IndiaNEWS

തോല്‍ക്കുമെന്നു തിരിച്ചറിഞ്ഞ് മോദി മലക്കം മറിഞ്ഞു: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഭരണഘടന മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നു തിരിച്ചറിഞ്ഞപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി മോദി മലക്കം മറിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

കോണ്‍ഗ്രസിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു നടത്തിയ യോഗങ്ങളിലാണ് മോദിക്കും ബിജെപിക്കുമെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്.

ജാതി, മതം, ക്ഷേത്രം, മസ്ജിദ് എന്നിവയെക്കുറിച്ചാണ് ബിജെപി ആകെ സംസാരിക്കുന്നത്.ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച്‌ ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ഒന്നും പറയാനില്ല. എല്ലാ ദിവസവും ബിജെപി നേതാക്കൾക്ക് പറയാൻ ഇതല്ലാതെ മറ്റൊന്നുമില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

റായ്ബറേലിയിലെ ജനങ്ങളുമായുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ 100 വർഷത്തെ ബന്ധം രാഹുലിന്‍റെ വിജയത്തിലൂടെ പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുകയാണെന്നും സഹോദരനുവേണ്ടി ഇന്നലെ റായ്ബറേലിയില്‍ നടത്തിയ പ്രചാരണയോഗങ്ങളില്‍ പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: