ഇന്ന് ഇന്‍സ്റ്റാഗ്രാം അഹാന തൂക്കി; കറുപ്പണിഞ്ഞ് അതീവ ഹോട്ട് ലുക്കില്‍ നടി, ചിത്രങ്ങള്‍ വൈറല്‍
‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തില്‍ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച് അതീവ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഒന്നടക്കം ഞെട്ടിരിക്കുകയാണ്. നിരവധി താരങ്ങളും അഹാനയ്ക്ക് അഭിന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് ഇന്‍സ്റ്റഗ്രാം അഹാന തൂക്കി, നല്ല ഭംഗിയുണ്ട് തുടങ്ങിയ നിരവധി കമന്റുകളുമായാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവയായ അഹാന അടുത്തിടെ കുടുംബസമേതം മലേഷ്യന്‍ യാത്ര പോയ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരുന്നു. സ്‌കൈ ടവറില്‍ നിന്നുള്ള ചിത്രങ്ങളാണ് അഹാന കൃഷ്ണ സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചത്. അമ്മ സിന്ധു കൃഷ്ണ, സഹോദരിമാരായ ഇഷാനി, ഹന്‍സിക എന്നിവരോടൊപ്പമാണ് അഹാന അവധിക്കാലം ആഘോഷിച്ചത്. സഹോദരി ദിയ കൃഷ്ണ ഇവരോടൊപ്പമില്ല. നടി, യൂട്യൂബര്‍ എന്നീ നിലകളില്‍ സുപരിചിതയായ അഹാന കൃഷ്ണ ഒരു യാത്രാ പ്രേമി കൂടിയാണ്.
സ്റ്റീവ് ലോപ്പസിന് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ടൊവീനോ ചിത്രം ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടു. ഷൈന്‍ ടോം ചാക്കോ നായകനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത അടിയാണ് ഏറ്റവും ഒടുവില്‍ അഹാനയുടേതായി റിലീസ് ചെയ്തത്. നാന്‍സി റാണിയാണ് നടിയുടെ പുതിയ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം.