LIFENewsthen Special

ഉത്തര കൊറിയൻ  ഏകാധിപതി കിങ് ജോങ് ഉന്നിന്റെ കാമകേളികൾ!!, ഉന്നിനായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്‌ക്വാഡ്,വിചിത്രം ഈ ജന്മം…

കിമ്മിനുവേണ്ടി ബാലവേശ്യകൾ...

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ  പ്ലഷർ സ്‌ക്വാഡിനെ കുറിച്ചുള്ള വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങൾ. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ട യെയോന്മി പാർക്ക് എന്ന യുവതിയാണ് കിമ്മിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പ്രതിവർഷം കിമ്മിന്റെ കാമകേളികൾക്കായി 25 കന്യകകളായ യുവതികളെ തിരഞ്ഞെടുക്കാറുണ്ടെന്നാണ് വെളിപ്പെടുത്തൽ.

Signature-ad

പെൺകുട്ടികളുടെ സൗന്ദര്യം, രാഷ്ട്രീയ വിധേയത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്ലഷർ സ്‌ക്വാഡിലേക്കുള്ള കന്യകമാരുടെ തിരഞ്ഞെടുക്കൽ. പ്ലഷർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ പെൺകുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിക്കും.തുടർന്ന് ആദ്യത്തെ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ട്,നൃത്തം,മസാജ് എന്നിവയിൽ പരിശീലനം നൽകും. പ്ലഷർ സ്‌ക്വാഡിലെ ആദ്യ രണ്ട് ഗ്രൂപ്പിലുള്ളവർക്ക് പാട്ടിലും നൃത്തത്തിലും മസാജിലും പരിശീലനം നൽകുമ്പോൾ മൂന്നാമത്തെ ഗ്രൂപ്പിലുള്ളവരുടെ ചുമതല കിമ്മുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക എന്നതാണ്. പുരുഷന്മാരെ ലൈംഗിക ബന്ധത്തിലൂടെ തൃപ്തിപ്പെടുത്താനുള്ള പരിശീലനം ഇവർക്ക് നൽകാറുണ്ട്.

ഇത്തരത്തിൽ കന്യകകളെ തിരഞ്ഞെടുക്കുന്നതിനായി ഉന്നിന്റെ കിങ്കരന്മാർ എല്ലാ ക്ലാസ് മുറികളിലും സുന്ദരികളായ പെൺകുട്ടികൾക്കായി തിരച്ചിൽ നടത്തും. തുടർന്ന് അത്തരത്തിൽ കണ്ടെത്തുന്ന പെൺകുട്ടികളുടെ കുടുംബ പശ്ചാത്തലം പരിശോധിക്കും. ഉത്തരകൊറിയയിൽ നിന്ന് രക്ഷപ്പെട്ടവരോ ദക്ഷിണ കൊറിയയിലോ മറ്റ് രാജ്യങ്ങളിലോ ബന്ധുക്കളുള്ള പെൺകുട്ടികളോ ഉണ്ടെങ്കിൽ അവരെ ഒഴിവാക്കും.

പ്ലഷർ സ്‌ക്വാഡ് രൂപീകരിക്കുന്നതിന്റെ അടുത്തഘട്ടം വൈദ്യപരിശോധനയാണ്. തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾ കന്യകയാണെന്ന് ഉറപ്പിക്കാനാണ് വൈദ്യപരിശോധന നടത്തുന്നത്. ദേഹത്ത് ചെറിയ പാടുകൾ കണ്ടെത്തിയാൽ പോലും പെൺകുട്ടികൾ അയോഗ്യരാകും. കർശന പരിശോധനകൾക്ക് ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്നവരെ പ്ലഷർ സ്‌ക്വാഡിലേക്ക് തിരഞ്ഞെടുക്കുക. പെൺകുട്ടികൾ 25 വയസ് പിന്നിടുന്നതോടെ പ്ലഷർ സ്‌ക്വാഡിലെ കാലാവധി അവസാനിക്കും. കാലാവധി അവസാനിക്കുന്നതോടെ പെൺകുട്ടികളിൽ പലരും ഉന്നിന്റെ അംഗരക്ഷകരെ വിവാഹം ചെയ്യുന്നതും പതിവാണ്.

മുതലാളിത്തം

ഉത്തരകൊറിയയിലെ പല നിയമങ്ങളും ഒറ്റനോട്ടത്തിൽ നമ്മെ ചിരിപ്പിക്കുന്നതാണ്. ഫാഷൻ, മേക്കപ്പ്, വസ്ത്രധാരണം തുടങ്ങിയ രംഗത്തും കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ഉള്ള സർക്കാർ ശക്തമായ നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാറുണ്ട്. നിരവധി ജനപ്രിയ ആഗോള ഫാഷൻ, സൗന്ദര്യവർധക ബ്രാൻഡുകൾക്ക് ഭരണകൂടം രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുമുണ്ട്. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക.  ഏറ്റവും ഒടുവിലായി ചുവന്ന ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ് ഉത്തര കൊറിയൻ സർക്കാർ.

Back to top button
error: