KeralaNEWS

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; പണം എവിടെ നിന്നാണെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രൂക്ഷമായ  പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു സുരേന്ദ്രന്റെ ആവശ്യം. സംസ്ഥാനത്തെ ഭരണത്തലവനാണ് പിണറായി വിജയനെന്നും പൊതുപ്രവർത്തകർക്ക് രഹസ്യമില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ഔദ്യോഗിക യാത്ര അല്ലാത്തതിനാല്‍ തന്നെ എന്ത് കാര്യത്തിനാണ് മുഖ്യമന്ത്രി വിദേശത്ത് പോവുന്നതെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്റെ 19 ദിവസത്തെ വിദേശയാത്രയ്ക്ക് പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നും സ്വകാര്യ യാത്രയാണെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പണം മുടക്കണം എന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

നാടിന്റെ ആവശ്യങ്ങള്‍ക്ക് ഭരണാധികാരികള്‍ വിദേശത്ത് പോകുമ്ബോഴാണ് ഖജനാവിലെ പണം ഉപയോഗിക്കേണ്ടത്. കേരള മുഖ്യമന്ത്രിയാവട്ടെ കുടുംബസമേതം വിദേശത്തേക്ക് ഉല്ലാസയാത്ര നടത്തുകയാണ് – സുരേന്ദ്രൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: