പ്രായഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് നര. ഒരു പ്രായം കഴിയുമ്പോള്‍ നര വരുന്നത് പതിവാണെങ്കിലും ചിലരിത് അഭംഗിയായിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, മുടി കറുപ്പിക്കാനായി ഇവര്‍ പല തരത്തിലുള്ള ഡൈകള്‍ വാങ്ങി ഉപയോഗിക്കുന്നു. പ്രായം കുറഞ്ഞവരുടെ അവസ്ഥയും ഇതുതന്നെയാണ്.
ഇങ്ങനെ കെമിക്കലുകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍, പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട്. മാത്രമല്ല, മുടി പൊട്ടിപ്പോകാനും കാരണമില്ലാതെ കൊഴിയാനും സാദ്ധ്യതയുണ്ട്. അതിനാല്‍, വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്നതും പാര്‍ശ്വഫലങ്ങള്‍ ഒട്ടുംതന്നെയില്ലാത്തതുമായ ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാന്‍ വേണ്ട സാധനങ്ങളും തയ്യാറാക്കേണ്ട രീതിയും അറിയാം.
ആവശ്യമായ സാധനങ്ങള്‍
ഇന്‍സ്റ്റന്റ് കാപ്പിപ്പൊടി – 4 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – ഒന്നര ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഇന്‍സ്റ്റന്റ് കാപ്പിപ്പൊടിയിലേക്ക് വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ക്രീം രൂപത്തിലാകണം. ശേഷം 15 മിനിട്ട് മാറ്റി വയ്ക്കുക.
ഉപയോഗിക്കേണ്ട വിധം
മുടി നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകി എണ്ണ മുഴുവന്‍ കളയുക. ശേഷം ഉണങ്ങുമ്പോള്‍ നേരത്തേ തയ്യറാക്കി വച്ച ഡൈ പുരട്ടിക്കൊടുക്കുക. മുടിയുടെ ഏതൊക്കെ ഭാഗത്താണോ നരയുള്ളത് അവിടെ മാത്രം പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂര്‍ വച്ചശേഷം മൈല്‍ഡ് ഷാംപൂ അല്ലെങ്കില്‍ താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.