Month: May 2024

  • Crime

    ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

    കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39 കാരിയായ പ്രീത, പതിനാലുവയസുകാരി ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യതയാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം നടന്നത്. അമ്മ പ്രീത പൂതക്കുളം സര്‍വീസ് ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്. മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അച്ഛന്‍ ശ്രീജു മക്കളെയും ഭാര്യയെയും വിഷം കൊടുത്ത ശേഷം കഴുത്തറുക്കുകയായിരുന്നു. മകന്‍ ശ്രീരാഗ് പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അച്ഛന്‍ ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ അയല്‍വാസിയായ ബന്ധു വീടിന്റെ വാതില്‍ തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മുറിക്ക് പുറത്തുകൂടി ചോര ഒഴുകുന്നത് കണ്ടത്. തുടര്‍ന്ന് വാതില്‍ പൊളിച്ച് ബന്ധുക്കള്‍ അകത്ത് കടന്നപ്പോഴാണ് നാലുപേരെയും കണ്ടെത്തിയത്. അച്ഛന്റെയും മകന്റെയും ശരീരത്തില്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.…

    Read More »
  • Sports

    ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍

    കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഎസ്‌എല്‍ 2022-23 സീസണില്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വുകോമനോവിച്ച്‌ ഒരു കോടി രൂപ പിഴയൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ബെംഗളൂരു എഫ്സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന്‍ വുകോമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയൊടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന്‍ ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട്‌സിന്റെ (സിഎഎസ്) അപ്പീലിലാണ് വെളിപ്പെടുത്തിയത്.  ഏപ്രില്‍ 26ന് ഇവാന്‍ വുകോമാനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സും വുകോമാനോവിച്ചും തമ്മില്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിയുന്നതെന്നാണ് മാനേജ്മെന്റ്അറിയിച്ചത്. 2023 മാര്‍ച്ച്‌ മൂന്നിനായിരുന്നു ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. ബെംഗളൂരു ക്യാപ്റ്റന്‍…

    Read More »
  • India

    മഹാരാഷ്ട്രയില്‍ സി.പി.എം. സ്ഥാനാര്‍ഥി പിൻവാങ്ങി

    മുംബൈ: മഹാരാഷ്ട്രയില്‍ തങ്ങളുടെ പ്രധാന സീറ്റായ ദിൻഡോരിയില്‍ മത്സരിക്കുന്നതില്‍നിന്ന് സി.പി.എം. പിൻവാങ്ങി. വോട്ട് ഭിന്നിപ്പ് ഒഴിവാക്കി ഇന്ത്യ സഖ്യത്തിന് ശക്തി പകരുക എന്ന പാർട്ടി തീരുമാനപ്രകാരമാണ് പിൻമാറ്റം. ഇതേത്തുടർന്ന് ഇവിടത്തെ സി.പി.എം. സ്ഥാനാർഥിയായ ജീവ ഗാവിത് തിങ്കളാഴ്ച പത്രിക പിൻവലിച്ചു ‘ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്നതാണ് പാർട്ടിയുടെ മുഖ്യലക്ഷ്യം. ഈ സീറ്റ് സി.പി.എമ്മിന് വിട്ടുതരണമെന്ന് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി വഴി ഇന്ത്യസഖ്യത്തെ അറിയിച്ചിരുന്നു. എന്നാല്‍, അതു നടന്നില്ല. സീറ്റ് എൻ.സി.പി.ക്ക് നല്‍കുകയായിരുന്നു.തുടർന്നാണ് മത്സരിക്കാൻ തീരുമാനിച്ചത്.എന്നാൽ ഇത് വോട്ട് ഭിന്നിപ്പിന് ഇടവരുത്തും.അങ്ങനെയാണ് പിൻമാറാൻ തീരുമാനിച്ചത് ‘ -ജീവ ഗാവിത് പറഞ്ഞു.

    Read More »
  • Kerala

    മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ തട്ടിപ്പില്‍ ബലിയാടായത് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

    ആലപ്പുഴ: മാന്നാറില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ശ്രീദേവിയമ്മ ആത്മഹത്യ ചെയ്യാന്‍ കാരണമായ സാമ്ബത്തികത്തട്ടിപ്പു കേസിലെ പ്രതികളായ സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ മഹിളാ കോണ്‍ഗ്രസിന്റെ സജീവനേതാക്കള്‍. സാമ്ബത്തിക തട്ടിപ്പുകേസില്‍ വീയപുരം പോലീസ് അറസ്റ്റുചെയ്ത ഇരുപ്രതികളെയും മാവേലിക്കര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. മാന്നാര്‍ കുട്ടമ്ബേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി-58) നേരത്തെ മഹിളാകോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിരുന്നു. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ കോണ്‍ഗ്രസ് മെമ്ബറാണ് മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷാ ഗോപാലകൃഷ്ണന്‍ (50). സാമ്ബത്തികത്തട്ടിപ്പിനിരയായി ഏപ്രില്‍ 28ന് ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മയടക്കം പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പുനടത്തിയെന്ന പരാതിയെത്തുടര്‍ന്നാണ് ഇവരെ അറസ്റ്റുചെയ്തത്. സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും തട്ടിപ്പുനടത്തിയത്. വിഷ്ണുവിന്റെ ബാങ്ക് മാനേജര്‍ ചമഞ്ഞുള്ള വാചകമടിയിലാണ് മിക്കവരും തട്ടിപ്പില്‍ വീണതെന്ന് പറയപ്പെടുന്നു. ശ്രീദേവിയമ്മ മരിക്കുന്നതിനു മുന്‍പു തന്നെ ഇതുമായി ബന്ധപ്പെട്ട് മാന്നാര്‍ പോലീസിലും…

    Read More »
  • Kerala

    പിണറായി വിജയനും സി.പി.എമ്മിനും കൂടുതല്‍ കരുത്ത് പകർന്ന് കോടതി വിധി

    തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി വിധി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും കൂടുതല്‍ കരുത്ത് പകരുമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും അഴിമതി കൈയോടെ പിടികൂടിയെന്ന നിലയില്‍ മാസപ്പടി കേസ് ഉയർത്തിക്കാട്ടിയ പ്രതിപക്ഷത്തിനും കോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. സ്വകാര്യ കരിമണല്‍ കമ്ബനി സി.ആർ.എം.എല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കിന് സേവനത്തിനുള്ള പ്രതിഫലമെന്ന നിലയില്‍ മാസംതോറും വൻതുക നല്‍കിയെന്ന കേന്ദ്ര ഏജൻസികളുടെ വെളിപ്പെടുത്തല്‍ ആയുധമാക്കിയാണ് പ്രതിപക്ഷം മുഖ്യമന്ത്രിക്കും കുടുംബത്തിനുംനേരെ അഴിമതി ആരോപണം ഉന്നയിച്ചത്. നല്‍കാത്ത സേവനത്തിന്‍റെ പേരില്‍ കരിമണല്‍ കമ്ബനി മുഖ്യമന്ത്രിയുടെ മകളുടെ കമ്ബനിക്ക് നല്‍കിയ തുക സർക്കാറില്‍നിന്നുള്ള വഴിവിട്ട സഹായങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിഷയം നിയമസഭയില്‍ അവതരിപ്പിച്ച്‌ മുഖ്യമന്ത്രിയുമായി നേർക്കുനേർ ഏറ്റുമുട്ടിയ മാത്യു കുഴല്‍നാടൻ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയെ സമീപിക്കുകയും ചെയ്തു.എന്നാൽ അഴിമതിക്ക് തെളിവായി വാർത്തസമ്മേളനങ്ങളില്‍ കുഴല്‍നാടൻ പുറത്തുവിട്ട രേഖകളെല്ലാം സമർപ്പിച്ചെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. അവയൊന്നും ഹരജിയില്‍…

    Read More »
  • India

    മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; പൊളിഞ്ഞുവീഴുന്ന ബിജെപി കോട്ടകൾ

    ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ പ്രമുഖ നേതാക്കളുടെ വിധി എഴുതുന്ന മൂന്നാം ഘട്ട വോട്ടെട്ടുപ്പിന് തുടക്കം. 94 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മല്‍സരം നടക്കുന്ന ഭൂരിപക്ഷവും ബിജെപി കോട്ടകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ കര്‍ണാടകയിലെ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വിവാദം, ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വിദ്വേഷ നീക്കങ്ങള്‍, ബിജെപിക്കെതിരായ ക്ഷത്രിയ വിഭാഗത്തിന്റെ എതിര്‍പ്പ് എന്നിവയെല്ലാം വോട്ടര്‍മാരെ സ്വാധിനിക്കുമെന്നാണ് വിലയിരുത്തല്‍.  മോദിയടക്കമുള്ള നേതാക്കള്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലും ജാതി സംവരണം സംബന്ധിച്ച നുണകഥകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള പ്രചാരണമാണ് ഇന്ത്യ മുന്നണി നടത്തിയത്.തൊഴിലില്ലായ്മ, കര്‍ഷക പ്രശ്‌നങ്ങള്‍, സാമൂഹ്യനീതി എന്നിവയെല്ലാം പ്രതിപക്ഷം പ്രചാരണത്തിന് ഉപയോഗിച്ചു. ഒപ്പം എന്‍ഡിഎ നേതാക്കളുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും ആയുധമാക്കി. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവും പശ്ചിമബംഗാളില്‍ ഇടതുമെല്ലാം ശക്തമായ പ്രചാരണമാണ് ഇത്തവണ കാഴ്ച വച്ചത്. മോദിയുടെ 400 സീറ്റെന്ന മുദ്രാവാക്യത്തെ തന്നെ അത് അപ്രത്യക്ഷമാക്കിയിരുന്നു.തുടർന്നാണ് വർഗീയകാർഡ് ഇറക്കാൻ വീണ്ടും ബിജെപി…

    Read More »
  • India

    ഊട്ടി, കൊടൈക്കനാല്‍ യാത്രക്കാർ ഈ കാര്യങ്ങൾ മനസിലാക്കുക: ഇ-പാസ് ഇന്നു മുതല്‍ പ്രാബല്യത്തിൽ

    പ്രതിദിനം കേരളത്തിൽ നിന്ന് 1000 കണക്കിന് സഞ്ചാരികളാണ് ഊട്ടി, കൊടൈക്കനാല്‍ യാത്ര പ്ലാൻ ചെയ്യുന്നത്. ഇന്ന് മുതല്‍ ഈ സഞ്ചാരികൾക്ക് ഇ-പാസ് നിര്‍ബന്ധം. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ- പാസിന് രജിസ്റ്റര്‍ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ- പാസ് വേണം. ഊട്ടിയിലേക്ക് പോകുന്ന മലയോരപാതകളില്‍ വാഹനങ്ങളുണ്ടാക്കുന്ന ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. പ്രതിദിനം11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ  20,000-ലധികം വാഹനങ്ങള്‍ ഇവിടങ്ങളിലേക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്, ഇ- പാസ് വിതരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കോടതി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മെയ് 7മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. വെബ്സൈറ്റില്‍ രജിസ്റ്റര്‍ചെയ്യുന്ന ടൂറിസ്റ്റ് വാഹനങ്ങളിലെയും വാണിജ്യവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് ക്യു.ആര്‍ കോഡ് അവരുടെ മൊബൈല്‍ഫോണില്‍ ലഭിക്കും. പ്രവേശന കവാടത്തില്‍വെച്ച് ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം കടത്തിവിടും. അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും…

    Read More »
  • Kerala

    പരാതിക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍

    കണ്ണൂർ: വിവാഹമോചന പരാതിയുമായി ഓഫിസിലെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകർ അറസ്‌റ്റില്‍. അഡ്വ. എം.ജെ. ജോണ്‍സണ്‍, അഡ്വ. കെ.കെ. ഫിലിപ്പ്‌ എന്നിവരെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.കേസുമായി അഭിഭാഷക ഓഫിസിലെത്തിയ കോഴിക്കോട്‌ സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച്‌ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. ഇവരെ വൈദ്യപരിശോധനക്കുശേഷം തലശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ വിജിലൻസ്‌ അന്വേഷണം നേരിടുന്നവരാണ്‌ ആരോപണ വിധേയരായ അഭിഭാഷകർ. എം.ജെ. ജോണ്‍സണ്‍ യു.ഡിഎഫ്‌ ഭരണകാലത്ത്‌ തലശ്ശേരി ജില്ല കോടതിയില്‍ പ്രോസിക്യൂട്ടറായിരുന്നു.

    Read More »
  • NEWS

    പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

    സലാല:  ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ്

    Read More »
  • Kerala

    തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഇന്ന് വീണ്ടും പരിഗണിക്കും

    തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിനെതിരായ ഇഡിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവും ഇഡി സമന്‍സിനെതിരായ ഐസക്കിന്റെ ഹര്‍ജിയും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍. മസാല ബോണ്ടിലെ ചില ഇടപാടുകളെ കുറിച്ചുള്ള വ്യക്തതയ്ക്കായി തോമസ് ഐസക്കിന്റെ വിശദീകരണം ആവശ്യമാണെന്നു സിംഗിള്‍ ബഞ്ച് നിരീക്ഷണം നടത്തിയിരുന്നു. അങ്ങനെയിരിക്കെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം അനുചിതമെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീല്‍ നല്‍കിയത്.

    Read More »
Back to top button
error: