Month: May 2024
-
Kerala
തെളിവുമില്ല, വെളിവുമില്ല; മാത്യു കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജന്‍
തിരുവനന്തപുരം: മാത്യു കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജന്‍. പിണറായി വിജയനും മകൾക്കുമെതിരായുള്ള മാസപ്പടി കേസ് കോടതി തള്ളിയതോടെ ഫേസ്ബുക്കിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. തെളിവുമില്ല… വെളിവുമില്ല… എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല. ഇത് രോഗം വേറെയാണ് ”അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം” എന്നാണ് ഇതിന് പറയുക – എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയതായി വിധി പ്രസ്താവിച്ചത്. ഇതോടെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കുഴൽനാടന്റെ പരാതിയിൽ അന്വേഷണം ഉണ്ടാകില്ല.അതേസമയം മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
Read More » -
Kerala
അനിലയെ കൊന്നത് ലൈംഗിക വേഴ്ചയ്ക്കു ശേഷം കഴുത്ത് ഞെരിച്ച്
കണ്ണൂര്‍: പയ്യന്നൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചാണ് അനിലയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല അനിലയുടെ മൃതദേഹത്തില്‍ ഉള്ളതും.മരിക്കുന്നതിനു മുൻപ് ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടതായും സൂചനയുണ്ട്. അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ സമീപത്തുതന്നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു.അനിലയെ സുഹൃത്ത് കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കോയിപ്ര സ്വദേശി അനിലയെ അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂര്‍ പോയതിനാല്‍ വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്നയാളെ മറ്റൊരു പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.…
Read More » -
Kerala
നടി കനകലത അന്തരിച്ചു
തിരുവനന്തപുരം: മലയാള സിനിമാ സീരിയൽ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാർക്കിൻസൺസും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ കനകലത അഭിനയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഓച്ചിറയിൽ പരമേശ്വരൻ പിള്ളയുടേയും ചിന്നമ്മയുടേയും മകളായി 1960-ൽ ഓഗസ്റ്റ് 24-നായിരുന്നു ജനനം. കൊല്ലം സർക്കാർ ഗേൾസ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. 1980-ൽ ഉണർത്തുപാട്ട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടായിരുന്നു വെള്ളിത്തിരയിലേക്കുള്ള പ്രവേശനം. ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കനകലത നാടകരംഗത്ത് സജീവമായിരുന്നു.
Read More » -
Movie
‘സുകൃത സ്മൃതികൾ’: സംവിധായകൻ ഹരികുമാറിന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ എ. ചന്ദ്രശേഖറിൻ്റെ അക്ഷരാഞ്ജലി
എഴുത്തുകാരനും പത്രപ്രവർത്തകനും ചലച്ചിത്ര നിരൂപകനുമായ എ. ചന്ദ്രശേഖർ സംവിധായകൻ ഹരികുമാറിനെക്കുറിച്ചുള്ള ദീപ്തസ്മരണകൾ പങ്കിടുന്നു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായി പരിചയപ്പെടും മുമ്പേ, സംവിധായകന്‍ ഹരികുമാറിനെ അടുത്തറിയുന്നത് അദ്ദേഹത്തിന്റെ സിനിമകളിലൂടെയാണ്. പ്രധാനമായും ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്ന രണ്ടു ചിത്രങ്ങളിലൂടെ. ഒന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സ്‌ക്രിപ്റ്റില്‍ അശോകനും പാര്‍വതിയും അഭിനയിച്ച ജാലകം. രണ്ടാമത്തേത്, എം.ടിയുടെ തിരക്കഥയില്‍ മമ്മൂട്ടിയും ഗൗതമിയും മനോജ് കെ ജയനും അഭിനയിച്ച സുകൃതം. മലയാളത്തിന്റെ മുഖ്യധാരയില്‍ നല്ല സിനിമയുടെ വഴിയില്‍ സഞ്ചരിച്ച ഹരികുമാറിന്റെ പേരില്‍ വേറെയും നല്ല സിനിമകള്‍ ചിലതുണ്ടെങ്കിലും എനിക്കു പ്രിയപ്പെട്ടവ ഇവ രണ്ടുമാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകനായ ശേഷം, വെബ് ലോകം ഡോട്ട് കോമില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് 2002ല്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിചയപ്പെടുന്നത്. പിന്നീട് പലവിധത്തില്‍ അദ്ദേഹവുമായി അടുത്തിടപഴകേണ്ടിവന്നിട്ടുണ്ട്. കോട്ടയത്ത് മംഗളത്തിലെ ‘കന്യക’യുടെ പത്രാധിപരായിരിക്കെയാണ് അന്തരിച്ച എം.സി.വര്‍ഗീസ് സാറിന്റെ ജീവചരിത്രം ഒരു ഡോക്യുമെന്ററിയായി ചെയ്യാന്‍ അജന്താലയം അജിത്കുമാറും ഹരികുമാര്‍സാറും തീരുമാനിക്കുന്നത്. സണ്ണി ജോസഫായിരുന്നു ക്യാമറാമാന്‍. അതിന്റെ ഷൂട്ടിങ് കോട്ടയത്തു നടക്കുമ്പോള്‍…
Read More » -
NEWS
കണ്ണൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു, ഉംറയ്ക്കിടെയാണ് സംഭവം
ഉംറ നിർവഹിക്കുന്നതിനിടെ മയ്യിൽ കുറ്റ്യാട്ടൂർ സ്വദേശിനിയായ യുവതി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ഹാഫിസ് ശറഫുദ്ദീൻ സഖാഫി വെള്ളിക്കീലിന്റെ ഭാര്യ സുഹൈല (26) ആണ് മരിച്ചത്. ഉംറ പൂർത്തിയാക്കി ത്വവാഫ് കഴിഞ്ഞതിന് ശേഷം കൂടെയുള്ള സ്ത്രീകൾക്ക് പ്രാർഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മക്കൾ: മുഹമ്മദ്, ശാസിയ. അബ്ദുർ റഹ്‌മാൻ – കുഞ്ഞാമിന ദമ്പതികളുടെ മകളാണ്. മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More » -
Kerala
മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45-ാം വിവാഹ വാര്‍ഷിക നിറവിൽ, വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസ നേർന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍
മലയാളത്തിൻ്റെ അഭിമാന താരം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും 45-ാം വിവാഹ വാര്‍ഷികത്തിൻ്റെ ആഹ്ലാദ നിറവിൽ. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായി. ”45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.” ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം യാത്രക്കിടെ എടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് 5 നും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് 4നുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് 6 നുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത് 1979-മെയ്…
Read More » -
India
ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ട് പതിനൊന്നുകാരന് ദാരുണാന്ത്യം
മുംബൈ: ക്രിക്കറ്റ് കളിക്കിടെ ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്ത് ജനനേന്ദ്രിയത്തിൽ കൊണ്ട് പതിനൊന്നുകാരന് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കവെയാണ് ശൗര്യ എന്ന കുട്ടി ജനനേന്ദ്രിയത്തില്‍ പന്തുതട്ടി മരിച്ചത്. ബാറ്റ്‌സ്മാൻ അടിച്ചുവിട്ട പന്താണ് ശൗര്യയുടെ ജനനേന്ദ്രിയത്തിൽ കൊണ്ടത്.ഉടൻ തന്നെ കുട്ടി നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ഉടൻ തന്നെ ശൗര്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Read More » -
Kerala
എന്റെ പെങ്ങളുടെ ജീവൻ പോയി, ഇങ്ങനെ പോകുന്ന എല്ലാവർക്കും ഇതൊരു പാഠമാകണം: അനിലയുടെ സഹോദരൻ
പയ്യന്നൂർ: അനിലയുടെ കൊലപാതകത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്ന് സഹോദരൻ അനീഷ്. സുദർശന് ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും കുടുംബത്തെ മറന്ന് ഇങ്ങനെ പോകുന്ന എല്ലാവർക്കും ഇത് ഒരു പാഠമായിരിക്കണം എന്നും അനിലയുടെ സഹോദരൻ പറഞ്ഞു. മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെ ഞായറാഴ്ചയാണ് പയ്യന്നൂര്‍ അന്നൂരിലെ ആളില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) അന്നൂരില്‍നിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്ബില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. അതേസമയം അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്ബോഴും പ്രകോപന കാരണം അവ്യക്തമായി തുടരുകയാണ്.അനിലയുടെ ഫോണ്‍ വെള്ളോറയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നതിലും ദുരൂഹത തുടരുകയാണ്.
Read More » -
Kerala
മലയാള സിനിമയുടെ ‘സുകൃതം’ സംവിധായകൻ ഹരികുമാർ അന്തരിച്ചു
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 16 സിനിമകൾ സംവിധാനം ചെയ്തു. മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More » -
Kerala
മലയാള സിനിമയുടെ ‘സുകൃതം’ സംവിധായകൻ ഹരികുമാർ അന്തരിച്ചു
ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 16 സിനിമകൾ സംവിധാനം ചെയ്തു. മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read More »