SportsTRENDING

മലയാളി താരം രാഹുൽ കെപിയെ വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ( ഐ എസ് എൽ ) ഫുട്ബോൾ 2024 – 2025 സീസണിലേക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. അടുത്ത സീസണിലേക്കുള്ള താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരംഭിച്ചത്.
 അതോടൊപ്പം ചില താരങ്ങളെ വിൽക്കാനും കേരള ബ്ലാസ്റ്റേഴ്സ്  ഒരുങ്ങുന്നുണ്ട്.മലയാളി താരം രാഹുൽ കെപി, പഞ്ചാബുകാരനായ സൗരവ് മണ്ഡൽ, മണിപ്പുർ സ്വദേശികളായ ജീക്സൺ സിങ്,സന്ദീപ് സിങ്, ഡൽഹിക്കാരനായ ഇഷാൻ പണ്ഡിത എന്നിവരെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നത്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകരുടെ ഇഷ്ട താരങ്ങളിൽ ഒരാളായ നവോച്ച സിങിനെ  സ്വന്തമാക്കാനും ക്ലബ് ശ്രമം ആരംഭിച്ചിട്ടുണ്ട്. മുംബൈ സിറ്റി എഫ് സിയുടെ കളിക്കാരനായ നവോച്ച സിങ് കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 2023 – 2024 സീസണിലേക്ക് ലോൺ വ്യവസ്ഥയിൽ കളിക്കാൻ എത്തിയതാണ്. മണിപ്പുർ സ്വദേശിയായ താരവുമായി കൊച്ചി ക്ലബ്ബിനുള്ള ലോൺ കരാർ 2024 മേയ് 31 ന് അവസാനിക്കും. ഇതിനു മുൻപ് താരവുമായി കരാർ ഒപ്പു വെയ്ക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മാനേജ്മെന്റ് നടത്തുന്നത്.
ഇതോടൊപ്പം ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസിനെ നിലനിർത്താനും ക്ലബ് ശ്രമം നടത്തുന്നുണ്ട്.ലൂണയും പെപ്രയും അടുത്ത സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുമെന്നാണ് വിവരം.നേരത്തെ എഫ് സി ഗോവയുടെ മൊറോക്കൻ ഫോർവേഡ് നോവ സദോയിയെ 3 കോടി രൂപയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.

Back to top button
error: