ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയില്‍ കോടതി നിർദേശം നല്‍കിയതോടെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പൊലീസ് കേസെടുക്കാതിരുന്നതോടെ യദു തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
Read More » -
Kerala
കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട് പിടികൂടി; ആറ് പേർ അറസ്റ്റിൽ
കൊച്ചി: കൊയിലാണ്ടിയില്‍ പുറംകടലില്‍നിന്നു കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറാനിയന്‍ ബോട്ട് കൊച്ചിയിലെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയും ബോട്ടും തുടര്‍നടപടികള്‍ക്കായി കോസ്റ്റല്‍ പോലീസിനു കൈമാറി. സ്‌പോണ്‍സറുടെ പീഡനം സഹിക്കാനാകാതെ ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിനോടു വ്യക്തമാക്കി. ഇറാനില്‍ മത്സ്യബന്ധനത്തിനു പോയ സംഘത്തില്‍ ഉള്ളവരാണിവര്‍. സയ്യിദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്‌പോണ്‍സര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്ബളമോ പിടിക്കുന്ന മത്സ്യത്തിന്‍റെ വിഹിതമോ ഇവര്‍ക്കു ലഭിച്ചില്ലെന്നും പറയുന്നു. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസസൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കും ഒപ്പം മര്‍ദനവും ഏല്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകുന്നതുവഴി ഇവര്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണു ബോട്ട് കണ്ടെത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
കണ്ടുതന്നെ അറിയണം കുട്ടനാടിന്റെ സൗന്ദര്യം; ആർക്കും തോൽപ്പിക്കാനാവാത്ത ആ ജനതയുടെ ജീവിതവും !
കാഴ്ചകളുടെ അതിശയമാണ് കുട്ടനാട്.പറഞ്ഞുഫലിപ്പിക്കാനോ എഴുതി മുഴുമിക്കാനോ കഴിയില്ല, കണ്ടുതന്നെ അറിയണം ആ സൗന്ദര്യം. പാടവും തോടും നടവരമ്പും മാത്രമല്ല, ചെളിയിൽ തെന്നിവീഴാത്ത, പ്രളയത്തിൽ തകർന്നുപോകാത്ത കരുത്തുള്ള ജീവിതവുമുണ്ട് അവിടെ. രണ്ട് പ്രളയങ്ങളെ അതിജീവിച്ചപ്പോഴും കുട്ടനാടിന്റെ ഭംഗി കൂടിയതേയുള്ളൂ; ആ ജനതയുടെ ആത്മധൈര്യവും! കുട്ടനാടിനെക്കുറിച്ച് ഓർക്കുമ്പോൾ ഹൗസ്ബോട്ടിലോ സാധാരണ വള്ളത്തിലോ കയറി കായൽക്കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ് മനസ്സിൽ എത്തുക. ഹൗസ്ബോട്ടിന്റെ വാടകയും ഒരു മുഴുവൻ ദിവസത്തെ സമയവും ഒക്കെ കണക്കാക്കുമ്പോൾ ചിലരൊക്കെ യാത്ര മാറ്റിവയ്ക്കാറുമുണ്ട്.എന്നാൽ ബോട്ടിൽ കയറാതെ, വലിയ കാശുമുടക്കില്ലാതെ കുട്ടനാടിന്റെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ച് യാത്രചെയ്യാവുന്ന വഴികളുണ്ട്. 2019 അവസാനം കഞ്ഞിപ്പാടത്ത് പൂക്കൈതയാറിനുകുറുകേ പുതിയ പാലം തുറന്നതോടെ കുട്ടനാട്ടിലേക്ക് വാഹനമോടിച്ചുപോകാനാവുന്ന പുതിയൊരു പാതകൂടിയാണ് തുറന്നുകിട്ടിയിരിക്കുന്നത്. ആലപ്പുഴയിൽനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് ദേശീയപാതയിലൂടെ യാത്രചെയ്യുമ്പോൾ വണ്ടാനം എന്ന സ്ഥലം തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല.ആലപ്പുഴയിലെ മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് അവിടെയാണ്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ഒരുകിലോമീറ്റർ മുൻപോട്ട് പോകുമ്പോൾ എസ്.എൻ. കവലയായി.പേരിൽ കവലയുണ്ടെങ്കിലും വലിയ കവലയൊന്നുമല്ല ഇത്.ഇവിടെ…
Read More » -
Food
കുടംപുളിയിട്ട പത്തനംതിട്ടയുടെ സ്വന്തം മത്തിക്കറി
കുടംപുളിയിട്ട മീൻകറിയുടെ പ്രത്യേകത എന്തെന്നാൽ ഒരാഴ്ച ഇരുന്നാലും കേടാകത്തില്ല എന്നതാണ്.അതായത് ഫ്രിഡ്ജ് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന്.അല്ലെങ്കിൽ തന്നെ ഈ ഫ്രിഡ്ജൊക്കെ എന്നാ ഉണ്ടായേ അല്ലേ ! തീർന്നില്ല,കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാതാക്കുന്നതുമാണ്.ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിന് ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുമുണ്ട്.ഇപ്പോൾ മനസ്സിലായില്ലേ കാരണവൻമാർ അറ്റാക്ക് വന്ന് ചാകാതിരുന്നത് എന്തുകൊണ്ടാണെന്ന്! അപ്പോൾ പ്രമേഹമോ…? പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.അതുകൊണ്ട് നമ്മുടെ പൂർവ്വികർക്ക് ‘ഷുഗറും’ ഇല്ലായിരുന്നു. കുടംപുളിക്കൊപ്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും ഇല്ലാതാകും. ഇതു കൊളസ്ട്രോളും കുറയ്ക്കും.അങ്ങനെ നമ്മുടെ പിതാമഹൻമാർക്ക് കൊളസ്ട്രോളുമില്ലായിരുന്നു. കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് മോണകൾക്കും പല്ലുകൾക്കും ബലംനൽകും.അതുകൊണ്ടാണ് അവരൊരിക്കലും ദന്തഡോക്ടറെ കാണാതിരുന്നതും. കുടംപുളിയിട്ട മത്തിക്കറി ഉണ്ടാക്കുന്ന വിധംചേരുവകൾ മത്തി- അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളകുപൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ കുടം പുളി –…
Read More » -
Kerala
പാർസൽ വാങ്ങിയശേഷം പണം നൽകിയില്ല; കോട്ടയത്ത് യുവതിയെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ
കോട്ടയം: കറുകച്ചാലില്‍ ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ വീട്ടില്‍ അരുണ്‍ ഷാജി (29) എന്നയാളെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഒമ്ബതരയോടെ കറുകച്ചാല്‍ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ ആൻഡ് ഫാസ്റ്റ് ഫുഡ് സ്ഥാപനത്തിലെത്തി പാഴ്സല്‍ വാങ്ങിയതിന് ശേഷം പണം നൽകാതെ പോകുകയായിരുന്നു. പണം ചോദിച്ച ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ഇയാൾ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ ഇയാൾ സമീപമിരുന്ന കമ്ബിക്കഷണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തു, കൂടാതെ ബില്ലിങ് മെഷീനും, പരസ്യ ബോർഡും, മേശയും, കസേരയും മറ്റും അടിച്ചുതകർക്കുകയും ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നിലത്തെറിയുകയും ചെയ്തു. ഇയാള്‍ക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും ഭര്‍ത്താവിനോടും മുൻവിരോധം നിലനിന്നിരുന്നു ഇതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയത്. പരാതിയെ തുടർന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റർ…
Read More » -
Sports
മലയാളി താരം രാഹുൽ കെപിയെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോൾ 2024 – 2025 സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അടുത്ത സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചത്. അതോടൊപ്പം ചില താരങ്ങളെ വിൽക്കാനും കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നുണ്ട്.മലയാളി താരം രാഹുൽ കെപി, പഞ്ചാബുകാരനായ സൗരവ് മണ്ഡൽ, മണിപ്പുർ സ്വദേശികളായ ജീക്സൺ സിങ്,സന്ദീപ് സിങ്, ഡൽഹിക്കാരനായ ഇഷാൻ പണ്ഡിത എന്നിവരെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ നവോച്ച സിങിനെ സ്വന്തമാക്കാനും ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയുടെ കളിക്കാരനായ നവോച്ച സിങ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 2023 – 2024 സീസണിലേക്ക് ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തിയതാണ്. മണിപ്പുർ സ്വദേശിയായ താരവുമായി കൊച്ചി ക്ലബ്ബിനുള്ള ലോൺ കരാർ 2024 മേയ് 31 ന് അവസാനിക്കും. ഇതിനു…
Read More » -
Kerala
നാലു പാർട്ടികൾ കേരളത്തിൽ ഒറ്റ പാർട്ടിയാകുന്നു; എൽഡിഎഫിന് സപ്പോർട്ട്
തിരുവനന്തപുരം: ജെഡിഎസ് കര്‍ണാടകയില്‍ എൻഡിഎ മുന്നണിയുടെ ഭാഗമായതിന്റെയും പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല ദൃശ്യ വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജെഡിഎസ് പുതിയ പാര്‍ട്ടിയായി മാറിയേക്കും എന്ന് സൂചന. എൻഡിഎയുടെ ഭാഗമായി മാറിയ ജനതാദള്‍ എസ് ദേശീയ നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും സാങ്കേതികമായി ഇപ്പോഴും ജനതാദള്‍ എസ് കര്‍ണാടക-കേരള ഘടകങ്ങള്‍ ഒന്നാണ്. എന്നാല്‍ മാറിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ജനതാദള്‍ എസ് കേരളത്തില്‍ ഇടതുമുന്നണിയില്‍ തുടരുന്നത് രേവണ്ണ വിവാദത്തിലടക്കം വിശദീകരിക്കാൻ കാരണമാകുമെന്ന വിലയിരുത്തലാണ് പുതിയ സംസ്ഥാന പാര്‍ട്ടി രൂപീകരിക്കാനുള്ള ചര്‍ച്ചയിലേക്ക് എത്തിയത്. ഇടതുമുന്നണിയിലെ ചെറു പാർട്ടികള്‍ ഒറ്റ പാർട്ടിയായി മാറണമെന്ന മുന്നണി നേതൃത്വത്തിന്റെ നിര്‍ദ്ദേശവും ഇവിടെ പ്രസക്തമാണ്. മഹാരാഷ്ട്രയില്‍ എൻസിപി പിളര്‍ന്ന സാഹചര്യത്തില്‍ കേരളത്തിലെ എൻസിപി ഘടകവും ജനതാദള്‍ എസും കെബി ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് ബിയും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍എസ്‌പി ലെനിനിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ ലയിച്ച് ഒന്നാകണമെന്നാണ് നിർദ്ദേശം. ഇതിന്റെ ഭാഗമായി ജെഡിഎസ് – എൻസിപി നേതൃത്വങ്ങള്‍…
Read More » -
Kerala
മൂന്നുപവന്റെ മാലയ്ക്കായി അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍
മൂവാറ്റുപുഴ: വീടിനുള്ളില്‍ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ആയവന കുഴുമ്ബിത്താഴത്ത് വടക്കേക്കര വീട്ടില്‍ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്. ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന് പോലീസും സ്ഥിരീകരിച്ചു.തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്‌റ്റഡിയില്‍ എടുത്ത്,…
Read More » -
Kerala
മുഖ്യമന്ത്രിയുടെ വിദേശ യാത്ര; പണം എവിടെ നിന്നാണെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രൂക്ഷമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയനെന്നും പൊതുപ്രവർത്തകർക്ക് രഹസ്യമില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഔദ്യോഗിക യാത്ര അല്ലാത്തതിനാല്‍ തന്നെ എന്ത് കാര്യത്തിനാണ് മുഖ്യമന്ത്രി വിദേശത്ത് പോവുന്നതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നും സ്വകാര്യ യാത്രയാണെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പണം മുടക്കണം എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നാടിന്റെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വിദേശത്ത് പോകുമ്ബോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. കേരള മുഖ്യമന്ത്രിയാവട്ടെ കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുകയാണ് – സുരേന്ദ്രൻ പറഞ്ഞു
Read More » -
NEWS
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ പോലും രക്ഷയില്ല; മൊബൈൽ ഫോൺ വഴി പെണ്‍കുട്ടികളുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത ജീവനക്കാരൻ പിടിയില്‍
വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് പെൺകുട്ടികളുടെ വീഡിയോ പകർത്താൻ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റൻഡൻ്റ് അറസ്റ്റില്‍. അമേരിക്കൻ എയർലൈൻസ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാർട്ടർ തോംസണ്‍ ആണ് അറസ്റ്റിലായത്. നോർത്ത് കരോലിനയിലെ ഷാർലറ്റില്‍ നിന്നുള്ള 36 -കാരനായ തോംസണെതിരെ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിനും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ചിത്രങ്ങള്‍ കൈവശം വച്ചതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 7 -നും 14 -നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളുടെ വീഡിയോകളാണ് ഇയാൾ പകർത്തിയിരിക്കുന്നത്.നാല് പെണ്‍കുട്ടികള്‍ ബാത്ത്‍റൂം ഉപയോഗിക്കുന്നതിൻ്റെ റെക്കോർഡിംഗുകള്‍ ഇയാളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചതിന് 15 മുതല്‍ 30 വർഷം വരെ തടവും, പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ കൈവശം വച്ചതിന് 20 വർഷം വരെ തടവും തോംസണിന് ലഭിക്കാം.
Read More »