Month: May 2024
-
Kerala
വിട പറഞ്ഞത് ബിജെപിയുടെ പ്രിയങ്കരനായ മെത്രാപ്പൊലീത്ത
തിരുവല്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയെ പരസ്യമായി പിന്തുണച്ച ആളായിരുന്നു ഇന്നലെ വിടപറഞ്ഞ ബിലീവേഴ്സ് ചർച്ച് ഇസ്റ്റേണ്‍ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ. തിരുവല്ല താലൂക്കിലെ നിരണം കടിപ്പിയാരില്‍ കുടുംബാംഗമായ മാർ അത്തനേഷ്യസ് യോഹാൻ, ഗോസ്പല്‍ ഫോർ ഏഷ്യ എന്ന സംഘടനയുടെ സ്ഥാപക മേധാവിയായി തിരുവല്ലയിലാണ് പ്രവർത്തനമാരംഭിക്കുന്നത്. പത്തനംതിട്ടയിലെ പല മണ്ഡലങ്ങളിലും വിജയിയെ നിശ്ചയിക്കുന്ന വോട്ട് ബാങ്കായി ബിലീവേഴ്സ് ചർച്ച് പിന്നീട് മാറി.ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഡല്‍ഹി ലഫ് ഗവർണ്ണർ വിനയ് കുമാർ സക്സേനയെ ബലീവേഴ്സ് ചർച്ചിന്റെ മെഡിക്കല്‍ കോളേജിലെ പരിപാടിയില്‍ മുഖ്യാതിഥിയായി ബിജെപി നേതൃത്വം അയച്ചത് കെപി യോഹന്നാൻ എന്ന മെത്രാപ്പോലീത്തയുടെ വോട്ട് ബലം അറിഞ്ഞായിരുന്നു. പരസ്യമായി തന്നെ അനില്‍ കെ ആന്റണിയെന്ന ബിജെപിക്കാരന് സഭ പിന്തുണയും പ്രഖ്യാപിച്ചു. പിന്നാലെ അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണവും നല്‍കി.സഭയുടെ തിരുവല്ലയിലുള്ള യൂത്ത് സെന്ററില്‍ നടന്ന യോഗത്തില്‍ ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ…
Read More » -
Kerala
മഞ്ചേശ്വരം വാഹനാപകടം: അച്ഛൻ്റെയും 2 മക്കളുടെയും മൃതദേഹങ്ങൾ വീട്ടിലെത്തി, സംസ്കാരം ഇന്നു രാവിലെ 10 ന്
ഇരിങ്ങാലക്കുട: കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛൻ്റെയും മക്കളുടെയും മൃതദേഹങ്ങൾ ഇന്നലെ രാത്രി 10 മണിയോടെ കണ്ഠേശ്വരം ‘ശിവദ’ത്തിൽ കൊണ്ടു വന്നു. ഇന്നു രാവിലെ 10 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. ഇരിങ്ങാലക്കുട കണ്ഠേശ്വരം പുതുമന വീട്ടിൽ ശിവകുമാർ മേനോൻ (54), മക്കളായ ശരത്ത് (23), സൗരവ് (15) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ദുബൈയില്‍ ജോലിചെയ്യുന്ന ശിവകുമാര്‍ കൂടൽമാണിക്യം ഉത്സവത്തിനു മുമ്പായാണ് നാട്ടിലെത്തിയത്. മേയ് 18ന് മടങ്ങിപ്പോകാനിരിക്കയായിരുന്നു. ശരത് ബിടെക് കഴിഞ്ഞ് അയർലൻഡിൽ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. സൗരവ് നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച്ചയാണ് ബാംഗ്ലൂരുള്ള ബന്ധുവിനെ കാണാൻ ശിവകുമാർ മക്കളോടൊപ്പം കാറിൽ പോയത്. മടക്കയാത്രയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനവും കൂടി നടത്തി വരുമ്പോഴാണ് കുഞ്ചത്തൂർ ദേശീയപാതയിൽ വെച്ച് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാസർകോട് ചട്ടഞ്ചാലിലുണ്ടായ വാഹനാപടത്തില്‍ സാരമായി പരുക്കേറ്റ ഉഷ എന്ന സ്തീയെ…
Read More » -
Kerala
വിവിധ ജില്ലകളിൽ ഇന്ന് രാവിലെയും ശക്തമായ മഴയ്ക്ക് സാധ്യത, കൊച്ചിയിലും ഇടുക്കിയിലും വീടുകൾ തകർന്നു, കനത്ത മഴയിൽ ട്രെയിൻ ഗതാഗതം തകരാറിലായി
ബുധനാഴ്ച രാത്രി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു.എറണാകുളത്തും തൊടുപുഴയിലും കനത്ത മഴ പെയ്തു. കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. ഇടുക്കിയിലെ കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറിനു ശേഷമാണ് പുനഃസ്ഥാപിച്ചത്. ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ ഇടപ്പള്ളിക്കു സമീപം പിടിച്ചിട്ടിരുന്നു. വൈകിട്ട് 7.03ന് എറണാകുളം നോർത്തിൽനിന്നു യാത്ര തിരിച്ച് 7.13നാണ് യാത്ര തടസ്സപ്പെട്ടത്. തിരുവനന്തപുരം നിസാമുദ്ദീൻ എക്സ്പ്രസ് രണ്ടുമണിക്കൂർ കളമശ്ശേരിയിൽ പിടിച്ചിട്ടു. ചെന്നൈ മെയിൽ അരമണിക്കൂറിലേറെ എറണാകുളം നോർത്തിന് സമീപം പിടിച്ചിട്ടു. സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ…
Read More » -
Kerala
എറണാകുളം- ആലുവ റൂട്ടിൽ ട്രെയിനുകൾ രണ്ട് മണിക്കൂറിലേറെ പിടിച്ചിട്ടു, കാരണം വൈദ്യുതി തകരാർ
എറണാകുളം- ആലുവ റൂട്ടില്‍ ട്രെയിനുകള്‍ പിടിച്ചിട്ടു. വൈദ്യുതി തകരാര്‍ മൂലമാണ് ട്രെയിനുകള്‍ പിടിച്ചിട്ടത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനും ആലുവയ്ക്കും ഇടയിലാണ് ബുധനാഴ്ച രാത്രി വിവിധ ട്രെയിനുകള്‍ പിടിച്ചിട്ടത്. രണ്ട് മണിക്കൂറിലേറെ തടസ്സപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. ദീര്‍ഘദൂര- ഹ്രസ്വദൂര ട്രെയിനുകള്‍ പിടിച്ചിട്ടിരുന്നു. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്, നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍, എറണാകുളത്തുനിന്ന് ഗുരുവായൂരിലേക്ക് പോകുന്ന പാസഞ്ചര്‍ എന്നിങ്ങനെ നിരവധി ട്രെയിനുകള്‍ വിവിധ ഇടങ്ങളില്‍ പിടിച്ചിട്ടിരുന്നു. കളമശ്ശേരി, ഇടപ്പള്ളി സ്റ്റേഷനുകളിലും ട്രെയിനുകള്‍ പിടിച്ചിട്ടു. കൊച്ചി നഗരത്തില്‍ ബുധനാഴ്ച വൈകുന്നേരം ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ സാഹചര്യം പ്രതികൂലമായതാണ് കാരണം എന്നാണ് കരുതുന്നത്.
Read More » -
NEWS
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ബിഷപ്പ് കെപി യോഹന്നാൻ കാലം ചെയ്തു
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ ബിഷപ് കെ പി യോഹന്നാൻ കാലം ചെയ്തു. 74 വയസായിരുന്നു. പ്രഭാത സവാരിക്കിടയിൽ സ്വകാര്യ വാഹനം ഇടിച്ച് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ടോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. അമേരിക്കയിലെ ഡാലസിലായിരുന്നു അന്ത്യം. യു.എസ്സിലെ ടെക്‌സാസില്‍ വെച്ച് ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 5:25-ഓടെയായിരുന്നു അപകടം. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പ്രഭാതസവാരിക്കായി കാമ്പസിന് പുറത്തേക്കാണ് പോയത്. നാല് ദിവസം മുമ്പാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചത്.
Read More » -
India
‘യോദ്ധ’യുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കി വച്ച് വിട വാങ്ങി: ‘ഒപ്പം ചെയ്ത സിനിമകളെല്ലാം എന്റെ ജീവിതത്തിലെ പ്രധാന ചിത്രങ്ങൾ:’ സംഗീത് ശിവനെക്കുറിച്ചുള്ള ഓർമകളുമായി മോഹന്‍ലാല്‍
മലയാളികൾ നെഞ്ചേറ്റിയ ക്ലാസിക് സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു വിടപറഞ്ഞ സംഗീത് ശിവൻ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങി ഒരുകാലത്ത് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമകൾ ഒരുക്കിയത് സംഗീത് ശിവൻ എന്ന പ്രതിഭയായിരുന്നു. മലയാളത്തിലും ഹിന്ദിയിലും ആയി ഇരുപതോളം ചിത്രങ്ങൾ സംഗീത് ശിവന്റെ സംവിധാനത്തിൽ പിറന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘യോദ്ധ’ തൻ്റെ 27-ാം വയസിലാണ് സംഗീത് ശിവൻ ഒരുക്കുന്നത്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിൽ എത്തിച്ചതും സംഗീത് ശിവനാണ്. യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് സംഗീത് ശിവൻ വിടപറയുന്നത്. സിനിമാകുടുംബമാണ് സംഗീത് ശിവൻ്റെത് .പ്രശസ്ത ഫൊട്ടോഗ്രാഫറും ഛായാഗ്രഹകനുമായ ശിവൻ ആണ് പിതാവ്. പ്രശസ്ത ഛായാഗ്രഹകൻ ആയ സന്തോഷ് ശിവൻ, സംവിധായകനായ സഞ്ജീവ് ശിവൻ എന്നിവർ ആണ് സഹോദരങ്ങൾ. അതുകൊണ്ടു തന്നെ സിനിമാ മേഖലയിലെ സംഗീത് ശിവന്റെ ഗുരുക്കന്മാർ പിതാവും സഹോദരങ്ങളുമായിരുന്നു. സംഗീത് ശിവൻ തന്റെ കരിയർ ആരംഭിക്കുന്നത് പിതാവിനോടൊപ്പം പരസ്യങ്ങളും ഡോക്യുമെന്ററികളും…
Read More » -
NEWS
ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമിയായ മദീന
ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായെത്തുന്ന തീര്‍ഥാടകരെ സ്വീകരിക്കാനൊരുങ്ങി പ്രവാചക നഗരിയായ മദീന. ആദ്യ ദിനത്തില്‍ പാക്കിസ്ഥാനില്‍ നിന്നും 11 പ്രത്യേക ഹജ്ജ് വിമാനങ്ങളിലായി 2,160 പേരടങ്ങുന്ന ആദ്യ സംഘവും ഇന്ത്യയിലെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്നും 320 തീര്‍ഥാടകരുമായുള്ള ആദ്യ വിമാനവും നാളെ (മെയ് 9) പുണ്യഭൂമിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ മുഖേനയുമാണ് പുണ്യ ഭൂമിയിലെത്തിച്ചേരുക. മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഹാജിമാര്‍ മക്കയിലേക്ക് നീങ്ങും. ഇന്ത്യന്‍ ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഹാജിമാരുടെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട്, വിസ, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് എന്നിവയുടെ ചുമതലയുള്ള സെക്രട്ടറി, ഗള്‍ഫ് ഡസ്‌ക് ജോയിന്റ്…
Read More » -
India
സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു, യോദ്ധ, ഗാന്ധർവം തുടങ്ങിയ സിനിമകൾ ഒരുക്കിയ പ്രതിഭ
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ ക്ലാസിക് സിനിമകളിലൊന്നായ യോദ്ധ, ഗാന്ധർവം, നിർണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് (1990) സംവിധായകനായി അരങ്ങേറിയത്. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങിയ ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തു. ‘ജോണി’ക്കു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1997 ൽ സണ്ണി ഡിയോൾ നായകനായ ‘സോർ’ എന്ന സിനിമയിലൂടെ ബോളിവുഡിൽ തുടക്കം. സന്ധ്യ, ചുരാലിയാ ഹേ തുംനേ, ക്യാ കൂൾ ഹേ തും, അപ്ന സപ്ന മണി മണി, ഏക്–ദ് പവർ ഓഫ് വൺ, ക്ലിക്ക്, യാംല പഗ്‌ല ദീവാന 2 എന്നീ ഹിന്ദി ചിത്രങ്ങൾ സംവിധാനം ചെയ്തു. . സിനിമാകുടുംബത്തിൽ നിന്നുമാണ് സംഗീത് ശിവൻ്റെ വരവ്. പ്രശസ്ത ഫൊട്ടോഗ്രാഫറും…
Read More » -
Kerala
വേസ്റ്റ് ബിന്‍ അഴിമതി ആരോപണങ്ങളില്‍ ലീഗ് കൈവിട്ടു; ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ സുഹ്‌റ രാജിവെച്ചു
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷയും ലീഗ് കൗണ്‍സിലറുമായ സുഹ്‌റ അബ്ദുള്‍ ഖാദര്‍ രാജിവച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. പാര്‍ട്ടി നേതൃത്വത്തിന് രാജി കൈമാറി. വേസ്റ്റ് ബിന്നുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും പിന്തുണച്ചില്ലെന്ന് സുഹ്‌റ ആരോപിച്ചു. അതേസമയം, 2021 ഒക്‌ടോബറിലാണ് ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചത്. ചെയര്‍പേഴ്സണായി യുഡിഎഫിലെ സുഹ്റ അബ്ദുല്‍ ഖാദറിനെ അന്നു വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ 14-5 എന്ന നിലയിലാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് സുഹ്റയ്ക്ക് നേരത്തെ രാജിവയ്ക്കേണ്ടി വന്നിരുന്നു. അന്ന് എല്‍ഡിഎഫിന് ഒപ്പം ചേര്‍ന്ന് വോട്ട് ചെയ്ത കൗണ്‍സിലര്‍ അന്‍സല്‍ന പരീക്കുട്ടി വീണ്ടും യുഡിഎഫിന് ഒപ്പംനിന്നു. 28 അംഗ കൗണ്‍സിലില്‍ 9 എല്‍ഡിഎഫ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നഗരസഭയില്‍ യുഡിഎഫിന് 14 ഉം, എസ്ഡിപിഐക്ക് 5 ഉം അംഗങ്ങളാണുള്ളത്.
Read More » -
NEWS
ബ്രിട്ടീഷുകാരെ ‘കുത്തുപാളയെടുപ്പിച്ച്’ സംസ്‌ക്കാരച്ചടങ്ങുകള്‍
ലണ്ടന്‍: ലോകമെങ്ങും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലമാണിത്. ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്നതിനേക്കാള്‍ ചെലവ് മരണങ്ങളുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ് ബ്രിട്ടീഷ് ജനത. 2021 ന് ശേഷം ബ്രിട്ടനില്‍ ശവസംസ്‌കാര ചടങ്ങുകളുടെ ചെലവുകളില്‍ 3.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രിയപ്പെട്ടവര്‍ മരിച്ചാല്‍ ആശുപത്രിയില്‍ നിന്നും മൃതദേഹം വിട്ടു കിട്ടുന്നതിനും മറ്റ് കര്‍മ്മങ്ങള്‍ക്കുമായി ബ്രിട്ടീഷ് കുടുംബത്തിന് 9 മുതല്‍ 10 ലക്ഷം രൂപ വരെ ചെലവാക്കേണ്ടി വരുന്നുവെന്നാണ് കണക്കുകള്‍. സണ്‍ലൈഫ് പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം 2023 ല്‍ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ചെലവ് 10 ലക്ഷം രൂപയായി ഉയര്‍ന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 21 ദിവസങ്ങള്‍ വരെ മാത്രമാണ് മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. ശേഷം ബന്ധപ്പെട്ടവര്‍ മൃതദേഹം ഏറ്റെടുക്കുകയും ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍, സംസ്‌കാര ജോലികള്‍ ചെയ്യുന്നവര്‍ക്കായി ആകെ തുകയുടെ പകുതി വരെ മുന്‍കൂറായി നല്‍കണമെന്നതാണ് കുടുംബങ്ങളെ വിഷമിപ്പിക്കുന്നത്. നാല് ലക്ഷം രൂപയോളമാണ് സംസ്‌കാര ചടങ്ങിന്റെ ശരാശരി ചെലവ്. ചെലവ്…
Read More »