ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയും ബോട്ടും തുടര്‍നടപടികള്‍ക്കായി കോസ്റ്റല്‍ പോലീസിനു കൈമാറി.
സ്‌പോണ്‍സറുടെ പീഡനം സഹിക്കാനാകാതെ ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിനോടു വ്യക്തമാക്കി.
ഇറാനില്‍ മത്സ്യബന്ധനത്തിനു പോയ സംഘത്തില്‍ ഉള്ളവരാണിവര്‍. സയ്യിദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്‌പോണ്‍സര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്ബളമോ പിടിക്കുന്ന മത്സ്യത്തിന്‍റെ വിഹിതമോ ഇവര്‍ക്കു ലഭിച്ചില്ലെന്നും പറയുന്നു.
അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസസൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കും ഒപ്പം മര്‍ദനവും ഏല്‍ക്കേണ്ടിവന്നിരുന്നു. തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകുന്നതുവഴി ഇവര്‍ രക്ഷപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണു ബോട്ട് കണ്ടെത്തിയത്.സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.