ന്യൂഡൽഹി: തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിന് അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.
18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവിനും ആക്രമണത്തില്‍ പരിക്കേറ്റു. ബോബി എന്ന യുവാവാണ് ആക്രമണം നടത്തിയത്.
ഗാസിയാബാദിലെ ഇന്ദ്രപുരം ഏരിയയിലാണ് ക്രൂരകൃത്യം നടന്നത്.അർബുദ രോഗിയായ അമ്മ ചമ്ബാ ദേവിയെ പരിചരിക്കാനാണ് ജ്യോതിയും ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ലളിതേഷും ഇവിടെയെത്തിയത്.
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജ്യോതി കുത്തേറ്റ് മരിക്കുകയായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
ചമ്ബാ ദേവിയുമായി പ്രണയത്തിലായിരുന്നു ബോബി. ഇതിനിടെ ചമ്ബാ ദേവി അജയ് എന്നയാളുമായി പ്രണയത്തിലായി. ഇതറിഞ്ഞ ബോബി അജയിനെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ചമ്ബാ ദേവിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.