Month: May 2024

  • India

    കെജ്രിവാളിന് തിരിച്ചടി; ജാമ്യം നീട്ടാനുള്ള അപേക്ഷ സ്വീകരിച്ചില്ല

    ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസിലെ ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചതിനാല്‍ അപേക്ഷ സ്വീകരിക്കാനാകില്ലെന്ന് രജിസ്ട്രി വ്യക്തമാക്കി. വിചാരണക്കോടതിയുടെ അനുകൂല ഉത്തരവ് ഇല്ലെങ്കില്‍ അരവിന്ദ് കെജ്രിവാളിന് ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലിലേക്ക് മടങ്ങേണ്ടിവരും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നത്. ഈ ഉത്തരവില്‍ സ്ഥിരം ജാമ്യത്തിന് കെജ്രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിചാരണക്കോടതിയെ സമീപിക്കാതെ ഇടക്കാല ജാമ്യം നീട്ടുന്നതിന് സുപ്രീം കോടതിയില്‍ കെജ്രിവാള്‍ സമര്‍പ്പിച്ച അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് രജിസ്ട്രിയുടെ നിലപാട്. ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്റെ ആവശ്യം അടിയന്തരമായി കേള്‍ക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി നേരത്തെ അവധിക്കാല ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കുമെന്നായിരുന്നു അവധിക്കാല…

    Read More »
  • Kerala

    അബുദാബിയിലെ ബാങ്ക് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തത് വീണയും സുനീഷും; വെളിപ്പെടുത്തലുമായി ഷോണ്‍

    കൊച്ചി: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഉള്‍പ്പെട്ട പണമിടപാടു കേസില്‍ കൂടുതല്‍ ശക്തമായ ആരോപണങ്ങളുമായി പരാതിക്കാരില്‍ ഒരാളായ ഷോണ്‍ ജോര്‍ജ്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്സാലോജിക്ക് ഇടപാടില്‍നിന്നുള്ള വലിയ തുക അബുദാബിയിലെ ബാങ്ക് അക്കൗണ്ടിലാണു സൂക്ഷിച്ചിരുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഷോണ്‍ പറഞ്ഞു. എക്സാലോജിക് കണ്‍സള്‍ട്ടിങ്, മീഡിയ സിറ്റി, യുഎഇ എന്ന പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. വീണാ തായ്ക്കണ്ടിയില്‍, എം.സുനീഷ് എന്നിവരാണ് 2016 മുതല്‍ 2019 വരെ ഈ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്തിരുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇതു വഴി വലിയ തുക അമേരിക്കയിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഒഴുകിയെന്നും ഷോണ്‍ പറഞ്ഞു. ഈ വിവരങ്ങള്‍ ഏപ്രില്‍ 19ന് ചെന്നൈയിലെ ഇ.ഡി സ്പെഷല്‍ ഡയറക്ടര്‍ക്കു നല്‍കി. മറ്റൊരാള്‍ നല്‍കിയ വിവരങ്ങളാണിതെന്നും അന്വേഷണത്തിന് ഗുണകരമാകുമെന്നു കരുതുന്നതിനാലാണ് അധികൃതര്‍ക്കു സമര്‍പ്പിക്കുന്നതെന്നും ഷോണ്‍ പറഞ്ഞു. രണ്ട് വിദേശ കമ്പനികളില്‍നിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് 3 കോടി രൂപ വീതം എത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനു പുറമെ ഒട്ടേറെ കമ്പനികളില്‍നിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നു…

    Read More »
  • India

    രാജ്കോട്ട് ഗെയിമിങ് സെന്റര്‍ തീപിടിത്തം; മരിച്ചവരില്‍ സഹഉടമയും

    ഗാന്ധിനഗര്‍: ഗുജറാത്തിലെ രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായിരുന്ന തീപിടിത്തത്തില്‍ മരിച്ചവരില്‍ സ്ഥാപനത്തിന്റെ സഹഉടമയും. ടിആര്‍പി ഗെയിംസോണിന്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ഇയാളുടെ മൃതദേഹം തിരിച്ചറിഞ്ഞത്. തീപിടിത്തത്തില്‍ കുട്ടികളടക്കം 27 പേരാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ ഹിരണ്‍ സംഭവസ്ഥലത്തെത്തിയിരുന്നതായും തീപിടിത്തമുണ്ടായ സ്ഥലത്ത് അദ്ദേഹത്തിന്റെ കാര്‍ കണ്ടെത്തിയതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തമുണ്ടായപ്പോള്‍ പ്രകാശ് ഹിരണ്‍ ഗെയിമിംഗ് സോണിനുള്ളിലായിരുന്നെന്നും പിന്നീട് ഇദ്ദേഹത്തെ കാണാതായെന്നും സഹോദരന്‍ ജിതേന്ദ്ര പരാതി നല്‍കിയിരുന്നു. തീപിടിത്തത്തില്‍ കൊല്ലപ്പെട്ട പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. തുടര്‍ന്ന് ഹിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിള്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് പ്രകാശ് ഹിരണനും മരിച്ചതായി കണ്ടെത്തിയത്. ഗെയിമിംഗ് സോണിന്റെ 60 ശതമാനവും പ്രകാശിന്റെ പേരിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൂടാതെ റേസ് വേ എന്റര്‍പ്രൈസസിന്റെ പങ്കാളിയായിരുന്നു. ഇയാളെ പ്രതിയാക്കി ഗുജറാത്ത് പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്ക് പുറമെ മുഖ്യപ്രതിയും ധവല്‍ എന്റര്‍പ്രൈസസിന്റെ ഉടമയുമായ ധവാല്‍ തക്കര്‍, റേസ് വേ എന്റര്‍പ്രൈസസിന്റെ പങ്കാളികളായ അശോക് സിംഗ്…

    Read More »
  • Crime

    തായ്ലന്റില്‍ മലയാളികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കി; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍

    മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്ലന്റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ സായുധ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് വിവരം. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 27നാണ് മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍ എന്നിവര്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. പിന്നീട് തായ്ലന്റ് ആസ്ഥാനമായ കമ്പനിയിയില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നല്‍കി. ഓണ്‍ലൈന്‍ അഭിമുഖത്തിനു ശേഷം ജോലി ലഭിച്ചതായുളള അറിയിപ്പിനൊപ്പം തായ്ലന്റിലേക്കുള്ള വിമാനടിക്കറ്റും ലഭിച്ചു. ഈ മാസം 22നാണ് തായ് ലാന്റിലെ സുവര്‍ണഭൂമി വിമാനത്താവളത്തിലെത്തിയത്. പുറത്തിറങ്ങിയ ഇവരെ ഏജന്റ് വാഹനത്തില്‍ കയറ്റി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇടയ്ക്ക് ഫോണില്‍ ബന്ധപ്പെട്ട ഇരുവരും പറഞ്ഞാണ് ഇക്കാര്യം കുടുംബം അറിഞ്ഞത്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് യുവാക്കള്‍ അറിയിച്ചത്. ഇരുവരുടേയും മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ട.…

    Read More »
  • Crime

    വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

    എറണാകുളം: വരാപ്പുഴയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അല്‍ഷിഫാഫ് ആണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. രണ്ടാഴ്ച മുമ്പാണ് ഇവര്‍ മണ്ണംതുരുത്തില്‍ വാടകയ്ക്ക് താമസം ആരംഭിച്ചത്. സംഭവസമയത്ത് അല്‍ഷിഫാഫിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് പരിസരവാസികള്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റും.

    Read More »
  • NEWS

    ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു; തെറ്റ് ഏറ്റുപറഞ്ഞ് നവാസ് ഷരീഫ്

    ലഹോര്‍: ഇന്ത്യയുമായി 1999ല്‍ ഒപ്പുവച്ച ലഹോര്‍ കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന വെളിപ്പെടുത്തലുമായി പാക്ക് മുന്‍ പ്രസിഡന്റ് നവാസ് ഷരീഫ്. കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ച പര്‍വേസ് മുഷറഫിന്റെ നീക്കം ഇന്ത്യയുമായുള്ള കരാറിന്റെ ലംഘനമായിരുന്നെന്നും തെറ്റായിപ്പോയെന്നുമാണ് ഷരീഫിന്റെ വെളിപ്പെടുത്തല്‍. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് നവാസിന്റെ (പിഎംഎല്‍എന്‍) ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഷരീഫിന്റെ കുറ്റസമ്മതം. ”1998 മേയ് 28ന് പാക്കിസ്ഥാന്‍ 5 ആണവപരീക്ഷണങ്ങള്‍ നടത്തി. പിന്നീട് വാജ്പേയ് സാഹിബ് ഇവിടെ വരികയും നമ്മളുമായി കരാറൊപ്പിടുകയും ചെയ്തു. എന്നാല്‍ ആ കരാര്‍ നമ്മള്‍ ലംഘിക്കുകയാണുണ്ടായത്. അത് നമ്മുടെ തെറ്റാണ്” -ഷരീഫ് പറഞ്ഞു. ആണവപരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പാക്കിസ്ഥാന് 500 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും അതു താന്‍ നിരസിച്ചുവെന്നും ഷരീഫ് അവകാശപ്പെട്ടു. ഇമ്രാന്‍ ഖാനായിരുന്നു അന്ന് പ്രധാനമന്ത്രിയെങ്കില്‍ ആ പണം സ്വീകരിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലഹോര്‍ ഉച്ചകോടിക്കുശേഷം 1999 ഫെബ്രുവരി 21നാണ് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാക്ക്…

    Read More »
  • Kerala

    എക്സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, കോടികള്‍ ഒഴുകി; കൂടുതല്‍ കാര്യങ്ങള്‍ ഉച്ചയോടെ വെളിപ്പെടുത്തുമെന്ന് ഷോണ്‍

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഡയറക്ടറായ എക്‌സാലോജിക് സൊല്യൂഷന്‍സ് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ആരോപണം. ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ വിദേശത്തെ അക്കൗണ്ടിലേയ്ക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. എസ്എന്‍സി ലാവ്ലിന്‍, പിഡബ്‌ള്യുസി അടക്കമുള്ള കമ്പനികള്‍ എക്സാലോജിക്കിന് പണം നല്‍കിയെന്നും ഷോണ്‍ ആരോപിക്കുന്നു. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഷോണ്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എക്സാലോജിക്കിന്റെ വിദേശ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ന് രാവിലെ 11.30ന് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നാണ് ഷോണ്‍ ജോര്‍ജ് അറിയിച്ചിരിക്കുന്നത്. ഷോണ്‍ ജോര്‍ജ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എക്സാലോജിക്കിനും സിഎംആര്‍എല്ലിനും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് ഉത്തരവില്‍ പരാമര്‍ശിച്ച പിവി പിണറായി വിജയനാണെന്നും ഷോണ്‍ ഉന്നയിച്ചിരുന്നു. സിഎംആര്‍എല്‍…

    Read More »
  • Movie

    ”കുറേ കരഞ്ഞു പക്ഷേ, കയ്യില്‍ അഞ്ച് പൈസയില്ലാത്തതുകൊണ്ട് ചെയ്യേണ്ടി വന്നു”… ബിരിയാണിയിലെ അനുഭവത്തെക്കുറിച്ച് കനി

    അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ഏറെ പ്രശംസകള്‍ നേടിയ നടിയാണ് കനി കുസൃതി. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തണ്ണിമത്തന്‍ ആകൃതിയുള്ള ബാഗുമായി എത്തിയതോടെ ഏറെപേരാണ് താരത്തെ അഭിനന്ദിച്ചത്. പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയതോടെയാണ് കനി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍, ചിത്രത്തിലെ രാഷ്ട്രീയത്തിന് നേരെയും കനിക്കെതിരെയും വ്യാപക വിമര്‍ശനം വന്നിരുന്നു. ഇപ്പോഴിതാ ബിരിയാണിയില്‍ അഭിനയിക്കാനുണ്ടായ കാരണം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കയ്യില്‍ പണമില്ലാത്തതിനാലാണ് തനിക്ക് ആ ചിത്രത്തില്‍ അഭിനയിക്കേണ്ടി വന്നത് എന്നാണ് കനി പറഞ്ഞത്. കനിയുടെ വാക്കുകളിലേക്ക്: കയ്യില്‍ അഞ്ച് പൈസയില്ലാതെ ഇരിക്കുന്ന സമയത്താണ് ഈ സിനിമ വരുന്നത്. എന്നിട്ടും സംവിധായകനായ സജിനോട് ഞാന്‍ പറഞ്ഞു, എനിക്ക് പല വിയോജിപ്പുകളും ഉണ്ട്, ചിത്രത്തില്‍ രാഷ്ട്രീയപരമായും ഏസ്തറ്റിക്കലി ഒക്കെയും പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു. വേറെ നിടിമാരെ നോക്കൂ, ആരെയും കിട്ടിയില്ലെങ്കില്‍ മാത്രം ചെയ്യാം…

    Read More »
  • Kerala

    സിനിമയ്ക്കായി ഒരു രൂപ പോലും മുടക്കിയിട്ടില്ല; ‘മഞ്ഞുമ്മല്‍..’ നിര്‍മാതാക്കള്‍ക്കെതിരേ അന്വേഷണ റിപ്പോര്‍ട്ട്

    കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ നടത്തിയത് മുന്‍ധാരണ പ്രകാരമുള്ള ചതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഷൂട്ടിങ് തുടങ്ങുന്നതിന് മുന്‍പേ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചു. 22 കോടി രൂപ സിനിമക്കായി ചെലവായെന്ന നിര്‍മാതാക്കളുടെ വാദം കള്ളമാണ്. 18.65 കോടി രൂപ മാത്രമാണ് നിര്‍മാണ ചെലവ്. സിനിമക്കായി നിര്‍മാതാക്കള്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് ‘പറവ ഫിലിം’ കമ്പനി തിരികെ നല്‍കിയിട്ടില്ല. ചതിക്കാന്‍ മുന്‍കൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനര്‍ത്ഥം എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ ഹൈക്കോടതി മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമാ നിര്‍മാതാക്കള്‍ക്കെതിരായ വഞ്ചനാക്കേസ് നടപടികള്‍ക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിന്റെ പങ്കാളികളിലൊരാളായ ബാബു ഷെഹീര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി. നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോണ്‍…

    Read More »
  • Kerala

    ‘ആവേശം’ മോഡലില്‍ കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര; യൂട്യൂബര്‍ സഞ്ജു ടെക്കിയെ നിയമം ‘തൂക്കി’

    ആലപ്പുഴ: കാറിനുള്ളില്‍ ആവേശം സിനിമാ മോഡല്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി. യൂട്യൂബര്‍ വാഹനത്തില്‍ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. കാര്‍ സ്വിമ്മിങ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടുള്ള ഇത്തരം യാത്രകള്‍ അത്യന്തം അപകടകരമാണെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ രമണന്‍ പറഞ്ഞു. ആവേശം സിനിമയിലെ രംഗയുടെ സന്തത സഹചാരി അമ്പാന്‍ ലോറിയ്ക്ക് പിന്നില്‍ ഒരുക്കിയ സ്വിമ്മിങ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളില്‍ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. അപകടകരമായ വിധത്തില്‍ പൊതുനിരത്തിലൂടെയാണ് ഈ പൂള്‍ കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ പിന്‍ഭാഗത്ത്…

    Read More »
Back to top button
error: