KeralaNEWS

പാർസൽ വാങ്ങിയശേഷം പണം നൽകിയില്ല; കോട്ടയത്ത് യുവതിയെ ആക്രമിച്ച്‌ ഹോട്ടല്‍ അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിൽ 

കോട്ടയം: കറുകച്ചാലില്‍ ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിക്കുകയും ഹോട്ടല്‍ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കറുകച്ചാല്‍ ബംഗ്ലാംകുന്നില്‍ വീട്ടില്‍ അരുണ്‍ ഷാജി (29) എന്നയാളെയാണ് കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ കഴിഞ്ഞദിവസം രാത്രി ഒമ്ബതരയോടെ കറുകച്ചാല്‍ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടല്‍ ആൻഡ് ഫാസ്റ്റ് ഫുഡ്‌ സ്ഥാപനത്തിലെത്തി പാഴ്സല്‍ വാങ്ങിയതിന് ശേഷം പണം നൽകാതെ പോകുകയായിരുന്നു.

Signature-ad

പണം ചോദിച്ച ഹോട്ടല്‍ ജീവനക്കാരനായ യുവാവിനെ ഇയാൾ ചീത്ത വിളിക്കുകയും മർദിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ ശ്രമിച്ച ഹോട്ടലുടമയായ യുവതിയെ ഇയാൾ സമീപമിരുന്ന കമ്ബിക്കഷണം ഉപയോഗിച്ച്‌ തലയ്ക്ക് അടിക്കുകയും ചെയ്തു, കൂടാതെ ബില്ലിങ് മെഷീനും, പരസ്യ ബോർഡും, മേശയും, കസേരയും മറ്റും അടിച്ചുതകർക്കുകയും ഇവിടെയുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ നിലത്തെറിയുകയും ചെയ്തു.

ഇയാള്‍ക്ക് ഹോട്ടല്‍ നടത്തിപ്പുകാരായ യുവതിയോടും ഭര്‍ത്താവിനോടും മുൻവിരോധം നിലനിന്നിരുന്നു ഇതിന്റെ ഭാഗമായാണ്  ആക്രമണം നടത്തിയത്. പരാതിയെ തുടർന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ രാത്രി തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Back to top button
error: